Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈടിപി ബിജെപിയില്‍ ലയിച്ചു; കെസിആറിന് നായിഡുവിന്റെ ഗതി വരുമോ? ദേശീയ മോഹം പൊലിയും

ഹൈദരാബാദ്: ദേശീയ തലത്തില്‍ ബിജെപിക്കെതിരെ മൂന്ന് ശക്തികളാണ് കോപ്പുകൂട്ടുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്. കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ തെലങ്കാന രാഷ്ട്രസമിതി... കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തിയാണ് കെസിആറിന്റെയും മമതയുടെയും നീക്കം.

കോണ്‍ഗ്രസിന് അവരുടെ വഴിയില്‍ പോകാമെന്ന് കഴിഞ്ഞ ദിവസം മമത ബാനര്‍ജി വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ കെസിആറിന്റെ നീക്കം മമതയെ അലട്ടുന്നു. അദ്ദേഹം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച തീരുമാനിച്ചുകഴിഞ്ഞു. മമതയും ഇതേ നേതാക്കളെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയാണ്....

1

മമതയും കെസിആറും ഒന്നിച്ചാല്‍ ബിജെപിക്ക് വലിയ ശക്തിയെ നേരിടേണ്ടി വരും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കെസിആറിനെ കൂടെ ചേര്‍ക്കാന്‍ മമത തയ്യാറായിട്ടില്ല. ആന്ധ്രയിലെ ജഗന്‍ മോഹന്‍ റെഡ്ഡിയും ഒഡീഷയിലെ നവീന്‍ പട്‌നായികും പ്രതിപക്ഷത്തെ ഏതെങ്കിലും ചേരിയില്‍ നില്‍ക്കുമോ അതോ പതിവ് പോലെ അകന്നു നിന്ന് ബിജെപിയെ പിന്തുണയ്ക്കുമോ എന്ന കാര്യം വ്യക്തമല്ല.

2

ഒരുകാലത്ത് നരേന്ദ്ര മോദിയെ ഏറെ പുകഴ്ത്തിയ നേതാവാണ് തെലങ്കാന മുഖ്യമന്ത്രി കെസിആര്‍. ഇന്ന് അദ്ദേഹം ബിജെപിക്കെതിരെ ദേശീയ തലത്തില്‍ പട നയിക്കുകയാണ്. തെലങ്കാനയില്‍ ബിജെപി വലിയ ശക്തിയായി വളരുന്നു എന്ന് മനസിലാക്കിയാണ് കെസിആര്‍ ബിജെപിക്കെതിരെ കളത്തിലിറങ്ങിയിരിക്കുന്നത്. ഇനിയും വൈകിയാല്‍ തന്റെ തട്ടകമായ തെലങ്കാനയില്‍ പ്രതിപക്ഷത്തിരിക്കേണ്ട അവസ്ഥ വരുമെന്നും കെസിആര്‍ ഭയക്കുന്നു.

3

തുടര്‍ന്ന് ബിജെപിക്കെതിരെ വ്യാപകമായ പ്രചാരണം നടത്തുന്ന കെസിആറിന് തിരിച്ചടിയാണ് ഇപ്പോഴുണ്ടായിരിക്കുന്ന സംഭവം. തെലങ്കാനയിലെ യുവജന പാര്‍ട്ടിയായ യുവ തെലങ്കാന പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. ഇനി ബിജെപിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ പ്രതികരിച്ചു. ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങിലായിരുന്നു ഔദ്യോഗികമായി ലയന പ്രഖ്യാപനം.

4

ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് തവ്‌ദെ, ബിജെപി തെലങ്കാന സംസ്ഥാന പ്രസിഡന്റ് ബി സഞ്ജയ് കുമാര്‍, വൈടിപി സ്ഥാപകന്‍ ജെ ബാലകൃഷ്ണ, പാര്‍ട്ടി നേതാവ് റാണി രുദ്രമാദേവി എന്നിവര്‍ ന്യൂഡല്‍ഹിയിലെ ലയന ചടങ്ങില്‍ പങ്കെടുത്തു. തെലങ്കാന സംസ്ഥാന രൂപീകരണം ലക്ഷ്യമിട്ട് സ്ഥാപിപിതമായ പാര്‍ട്ടിയാണ് വൈടിപി. കെസിറിന്റെ ഏകാധിപത്യ ഭരണം തെലങ്കാനയില്‍ അവസാനിപ്പിക്കുമെന്നും അതിന് ബിജെപിക്ക് മാത്രമേ സാധിക്കൂ എന്നും വൈടിപി നേതാക്കള്‍ പറയുന്നു.

5

ഇനി ബിജെപിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം ബിജെപി തുടങ്ങി കഴിഞ്ഞു. കെസിആറിന് താഴെയിറക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അതിന് വേണ്ടി കൂടെ നില്‍ക്കുമെന്ന് വൈടിപി നേതാക്കള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് കെസിആര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും ഇതുവരെ പാലിച്ചില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി സഞ്ജയ് കുമാര്‍ കുറ്റപ്പെടുത്തി.

മഞ്ഞുമല കയറി ആകാശത്തിന് തൊട്ടടുത്ത്; കിടിലന്‍ ഫോട്ടോകളുമായി സാനിയ ഇയപ്പന്‍

6

തെലങ്കാന തിരഞ്ഞെടുപ്പില്‍ ടിആര്‍എസിന് കാലിടറിയാല്‍ കെസിആറിന്റെ ദേശീയ മോഹം പൊലിയും. ആന്ധ്രയിലെ ചന്ദ്രശേഖര റാവുവിന്റെ ടിഡിപിക്കുണ്ടായ അനുഭവമാകും പിന്നീട് ടിആര്‍എസിനും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ദേശീയ തലത്തില്‍ ഐക്യനിരയ്ക്ക് വേണ്ടി ശ്രമിച്ചിരുന്നു ചന്ദ്രബാബു നായിഡു. അദ്ദേഹത്തിന് ആന്ധ്രയില്‍ വലിയ തോല്‍വിയാണ് നേരിടേണ്ടി വന്നത്.

7

ഇന്ന് ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി പൂര്‍ണമായും ഇല്ലാതാകുകയാണ്. കോണ്‍ഗ്രസ് ഇവിടെ നേരത്തെ അസ്തമിച്ചിരിക്കുന്നു. ഇപ്പോള്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമാണ് ആന്ധ്രയില്‍ തിളങ്ങുന്നത്. ജഗനെതിരെ കുടുംബാംഗങ്ങളില്‍ നിന്ന് തന്നെ ചില അപസ്വരങ്ങള്‍ ഉയരുന്നുണ്ട് എന്നത് മറ്റൊരു കാര്യം. ജഗനെ പിണക്കാതെ കൂടെ നിര്‍ത്തിയുള്ള നീക്കങ്ങളാണ് പലപ്പോഴും ബിജെപി നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+