ഒറ്റദിവസം 31 ബില്യണ്‍ ഡോളര്‍ നഷ്ടം; സുക്കര്‍ബര്‍ഗ് പ്രതിസന്ധിയില്‍
ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയുടെ മൂല്യത്തില്‍ ഒറ്റ ദിവസം വന്‍ ഇടിവ്. വ്യാഴാഴ്ച 31 ബില്യണ്‍ ഡോളറാണ് ഒറ്റ ദിവസം കൊണ്ട് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സമ്പാദ്യത്തില്‍ കുറഞ്ഞത്. ലോകത്തിലെ അതിസമ്പന്നന്‍മാരുടെ മുന്‍നിര പട്ടികയില്‍ നിന്നും സുക്കര്‍ബര്‍ഗ് ഇതോടെ പിന്നിലായി. ഇതിന് പിന്നാലെ ഫേസ്ബുക്കിന്റെ ഭാവിയെക്കുറിച്ച് ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്.
ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് അനുസരിച്ച്, മെറ്റയുടെ കുത്തനെയുള്ള ഇടിവ്, കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സുക്കര്‍ബര്‍ഗിന്റെ ആസ്തി 120.6 ബില്യണില്‍ നിന്ന് ഏകദേശം 92 ബില്യണ്‍ ഡോളറാക്കി കുറച്ചു. 2015 ജൂലൈയ്ക്ക് ശേഷം ആദ്യമായി ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 പേരുടെ പട്ടികയില്‍ നിന്ന് സുക്കര്‍ബര്‍ഗിനെ പുറത്താക്കാന്‍ ഇത് കാരണമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

എലോണ്‍ മസ്‌കിന് നവംബറിലുണ്ടായ 35 മില്യണ്‍ ഡോളറിന്റെ നഷ്ടത്തിന് ശേഷം ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാകുന്നത് സുക്കര്‍ബര്‍ഗിനാണ്. വാള്‍സ്ട്രീറ്റിലെ ഫേസ്ബുക്ക് ഓഹരികളുടെ തകര്‍ച്ച മൂലം സുക്കര്‍ബര്‍ഗിന്റെ സ്വകാര്യ ഉടമസ്ഥതയിലെ സമ്പാദ്യത്തിന്റെ ഏകദേശം 2500 കോടി ഡോളര്‍ മൂല്യം ഇല്ലാതാക്കിയെന്നാണ് റിപ്പോര്‍ട്ട്. മെറ്റാവേര്‍സ് പരീക്ഷണത്തിനായുള്ള വലിയ നിക്ഷേപ ചെലവുകളും പരസ്യ ബിസിനസിന്റെ പ്രശ്നങ്ങളും കൂടാതെ സ്ഥാപനത്തിന്റെ വളര്‍ച്ചയിലെ കാലതാമസവും ചര്‍ച്ചയാകുന്നുണ്ട്. ആഗോളതലത്തില്‍ ദൈനംദിന ഉപയോക്താക്കളുടെ എണ്ണത്തിലും ഫേസ്ബുക്കിന് ഇടിവുണ്ട്.
ടിക് ടോക്കില്‍ നിന്ന് വലിയ വെല്ലുവിളി ഫേസ്ബുക്ക് നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാത്രമല്ല സ്വകാര്യത, സുരക്ഷാ പ്രശ്‌നങ്ങളും ഫേസ്ബുക്ക് നേരിടുന്ന വെല്ലുവിളികളാണ്. മെറ്റയുടെ വരവോടെ ഫേസ്ബുക്കില്‍ പ്രതിദിനം 1.95 ബില്യണ്‍ സജീവ ഉപയോക്താക്കളെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും മെറ്റയ്ക്ക് 1.93 ബില്യണ്‍ ഉപയോക്തക്കള്‍ ആണുള്ളത്. മാത്രമല്ല അറ്റാദായത്തില്‍ നാലാം പാദത്തില്‍ കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് എട്ട് ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
കമ്പനി മെറ്റ എന്ന പുതിയ ബ്രാന്‍ഡിലേക്ക് മാറിയതാണ് ഈ തിരിച്ചടിക്ക് കാരണമെന്നാണ് പറയപ്പെടുന്നത്. തമ്പ്‌സ് അപ്പ് ലോഗോയ്ക്ക് പകരം നീല ഇന്‍ഫിനിറ്റി ഷേപ്പ് നല്‍കുന്ന മെറ്റ എന്നെഴുതിയതാണ് കമ്പനിയുടെ പുതിയ ലോഗോ. ഇന്റര്‍നെറ്റിന്റെ ഭാവിയായി സുക്കര്‍ബര്‍ഗ് കാണുന്ന 'മെറ്റാവേഴ്‌സ്' എന്നതിനെ സൂചിപ്പിക്കുന്നതാണ് കമ്പനിയുടെ പുതിയ പേര്. ആദ്യമായാണ് കമ്പനിയുടെ ഉപയോക്താക്കളുടെ എണ്ണം ഇത്രയധികം ചുരുങ്ങുന്നത്. ഫേസ്ബുക്കിന്റെ 12.8 ശതമാനം ആസ്തിയും സുക്കര്‍ബര്‍ഗിന്റെ കൈവശമാണുള്ളത്. കഴിഞ്ഞ വര്‍ഷം 4.47 ബില്യണ്‍ ഡോളറിന്റെ മെറ്റാ ഓഹരികള്‍ സുക്കര്‍ബര്‍ഗ് വിറ്റിരുന്നു.












Click it and Unblock the Notifications