ഈ വര്‍ഷം ജോലി പോയത് 98000 പേര്‍ക്ക്; ആമസോണ്‍ പിരിച്ചുവിടുന്നത് 30000 പേരെ: പിന്നാലെ മറ്റൊരു കമ്പനിയും
ആമസോണിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുകയാണ് കമ്പനി. മുപ്പതിനായിരം കോര്‍പ്പറേറ്റ് ജീവനക്കാരെയാണ് ആമസോണില്‍ നിന്ന് പിരിച്ചുവിടുന്നത്. കമ്പനിയുടെ മൊത്തത്തിലുള്ള ജീവനക്കാരില്‍ 10 ശതമാനത്തെയാണ് ഒഴിവാക്കുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഇ-കൊമേഴ്‌സ് രംഗത്തെ ലോകത്തെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നായ ആമസോണ്‍ ഇത്രയും പേരെ പിരിച്ചുവിടുന്നത്.
2022 നു ശേഷം കമ്പനി നടത്തുന്ന ഏറ്റവും വലിയ കൂട്ട പിരിച്ചുവിടല്‍ ആണിത്. അന്ന് 27000 പേരെയാണ് പിരിച്ചുവിട്ടത്. മൊത്തം 1.55 ലക്ഷം ജീവനക്കാരാണ് ആമസോണില്‍ ജോലി ചെയ്യുന്നത്. ഏറ്റവും പുതിയ പിരിച്ചുവിടല്‍ റിപ്പോര്‍ട്ടുകളില്‍ ആമസോണ്‍ പ്രതികരിച്ചിട്ടില്ല. അമേരിക്ക, യുകെ, കാനഡ എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് ഇപ്പോഴുള്ള പിരിച്ചുവിടല്‍ ബാധിക്കുന്നത്.

ഹ്യൂമന്‍ റിസോഴ്‌സസ്, ഓപ്പറേഷന്‍, ഡിവൈസസ് ആന്‍ഡ് സര്‍വീസ്, ആമസോണ്‍ വെബ്ബ് സര്‍വീസ് ഡിവിഷനുകളില്‍ നിന്നാണ് ജീവനക്കാരെ വെട്ടിക്കുറക്കുന്നത്. പിരിച്ചുവിടുന്ന ജീവനക്കാരുമായി ആശയവിനിമയം നടത്താന്‍ മാനേജര്‍മാര്‍ക്ക് കമ്പനി അടിയന്തര പരിശീലനം നല്‍കി. കമ്പനിയുടെ ഇന്റേണല്‍ രേഖകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നു മുതല്‍ കൂട്ട പിരിച്ചുവിടല്‍ ആരംഭിക്കും.
എച്ച്ആര്‍ ഡിവിഷനില്‍ മാത്രം 15 ശതമാനം ജീവനക്കാരെയാണ് വെട്ടിക്കുറയ്ക്കുന്നത്. മാനേജര്‍മാരും ഇതില്‍ ഉള്‍പ്പെടും. ഇത് 10000-ത്തിലേറെ ജീവനക്കാരെ ബാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് മേഖലയില്‍ 100 ബില്യണ്‍ ഡോളറില്‍ അധികമാണ് കമ്പനി നിക്ഷേപിച്ചിരിക്കുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിലേക്ക് വഴിമാറുന്നതിന്റെ സൂചനയായാണ് ഈ വെട്ടിക്കുറയ്ക്കല്‍.
പിരിച്ചുവിടലിന്റെ ഭാഗമായി 90 ദിവസത്തെ മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളും കമ്പനി ജീവനക്കാര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം ഇത്ര പേരെ പിരിച്ചുവിടുന്നതിനിടയിലും അവധിക്കാല സീസണില്‍ രണ്ടു ലക്ഷത്തി അമ്പതിനായിരം വെയര്‍ഹൗസ് തൊഴിലാളികളെ ആമസോണ്‍ താല്‍ക്കാലികമായി ജോലിക്ക് എടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഈ വര്‍ഷം ഇതുവരെ സാങ്കേതിക മേഖലയില്‍ 98000 പേരെയാണ് വിവിധ ടെക് കമ്പനികളില്‍ നിന്ന് പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 2024 ലെ കണക്ക് ഒരു ലക്ഷത്തി അമ്പത്തിമൂവായിരം ആയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ സ്വാധീനം സാങ്കേതിക മേഖലയില്‍ വലിയ തോതിലാണ് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത്.
ആമസോണിന് പിന്നാലെ മറ്റൊരു അമേരിക്കന്‍ കമ്പനിയായ ടാര്‍ഗെറ്റും 1,800 കോര്‍പ്പറേറ്റ് തസ്തികകള്‍ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചു. അടുത്തയാഴ്ച പിരിച്ചുവിടല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പിരിച്ചുവിടല്‍ കമ്പനിയുടെ ആഗോള കോര്‍പ്പറേറ്റ് ജീവനക്കാരുടെ ഏകദേശം എട്ട് ശതമാനം വരും.












Click it and Unblock the Notifications