കേരളത്തിൽ സിക്ക വൈറസ് വ്യാപനം: ജാഗ്രത വർധിപ്പിച്ച് തമിഴ്നാടും കർണാടകയും, അതിർത്തിയിൽ കർശന പരിശോധന
കേരളത്തിൽ സിക്ക വൈറസ് വ്യാപനം: ജാഗ്രത വർധിപ്പിച്ച് തമിഴ്നാടും കർണാടകയും, അതിർത്തിയിൽ കർശന പരിശോധന
ചെന്നൈ: കേരളത്തിൽ സിക്ക വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തതോടെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലും ജാഗ്രത നിർദേശം. കേരളവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ പരിശോധനകളും കർശനമാക്കിയിട്ടുണ്ട്. വാളയാറും മീനാക്ഷിപുരവും ഉൾപ്പടെ 14 ചെക്ക് പോസ്റ്റുകളിൽ തമിഴ്നാട് പൊലീസിനൊപ്പം ആരോഗ്യവകുപ്പും പരിശോധനകൾക്ക് നേതൃത്വം നൽകുന്നതായാണ് റിപ്പോർട്ടുകൾ.

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോകാൻ ഇ പാസ് നിർബന്ധമാക്കിയിട്ടുണ്ട്. ഇ പാസില്ലാതെ വരുന്ന ഒരു വാഹനം പോലും അതിർത്തി കടത്തി വിടുന്നില്ല. കർണാടകയും കർശന പരിശോധനകളാണ് അതിർത്തി ചെക്ക് പോസ്റ്റുകളിൽ നടത്തുന്നത്. കേരളത്തിൽ സിക്ക വൈറസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ തമിഴ്നാട്, കർണാടക ആരോഗ്യ വകുപ്പുകളും മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
സംസ്ഥാനത്ത് 15 സിക്ക വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ ആണ് സിക്ക വൈറസ് കേസുകള്‍ കണ്ടെത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച മിക്കവരും ആരോഗ്യപ്രവര്‍ത്തകരാണ്. സിക്ക വൈറസ് രോഗബാധ കണ്ടെത്താന്‍ സാധ്യത ഉളള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
പ്രധാനമായും ഗര്‍ഭിണികളെ ആണ് സിക്ക വൈറസ് രോഗം ബാധിക്കുക. സംസ്ഥാനത്ത് ആദ്യത്തെ സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതും പാറശ്ശാല സ്വദേശിനിയായ ഗര്‍ഭിണിയിലാണ്. 5 മാസം ഗര്‍ഭിണിയായിരിക്കുന്ന പനിയുളള സ്ത്രീകളില്‍ സിക്ക വൈറസ് ബാധയേല്‍ക്കുന്നില്ല എന്നുറപ്പാക്കണമെന്ന് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജുകളിലും ലാബുകളിലും സിക്ക വൈറസ് പരിശോധനയ്ക്കുളള സൗകര്യം ഒരുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications