കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകകപ്പ് മത്സരം വീണ്ടും നടത്തണം, രണ്ട് ലക്ഷം ആരാധകരുടെ നിവേദനം; ഫിഫയുടെ തീരുമാനം എന്താവും

Google Oneindia Malayalam News

ഫ്രാന്‍സ്- അര്‍ജന്റീന ലോകകപ്പ് മത്സരം കഴിഞ്ഞിട്ട് ഒരാഴ്ചയോളമായി, എന്നാല്‍ വിവാദങ്ങള്‍ ഇന്നും അവസാനിക്കാതെ നിലനില്‍ക്കുകയാണ്. റഫറിയുടെ തീരുമാനം അര്‍ജന്റീനയ്ക്ക് അനുകൂലമാണെന്നാണ് ഫ്രഞ്ച് മാധ്യമങ്ങളും ആരാധകരും പറയുന്നത്. കിരീടം അര്‍ജന്റീന നേടുന്നതിന് വേണ്ടി ഗൂഡാലോചന നടന്നെന്നാണ് ആരോപണം. ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

1

എന്നാല്‍ ഇപ്പോഴിതാ ലോകകപ്പ് ഫൈനല്‍ മത്സരം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് രണ്ട് ലക്ഷം ഫ്രഞ്ച് ആരാധകര്‍ ഫിഫയ്ക്ക് നിവേധനം നല്‍കിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. 2022 ഫിഫ ലോകകപ്പിന്റെ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരം വീണ്ടും കളിക്കണമെന്ന് ഫ്രാന്‍സിലെ രണ്ട് ലക്ഷത്തോളം ആളുകള്‍ ആഗ്രഹിക്കുന്നു.

2

ഒരു ഫ്രഞ്ച് വെബ്സൈറ്റ് മെസ്ഓപിനിയന്‍സ് ലോകകപ്പ് ഫൈനല്‍ വീണ്ടും കളിക്കാന്‍ ആഹ്വാനം ചെയ്യുകയും ഇത് സംബന്ധിച്ച് ഒരു നിവേദനം നല്‍കുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഡിസംബര്‍ 23 വരെ, ഏകദേശം 200,000 പേര്‍ മത്സരം വീണ്ടും കളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനത്തില്‍ ഒപ്പുവച്ചു.

3

മേഘാലയയിൽ തിരിച്ചുവരവിന് തയ്യാറെടുത്ത് കോൺഗ്രസ്; പുതിയ 3 സമിതികൾ.. മുതിർന്ന നേതാക്കളിറങ്ങുംമേഘാലയയിൽ തിരിച്ചുവരവിന് തയ്യാറെടുത്ത് കോൺഗ്രസ്; പുതിയ 3 സമിതികൾ.. മുതിർന്ന നേതാക്കളിറങ്ങും

ഡിസംബര്‍ 18ന് അര്‍ജന്റീന ഫൈനലില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി തങ്ങളുടെ മൂന്നാം ലോകകപ്പ് കിരീടം ഉയര്‍ത്തിയത്. 3- 3ന് ആവേശകരമായ സമനിലയ്ക്ക് ശേഷം നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് ഫ്രാന്‍സിനെതിരെ അര്‍ജന്റീന വിജയം ഉറപ്പിക്കുകയായിരുന്നു, ഫൈനല്‍ മികച്ച ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അര്‍ജന്റീനയുടെ ആദ്യ രണ്ട് ഗോളുകളിലെ പ്രശ്‌നങ്ങള്‍ ഫ്രാന്‍സില്‍ പലരും ഉന്നയിച്ചിട്ടുണ്ട്.

4

റഫറി സിമോണ്‍ മാര്‍സിനിയാക് അര്‍ജന്റീനയ്ക്ക് ഓപ്പണിംഗ് പെനാല്‍റ്റി തെറ്റായി നല്‍കിയെന്ന് ഹര്‍ജിയില്‍ പറയുന്നു. അര്‍ജന്റീനയുടെ രണ്ടാം ഗോളിന് മുമ്പുള്ള പ്രത്യാക്രമണത്തില്‍ ക്രിസ്റ്റ്യന്‍ റൊമേറോ ഫ്രാന്‍സിന്റെ താരം എംബാപ്പെയെ ഫൗള്‍ ചെയ്തതായും അതില്‍ പറയുന്നു. എന്നാല്‍ ലോകകപ്പിലെ പ്രകടനത്തിന് റഫറി മാര്‍സിനിയാക് വ്യാപകമായ പ്രശംസ നേടിയിട്ടുണ്ട്. ഇതിനിടെയാണ് ഈ ആരോപണങ്ങള്‍ പുറത്തുവരുന്നത്.

5

രണ്‍വീറും, റിച്ചയും, മുതല്‍ സുബൈറിന്റെ ട്വീറ്റ് വരെ; ട്വിറ്ററിലൊന്ന് മിണ്ടിയാല്‍ വിവാദമാകുന്ന 2022രണ്‍വീറും, റിച്ചയും, മുതല്‍ സുബൈറിന്റെ ട്വീറ്റ് വരെ; ട്വിറ്ററിലൊന്ന് മിണ്ടിയാല്‍ വിവാദമാകുന്ന 2022

ലോകകപ്പ് ഫൈനല്‍ മത്സരം വീണ്ടും കളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനത്തില്‍ നിരവധി പേര്‍ ഒപ്പിട്ടിട്ടുണ്ടെങ്കിലും ഫുട്‌ബോളില്‍ ഇത്തരം സംഭവങ്ങള്‍ പുതുമയുള്ള കാര്യമല്ല. കഴിഞ്ഞ വേനല്‍ക്കാലത്ത് സ്വിറ്റ്സര്‍ലന്‍ഡ് ഫ്രാന്‍സിനെ യൂറോ 2020-ല്‍ നിന്ന് പുറത്താക്കിയപ്പോള്‍ സമാനമായ ഒരു ഹര്‍ജി ആരംഭിച്ചിരുന്നു.

English summary
200,000 French fans have petitioned FIFA for the World Cup final to be replayed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X