കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 വയസുകാരനായ ഇന്ത്യന്‍ ബാലന് ഐക്യു ടെസ്റ്റില്‍ 162 പോയന്റ്

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: പത്തുവയസുമാത്രം പ്രായമുള്ള ഇന്ത്യന്‍ ബാലന് യുകെയില്‍ നടന്ന മെന്‍സ ഐക്യു ടെസ്റ്റില്‍ 162 പോയന്റ്. അത്യപൂര്‍വം ആളുകള്‍ക്കുമാത്രം ലഭിക്കുന്ന ഉയര്‍ന്ന സ്‌കോറാണ് അപാര ബുദ്ധിശക്തി പ്രകടമാക്കുന്ന പത്തുവയസുകാരന്‍ സ്വന്തമാക്കിയിരിക്കുന്നത്. യുകെയിലെ ബ്ലാക്ക്‌ബേണ്‍ സ്വദേശിയായ ആഹില്‍ ജോഹര്‍ ആണ് അത്ഭുതബാലന്‍.

ജനസംഖ്യയിലെ ഒരു ശതമാനം ആളുകള്‍ക്ക് മാത്രം ലഭിക്കുന്നതാണ് ഇത്രയും കൂടിയ പോയന്റെന്ന് വിദഗ്ധര്‍ പറയുന്നു. മാത്രമല്ല, ചെറുപ്രായത്തില്‍ തന്നെ ഐക്യു ടെസ്റ്റില്‍ ഇത്രയും പോയന്റു നേടുന്നതും അപൂര്‍വമാണ്. 162 പോയന്റ് ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ആഹില്‍ പറഞ്ഞു. ഒരു ആവറേജ് മാര്‍ക്ക് മാത്രമാണ് താന്‍ പ്രതീക്ഷിച്ചിരുന്നതെന്നും കുട്ടി വ്യക്തമാക്കി.

london-map

ഇത്രയും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത് അത്ഭുതപ്പെടുത്തി. ഒരു സാധാരണ വിദ്യാര്‍ഥിയാണ് താനെന്നാണ് കരുതിയിരുന്നതെന്നും ജൗഹര്‍ പറഞ്ഞു. കണക്കും സയന്‍സുമാണ് ജൗഹറിന്റെ ഇഷ്ടവിഷയം. ഒരു ശാസ്ത്രജ്ഞനാകാണ് ആകാനാണ് ആഗ്രഹം. ഒരു ചെറിയ കമ്പ്യൂട്ടര്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ജൗഹര്‍.

സ്‌ട്രോക്ക് കണ്‍സല്‍ട്ടന്റ് ഡോ. ജൗഹര്‍ കല്ലിങ്കലിന്റെയും നബീലയുടെയും മകനാണ് ജൗഹര്‍. മകന് 162 മാര്‍ക്ക് ലഭിച്ചത് മാതാപിതാക്കളെയും അത്ഭുതപ്പെടുത്തി. മെന്‍സ ടെസ്റ്റില്‍ നേരത്തെയും ഇന്ത്യന്‍ വംശജരായ കുട്ടികള്‍ ഉയര്‍ന്ന മാര്‍ക്കുകള്‍ നേടിയിട്ടുണ്ട്.

English summary
10-Year-Old Boy in UK Gets Highest Mensa Score of 162
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X