Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസുകാരന്റെ ചെരിപ്പേറ്

ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദര്‍ സിംഗ് ഹൂഡയെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചെരിപ്പുകൊണ്ട എറിഞ്ഞു. ഫെബ്രുവരി രണ്ടിന് തുറന്ന ജീപ്പില്‍ സഞ്ചരിക്കുന്നതിനിടെ ഹൂഡയ്ക്ക് ഒരു ചെറുപ്പക്കാരന്റെ കയ്യില്‍ നിന്നും അടി കിട്ടിയിരുന്നു. ഈ മാസം മാത്രം ഇത് രണ്ടാം തവണയാണ് ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്ക് നേരേ ആക്രമണം ഉണ്ടാകുന്നത്.

സിര്‍സ ജില്ലയിലെ ദബ്വാലിയില്‍ ഒരപ പൊതുപരിപാടിക്കായി എത്തിയതായിരുന്നു മുഖ്യമന്ത്രി. റെയില്‍വേ മേല്‍പ്പാലത്തിന് തറക്കല്ലിട്ട ശേഷം പ്രസംഗിക്കുകയായിരുന്ന ഹൂഡയ്ക്ക് നേരെയാണ് ചെരിപ്പേറുണ്ടായത്. രാജാ റാം എന്നയാളാണ് മുഖ്യമന്ത്രിക്ക് നേരെ ചെരിപ്പെറിഞ്ഞത്. സിര്‍സയിലെ നാതുസാരി സ്വദേശിയാണ് രാജാ റാം. ഇയാള്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് എന്ന് പറയപ്പെടുന്നു.

bhupinder-hooda

കര്‍ഷകര്‍ക്ക് വേണ്ടിയുള്ള തന്റെ പദ്ധതികളെക്കുറിച്ച് സംസാരിക്കവേയാണ് ഹൂഡയ്ക്ക് ഏറ് കിട്ടിയത്. വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. എന്നാല്‍ ഏറ് മുഖ്യമന്ത്രിയുടെ ദേഹത്ത് കൊണ്ടില്ല. മുഖ്യമന്ത്രിയെ ചെരിപ്പുകൊണ്ട് എറിഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇസഡ് കാറ്റഗറി സുരക്ഷയാണ് ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്ക് ഉള്ളത്.

ഫെബ്രുവരി രണ്ടിന് പാനിപ്പത്തില്‍ വെച്ചാണ് തുറന്ന ജീപ്പില്‍ സഞ്ചരിക്കവേ ഹൂഡയ്ക്ക് ചെറുപ്പക്കാരന്റെ തല്ല് കിട്ടിയത്. കമല്‍ മുഖജ എന്ന ചെറുപ്പക്കാരനാണ് മുഖ്യമന്ത്രിയെ അടിച്ചത്. നേരത്തെ 2010 ആഗസ്തിലും ഹൂഡയ്ക്ക് നേരെ ചെരിപ്പേറ് ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ജോലി കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് അന്ന് ഒരു ചെറുപ്പക്കാരന്‍ മുഖ്യമന്ത്രിയെ ചെരുപ്പ് കൊണ്ട എറിഞ്ഞത്. അന്നും മുഖ്യന് ഏറ് കൊണ്ടിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+