Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ ഉറപ്പിച്ചു: ജനുവരിയില്‍ ശർമ്മിള കോണ്‍ഗ്രസിലേക്ക്, എഐസിസി ജനറല്‍ സെക്രട്ടറിയായേക്കും

വിജയവാഡ: വൈഎസ്ആർ തെലങ്കാന പാർട്ടി അധ്യക്ഷ വൈഎസ് ശർമിള ജനുവരി ആദ്യവാരം കോൺഗ്രസിൽ ചേർന്നേക്കും. ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തില്‍ സജീവമായ പങ്കുവഹിക്കാന്‍ ആഗ്രഹിക്കുന്ന ശർമിളയ്ക്ക് പാർട്ടി കേന്ദ്രനേതൃത്വത്തിൽ സുപ്രധാന സ്ഥാനം നൽകിയേക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങളും വ്യക്തമാക്കുന്നു. 2024 ന്റെ തുടക്കത്തിൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിന്റെ സജീവ പ്രചാരകരില്‍ ഒരാളായും ശർമ്മിള മാറിയേക്കും.

ലയനം സാധ്യമാകുകയാണെങ്കില്‍ വൈ എസ് ആർ കുടുംബത്തിലെ മറ്റൊരു അംഗ തന്നെ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ എസ് ആർ സി പിയുമായി നേരിട്ട് ഏറ്റുമുട്ടും. 2009ൽ അന്നത്തെ മുഖ്യമന്ത്രി വൈഎസ് രാജശേഖർ റെഡ്ഡിയുടെ മരണശേഷം കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞാണ് മകൻ ജഗൻ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്. വൈ എസ് ആറിന്റെ ഭാര്യ വിജയമ്മയും മകൾ ശർമിളയും അന്ന് ജഗനൊപ്പം നിന്നിരുന്നു.

 ysrtp

പിന്നീട് ജഗനും ശർമ്മിളയും തമ്മില്‍ തർക്കം ഉടലെടുക്കുകുയം ശർമ്മിള പാർട്ടി വിടുകയായിരുന്നു. തുടർന്ന് ഇവർ സ്വന്തം പാർട്ടി രൂപീകരിക്കുകയും ചെയ്തു. തെലങ്കാന രാഷ്ട്രീയത്തില്‍ സജീവമാകാനായിരുന്നു ശ്രമം. തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ശർമ്മിള കോണ്‍ഗ്രസുമായി ചർച്ചകള്‍ നടത്തിയെങ്കിലും അന്ന് ലയനം സാധ്യമായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ ശർമ്മിളയുടെ പിന്തുമയും കോണ്‍ഗ്രസിനായിരുന്നു.

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് നിർത്തിവെച്ച കോൺഗ്രസുമായുള്ള പ്രാഥമിക ലയന ചർച്ചകൾ ഡിസംബർ മൂന്നാം വാരം പുനരാരംഭിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. കോണ്‍ഗ്രസ് വാഗ്ധാനം ചെയ്ത എ ഐ സിസി ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ ശർമിള സമ്മതിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

ജനറൽ സെക്രട്ടറി എന്ന നിലയിൽ അവർ ഉത്തരേന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ ചുമതലയും വഹിക്കും. ഇതോടൊപ്പം 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ കോൺഗ്രസിന് വേണ്ടി ശർമിള പ്രചാരണം നടത്തും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ രണ്ട് തിരഞ്ഞെടുപ്പ് യോഗങ്ങൾ നടത്താനാണ് അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്, ഒന്ന് വിശാഖപട്ടണത്തും മറ്റൊന്ന് വിജയവാഡയിലും.

വിശാഖപട്ടണത്ത് പ്രിയങ്കയും വിജയവാഡയിൽ രാഹുൽ ഗാന്ധിയും ശർമിളയ്‌ക്കൊപ്പമുണ്ടാകും. രായലസീമയിൽ മറ്റൊരു യോഗത്തിൽ സംസാരിക്കാൻ പാർട്ടി അഭ്യർഥിച്ചെങ്കിലും ശർമിള ഇതുവരെ അതിന് സമ്മതം മൂളി. റായലസീമ മേഖലയിലെ തന്റെ സഹോദരൻ ജഗന്റെ വോട്ട് അടിത്തറ തകർക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ കോൺഗ്രസിനോട് പറഞ്ഞു.

തെലങ്കാനയിലെ ഖമ്മം മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്കോ അയൽ സംസ്ഥാനമായ കർണാടകയിൽ നിന്ന് രാജ്യസഭയിലേക്കോ അവരെ അയക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഈ വിഷയത്തിൽ അവർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും വൃത്തങ്ങള്‍ പറയുന്നു. നേരിട്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ച് എംപിയാകണോ അതോ രാജ്യസഭയിലൂടെ പാർലമെന്റിലേക്ക് പോകണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+