Get Updates
Get notified of breaking news, exclusive insights, and must-see stories!

സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവ് അക്രമിച്ചു; യുവതിക്ക് പരുക്ക്

ഡെലിവറി എക്സിക്യൂട്ടീവ് വീട്ടിൽ അതിക്രമിച്ച് കയറി തന്നെയും അധിക്ഷേപിച്ചുവെന്നും അവർ ആരോപിക്കുന്നു

ബെംഗളൂരു: സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടിവിന്റെ അക്രമണത്തിൽ പരുക്കേറ്റെന്ന ആരോപണവുമായി മേക്കപ്പ് ആർട്ടിസ്റ്റും കോണ്ടന്റ് ക്രിയറ്ററുമായി ഹിടേഷ ചന്ദ്രാനീ. ചൊവ്വാഴ്ചയാണ് സംഭവം. സൊമാറ്റോയിൽ താൻ ഓർഡർ ചെയ്ത ആഹാരം വൈകിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പിന്നീട് അക്രമണത്തിലേക്ക് എത്തിയതെന്ന് ഇൻസ്റ്റാഗ്രമിൽ പങ്കുവെച്ച വീഡിയോയിൽ ഹിടേഷ പറയുന്നു.

തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു, ചിത്രങ്ങള്‍ കാണാം

Zomato

സൊമാറ്റോ കസ്റ്റമർ സർവീസുമായി സംസാരിക്കുന്നതിനിടയിൽ ഡെലിവറി എക്സിക്യൂട്ടീവ് തന്നെ അക്രമിച്ചുവെന്നുമാണ് ഹിടേഷയുടെ പരാതി. യുവതി പങ്കുവെച്ച ആദ്യ വീഡിയോയിൽ മൂക്കിൽ നിന്ന് രക്തം വരുന്നതും വ്യക്തമായി കാണാം. ഡെലിവറി എക്സിക്യൂട്ടീവ് വീട്ടിൽ അതിക്രമിച്ച് കയറി തന്നെയും അധിക്ഷേപിച്ചുവെന്നും അവർ ആരോപിക്കുന്നു.

നടി ആഷിക രംഗനാഥിന്റെ ഏറ്റവും പുതിയ മനോഹരമായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    മുസ്ലീങ്ങളെ തൊട്ടാൽ വെറുതെ വിടില്ല.. പി സി ജോർജ് നാടിന്റെ ശാപം | Oneindia Malayalam

    മാർച്ച് 9 ന് വൈകുന്നേരം 3.30 ന് താൻ ഒരു ഓർഡർ നൽകിയെന്നും അത് വൈകുന്നേരം 4.30 ഓടെ ഡെലിവറി ചെയ്യേണ്ടതായിരുന്നുവെന്നും എന്നാൽ കൃത്യസമയത്ത് ഓർഡർ ലഭിക്കാത്തതിനാൽ സോമാറ്റോയുടെ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെടുകയും ചെയ്തു. ഒരു കസ്റ്റമർ കെയർ പ്രതിനിധിയോട് സംസാരിക്കുന്നതിനിടയിൽ കാമരാജ് എന്ന ഡെലിവറി എക്സിക്യൂട്ടിവ് എത്തി. ഈ സമയം താൻ കസ്റ്റമർ കെയർ പ്രതിനിധിയുമായി സംസാരിക്കുകയാണെന്നും കാത്തിരിക്കാൻ ആവശ്യപ്പെടുകയും. ചെയ്തു. പിന്നാലെ ഇയാൾ വീടിനകത്ത് കയറി തന്നെ അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്തെന്ന് ഹിടേഷ പറയുന്നു.

    എന്നാൽ സംഭവത്തിൽ ഹിതേഷയ്ക്ക് സൊമാറ്റോ എല്ലാവിധ പിന്തുണയും അറിയിച്ചു. തങ്ങളുടെ പ്രാദേശിക പ്രതിനിധി ഉടൻ തന്നെ ബന്ധപ്പെടുമെന്നും പോലീസ് അന്വേഷണത്തിനും ചികിത്സയ്ക്കുമുള്ള എല്ലാ സഹായങ്ങളും ഉറപ്പു നൽകുന്നതായും കമ്പനി ട്വിറ്ററിൽ കുറിച്ചു. സംഭവത്തിൽ ഖേദം അറിയിച്ച സൊമാറ്റോ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പ് നൽകി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+