നടി ഹേമയോട് അസഭ്യം പറഞ്ഞ യുവാവ് പിടിയില്‍
ഹൈദരാബാദ്: സിനിമാ നടിയെ ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞ യുവാവിനെ പോലീസ് പിടികൂടി. തെലുങ്ക് നടി ഹേമയാണ് ഫോണ്‍വിളിയും എസ് എം എസും ശല്യമായതോടെ പോലീസില്‍ പരാതി നല്‍കി ചെറുപ്പക്കാരനെ അകത്താക്കിയത്. നല്‍ഗോണ്ട ജില്ലയിലെ മധേപൂര്‍ സ്വദേശിയായ മധു എന്ന ചെറുപ്പക്കാരനാണ് നടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്.
നടിയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച ശേഷം വിളിച്ച് അശ്ലീലം പറയുകയായിരുന്നു ഇയാളുടെ പണി. തുടര്‍ച്ചയായി നാല് ദിവസമാണ് ഇയാള്‍ നടിയെ ഉപദ്രവിച്ചത്. പിന്നീട് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവെച്ച്. കോള്‍ ഡാറ്റ റെക്കോര്‍ഡ് ഉപയോഗിച്ചാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. ഹേമയെ മാത്രമല്ല മറ്റ് പലരെയും ഇയാള്‍ ഇതുപോലെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു.

കോളേജ് പഠനം മുടങ്ങി പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത ചെറുപ്പക്കാരനാണ് ഇയാള്‍. സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ ഫോണും വ്യാജ രേഖകള്‍ വെച്ചെടുത്ത സിംകാര്‍ഡുകളുമാണ് ഇയാള്‍ സ്ത്രീകളെ ശല്യം ചെയ്യാനായി ഉപയോഗിച്ചിരുന്നത്. ഫോണ്‍വിളിച്ച് അസഭ്യം പറയും. മറുതലയ്ക്കല്‍ നിന്നും സംസാരം നിര്‍ത്തിയാല്‍ കോള്‍ കട്ട് ചെയ്ത് അശ്ലീല എസ് എം എസ് അയക്കും - ഇതായിരുന്നു ഇയാളുടെ പരിപാടി.
മൂന്ന് നാല് ദിവസമായി ഞാനിത് സഹിക്കുന്നു. ഇനിയും ഇതിങ്ങനെ സഹിക്കാന്‍ കഴിയില്ല എന്ന് തോന്നിയത് കൊണ്ടാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസില്‍ പരാതിപ്പെടും എന്ന് പറഞ്ഞിട്ടൊന്നും അയാള്‍ ഉപദ്രവം നിര്‍ത്താന്‍ തയ്യാറായില്ല. ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെയും ഇയാള്‍ ഇതുപോലെ ഉപദ്രവിച്ചതായി പരാതിയുണ്ട്.












Click it and Unblock the Notifications