ഇനി 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും വാക്സിന്‍: സൈഡസ് കാഡിലയുടെ സൈക്കോവ് ഡി ക്ക് അനുമതി
ദില്ലി: സൈഡസ് കാഡിലയുടെ കോവിഡ് വാക്സിൻ സൈക്കോവ്-ഡിയുടെ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) അനുമതി നല്‍കി. മുതിര്‍ന്നവര്‍ക്കും 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും സൈകോവ്-ഡി വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം അറിയിച്ചു. "ലോകത്തിലെ ആദ്യത്തേതും ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതുമായ ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള കോവിഡ് -19 വാക്സിൻ മുതിർന്നവർക്ക് മാത്രമല്ല, 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും നൽകും''- ശാസ്ത്ര സാങ്കേതിക മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. കൊറോണ വൈറസിനെതിരായ ലോകത്തിലെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിന്‍ കൂടിയാണ് സൈകോവ്-ഡി.
ഇതോടെ ഇന്ത്യയില്‍ ഉപയോഗത്തിന് അംഗീകാരം ലഭിച്ച ആറാമത്തെ വാക്സിനായി സൈക്കോവ്-ഡി മാറി. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, റഷ്യയുടെ സ്പുട്നിക് വി, യു എസ് നിര്‍മ്മിതമായ മോഡേണ, ജോൺസൺ ആന്‍ഡ് ജോൺസൺ എന്നീ വാക്സിനികള്‍ക്ക് നിലവില്‍ ഇന്ത്യയില്‍ അടിയന്തര ഉപയോഗിത്തിന് അനുമതിയുണ്ട്. സൈക്കോവ് ഡിയുടെ അനുമതി സുപ്രധാന നേട്ടം എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.

"ഇന്ത്യ കോവിഡ് -19 നെ പൂർണ്ണ ശക്തിയോടെയാണ് നേരിടുന്നത്. ലോകത്തിലെ ആദ്യത്തെ ഡിഎൻഎ അധിഷ്ഠിത 'സൈകോവ്-ഡി' വാക്സിൻന്റെ അംഗീകാരം ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ നൂതനമായ തീക്ഷ്ണതയുടെ സാക്ഷ്യമാണ്"- നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൈഡസ് കാഡില ജൂലൈ 1 ന് ഡിസിജിഐയിൽ സൈക്കോവ് ഡിയുടെ അടിയന്തര ഉപയോഗ അംഗീകാരത്തിനായി അപേക്ഷിച്ചിരുന്നു. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ കഴിഞ്ഞാൽ ഇന്ത്യയിൽ അടിയന്തിര അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ആഭ്യന്തര നിര്‍മ്മിത വാക്സിന്‍ കൂടിയാണ് ബയോ ടെക്നോളജി വകുപ്പിന്റെ പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്ത സൈക്കോവ് ഡി.
India is fighting COVID-19 with full vigour. The approval for world’s first DNA based ‘ZyCov-D’ vaccine of @ZydusUniverse is a testimony to the innovative zeal of India’s scientists. A momentous feat indeed. https://t.co/kD3t7c3Waz
— Narendra Modi (@narendramodi) August 20, 2021
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സി ഡി എസ് സി ഒ) കോവിഡ് -19 സംബന്ധിച്ച വിഷയ വിദഗ്ദ്ധ സമിതി (എസ് ഇസി) വ്യാഴാഴ്ച അപേക്ഷയില്‍ കൂടിയാലോചന നടത്തുകയും മൂന്ന് ഡോസ് വാക്സിൻ അടിയന്തിര ഉപയോഗ അംഗീകാരം നൽകാൻ ശുപാർശ ചെയ്യുകയും ചെയ്തു. വാക്സിന്‍റെ 1, 2, 3 എന്നീ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 28,000 പേർ പങ്കെടുത്തിരുന്നു. ഇതുവരെയുള്ള ട്രയൽ ഡാറ്റ അനുസരിച്ച്, വാക്സിൻ ലഭിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 67 ശതമാനം പേരില്‍ കോവിഡ് കോവിഡ് രോഗലക്ഷണ കേസുകൾ കുറയ്ക്കാൻ സൈക്കോവ് ഡിക്ക് കഴിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലായ് ഒന്നിനാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചത്.
മറ്റ് വാക്സിനുകളെ പോലെ സൂചി ഉപയോഗിച്ചല്ല സൈക്കോവ് ഡി കുത്തിവെക്കുന്നത്. പകരം മറ്റും ഇന്‍ജെക്ടിങ്ം സാങ്കേതിക വിദ്യ ഉപയോഗിക്കും. പാര്‍ശ്വഫലങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കാനാണ് ഈ സംവിധാനം ഉപയോഗിക്കുകന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 100 ദശലക്ഷം ഡോസ് മുതല്‍ 120 ദശലക്ഷം ഡോസ് വരെ നിര്‍മിക്കാനുള്ള പദ്ധതിയുണ്ടെന്നും വാക്‌സിന്‍ സംഭരണം ആരംഭിച്ചുമെന്നുമാണ് സൈഡസ് കാഡില അറിയിച്ചത്.












Click it and Unblock the Notifications