അഭയാര്‍ത്ഥി ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 33പേര്‍ മരിച്ചു
അങ്കാര: തുര്‍ക്കി തീരത്ത് ബോട്ട് മുങ്ങി 33 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എഴുപത്തഞ്ചോളം പേരടങ്ങുന്ന ബോട്ടാണ് തുര്‍ക്കിയില്‍ അപകടത്തില്‍പ്പെട്ടത്. തുര്‍ക്കിയില്‍ നിന്ന് ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലേക്ക് പോകവെയാണ് അപകടം ഉണ്ടാകുന്നത്.
മരിച്ചവരില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെട്ടതായാണ് തുര്‍ക്കി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. 75ഓളം പേരെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. തുര്‍ക്കിയില്‍ നിന്നും ഗ്രീസിലേക്ക് പോയ അഭയാര്‍ത്ഥി ബോട്ടാണ് തുര്‍ക്കി തീരത്ത് മുങ്ങിയത്. അപകടത്തില്‍പ്പെട്ടവരില്‍ അഫ്ഗാനിസ്ഥാന്‍കാരും, സിറിയക്കാരും, മ്യാന്‍മാര്‍കാരുമുണ്ട്.

ഇതിനുമുന്‍പും ഗ്രീസിലേക്കുള്ള കുടിയേറ്റത്തില്‍ ഒട്ടേറെ പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം മാത്രം 218പേരാണ് മരിച്ചതെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2.5 ദശലക്ഷം സിറിയന്‍ അഭയാര്‍ത്ഥികള്‍ തുര്‍ക്കിയിലുണ്ടെന്നാണ് കണക്ക്. യൂറോപ്യന്‍ യൂണിയന്‍ മൂന്ന് ബില്യണ്‍ യൂറോ കുടിയേറ്റക്കാരുടെ ക്ഷേമത്തിനായി തുര്‍ക്കിക്ക് നല്‍കിയിരുന്നു.












Click it and Unblock the Notifications