പാകിസ്താനില്‍ സ്ഫോടന പരമ്പര; ഏഴ് പേര് കൊലപ്പെട്ടു, പിന്നില്‍ ഐസിസ്!!
ഭീകരര്‍ കോടതിയ്ക്കുള്ളിലേയ്ക്ക് പ്രവേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്
ഇസ്ലാമാബാദ്: പാകിസ്താനിലുണ്ടായ മൂന്ന് സ്ഫോടനങ്ങളിലായി ഏഴ് പേര്
കൊലപ്പെട്ടുമരിച്ചുവെന്നും 12 പേര്‍ക്ക് പരിക്കേറ്റെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താങ്കി ബസാറിലെ ലോക്കല്‍ കോടതിയ്ക്ക് മുന്നിലാണ് മൂന്ന് സ്ഫോടനങ്ങളുമുണ്ടായത്.
സ്ഫോടനത്തിനിടെ കോടതിയ്ക്കുള്ളിലേയ്ക്ക് ഭീകരര്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് ചാവേറുകള്‍ കോടതിയ്ക്ക് സമീപത്തേയ്ക്ക് എത്തിയെന്നും ഇവരില്‍ രണ്ട് പേരെ സുരക്ഷാ ജീവനക്കാര്‍ വെടിവെച്ചിട്ടുവെന്നും ചാരാസാദ്ധ ഡിപിഒയെ ഉദ്ധരിച്ച് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ ഒരു ചാവേര്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സംഭവത്തോടെ സമീപത്തെ ആശുപത്രികള്‍ക്ക് സമീപത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 2016 മാര്‍ച്ചിലുണ്ടായ സമാന ആക്രമണത്തില്‍ 16 പേര് കൊല്ലപ്പെടുകയും 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പാകിസ്താന് തിരിച്ചടി
വ്യാഴാഴ്ച സൂഫി ദര്‍ഗ്ഗയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 89 പേര് കൊല്ലപ്പെട്ടതോടെ പാക് സൈന്യം ഭീകരവേട്ട ശക്തമാക്കിയിരുന്നു. പാക്- അഫ്ഗാന് അതിര്‍ത്തിയിലുള്ള ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച പാകിസ്താന് പാകിസ്താനില്‍ വച്ച് 100 ഭീകരരെ വധിച്ചതായും അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന് മൂന്ന് സ്ഫോടനങ്ങള്‍ക്ക് സാക്ഷിയാവുന്നത്.

അഫ്ഗാനിസ്താനെ വിറപ്പിച്ച്
ഭീകരാക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പാക്- അഫ്ഗാന് അതിര്‍ത്തി അ നിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടതായി പാക് സൈന്യം വ്യക്തമാക്കി. ഇതിന് പുറമേ അഫ്ഗാന് എംബസി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചുവെന്നും ഉടന്‍ കൈമാറണമെന്നാവശ്യപ്പെട്ട് അഫ്ഗാനിസ്താനില്‍ കഴിയുന്ന 76 ഭീകരരുടെ പട്ടികയും പാകിസ്താന് കൈമാറിയിട്ടുണ്ട്.

അതിര്‍ത്തി ഭീകരവാദം ഭീഷണി
അഫ്ഗാനിസ്താനില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഭീകരകേന്ദ്രങ്ങളും പരിശീലന ക്യാമ്പുകളും തങ്ങള്‍ക്ക് ഭീഷണിയാണെന്ന് വ്യക്തമാക്കിയ പാകിസ്താന് ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന് വിപുല പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതായാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്താനെ ലക്ഷ്യം വച്ചുള്ള ഭീകരവാദത്തിന് വഴിയൊരുക്കുന്നതില്‍ അഫ്ഗാനിസ്താന് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥ
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാകിസ്താന് അഞ്ചോളം ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷിയായിരുന്നു. സൂഫി ദര്‍ഗ്ഗയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയിരുന്നു. ഫെബ്രുവരി 15ന് വാഹനങ്ങളില്‍ സ്ഫോടകവസ്തു നിക്ഷേപിച്ചും ഭീകരര്‍ നടത്തിയ സ്ഫോടനത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 13ന് ലാഹോറിലെ മാള്‍ റോഡിലുണ്ടായ സ്ഫോടനത്തില്‍ പൊലീസ് ക്യാപ്റ്റന്‍ ഉള്‍പ്പെടെ 13 പേര് കൊല്ലപ്പെടുകയും 85 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications