റഷ്യന്‍ ആക്രമണത്തില്‍ 64 യുക്രെയിന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ
ജനീവ: റഷ്യ നടത്തുന്ന ആക്രമണത്തില്‍ യുക്രെയിന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സംഭ. യുക്രെയ്‌നിലെ പോരാട്ടത്തില്‍ കുറഞ്ഞത് 64 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. 240 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചു. അതേസമയം, പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും സഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. വ്യാഴാഴ്ച യുക്രൈനിലെ പ്രാദേശിക സമയം രാവിലെ 5.30നാണ് റഷ്യ യുക്രൈനെ ആക്രമിക്കാന്‍ തുടങ്ങിയത്.

സൈന്യം കൈവിലേക്ക് അടുക്കുമ്പോള്‍ റഷ്യന്‍, ഉക്രേനിയന്‍ സേനകള്‍ തമ്മിലുള്ള പോരാട്ടം ശക്തമാകുകയാണെന്നാണ് റിപ്പോര്‍ട്ട്. പാശ്ചാത്യ സഖ്യകക്ഷികള്‍ റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു, സ്വിഫ്റ്റ് ഇന്റര്‍ബാങ്ക് പേയ്മെന്റ് സിസ്റ്റത്തില്‍ നിന്ന് നിരവധി റഷ്യന്‍ ബാങ്കുകളെ വെട്ടിക്കുറച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ ഉക്രെയ്നിന് സൈനിക സഹായം എത്തിക്കുന്നതിന് സൗകര്യമൊരുക്കുമെന്നാണ് റിപ്പോര്‍ട്ട്. മോസ്‌കോയുടെ ആക്രമണത്തിന്റെ തുടക്കം മുതല്‍ 150,000 ഉക്രേനിയക്കാര്‍ രാജ്യം വിട്ടെന്നാണ് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട്.
കീവ് നഗരത്തിലെ ഒരു റസിഡന്‍ഷ്യല്‍ ഫ്‌ളാറ്റിന് നേരെ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വലിയ രീതിയിലുള്ള ആക്രമണമാണ് യുക്രെയിനിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ, യുക്രൈന് എല്ലാ വിധ സൈനിക സഹായവും നല്‍കാൻ ജര്‍മനി തീരുമാനിച്ചു. നേരിട്ട് യുക്രൈനിലേക്ക് ആയുധങ്ങള്‍ എത്തിക്കുമെന്നാണ് ജര്‍മനി പ്രഖ്യാപിച്ചത്. നാറ്റോയുടെ ഭാഗമല്ലാത്തതിനാല്‍ സൈനിക സഹായങ്ങളൊന്നും ഇതുവരെ യുക്രൈന് ലഭിച്ചിരുന്നില്ല.അതേസമയം, കീവില്‍ അടക്കം വന്‍ ആക്രമണങ്ങളാണ് റഷ്യ അഴിച്ചുവിടുന്നത്. ചെറുനഗരമായ ഓക്തിര്‍ക്കയില്‍ ഏഴ് വയസ്സുകാരി കൊല്ലപ്പെട്ടു. റഷ്യയുടെ ശക്തമായ വ്യോമാക്രമണത്തില്‍ ദാരുണ സംഭവമുണ്ടായത്. ഗവര്‍ണര്‍ ദിമിത്രി ഷിവിറ്റ്സ്‌കി ഇക്കാര്യം സ്ഥിരീകരിച്ചു. ഓക്തിര്‍ക്ക കീവില്‍ നിന്ന് 345 കിലോമീറ്റര്‍ അകലെയാണ്.
മൊത്തം ആറ് പേരാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. യുദ്ധം ഇനിയും ദിവസങ്ങള്‍ നീളുമെന്നാണ് റിപ്പോര്‍ട്ടുണ്ട്. ഗറില്ല യുദ്ധമുറയിലേക്ക് അടക്കം കാര്യങ്ങള്‍ നീളുകയാണ്. ജനങ്ങള്‍ ആയുധമെടുത്ത് പോരാടാന്‍ തയ്യാറാണ്. ഇവര്‍ക്ക് ചെറിയ രീതിയിലുള്ള പരിശീലനവും ലഭിച്ചിട്ടുണ്ട്. വിവിധ നഗരങ്ങളിലാണ് റഷ്യ തുടര്‍ച്ചയായി ആക്രമണം നടത്തുന്നത്.ശനിയാഴ്ച്ച 240 പേരാണ് കൊല്ലപ്പെട്ടതെന്ന് യുഎന്‍ അറിയിച്ചു. ദാരുണ ദൃശ്യങ്ങളാണ് കീവില്‍ നിന്ന് ഇന്ന് രാവിലെ വരുന്നത്. രണ്ട് വന്‍ സ്ഫോടനങ്ങളാണ് ഇന്ന് കീവിലുണ്ടായത്. 20 കിലോമീറ്ററിനുള്ളിലാണ് ഒരു സ്ഫോടനം നടന്നത്. ഇത് സിറ്റി സെന്ററിനുള്ളില്‍ തന്നെയാണ്.












Click it and Unblock the Notifications