Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം 19000 ജീവനക്കാരെ പുറത്താക്കി; ഇപ്പോഴിതാ പുതിയ ജോലിക്കാരെ തേടി അക്‌സന്‍ഷ്വര്‍

വാഷിംഗ്ടണ്‍: നിരവധി ജീവനക്കാരെ നേരത്തെ പുറത്താക്കിയെങ്കിലും അതിന് പ്രായശ്ചിത്തം ചെയ്യാന്‍ ഒരുങ്ങി അക്‌സെന്‍ഷ്വര്‍. കമ്പനി പുതിയ ജീവനക്കാരെ നിയമിക്കാന്‍ ഒരുങ്ങുകയാണ്. നേരത്ത 19000 ജീവനക്കാരെയാണ് കമ്പനി പുറത്താക്കിയിരുന്നത്. ടെക് മേഖലയിലെ പ്രതിസന്ധി അവരെയും ബാധിച്ചിരുന്നു. അതേസമയം അക്‌സെകഷ്വര്‍ കൂടുതല്‍ പേരെ ഇത്തവണ ക്ഷണിക്കുന്നുണ്ട്. എന്നാല്‍ ജീവക്കാരില്‍ പലരും കണ്‍ഫ്യൂഷനില്‍ അക്‌സെന്‍ഷ്വറിലേക്ക് ഇല്ലെന്നാണ് ഇവര്‍ പറയുന്നത്.

കാരണം ഈ ജോലിക്ക് സുരക്ഷിതത്വം കുറവാണെന്ന് തൊഴിലാളികള്‍ പറയുന്നു. നേരത്തെ പുറത്താക്കിയവരുടെ കാര്യത്തില്‍ ഇവരില്‍ നിന്ന് കാര്യമായ തീരുമാനം ഉണ്ടായിട്ടില്ല. എന്ത് സുരക്ഷിത്വമാണ് ഈ ജോലിക്ക് ഉള്ളതെന്നാണ് എഞ്ചിനീയര്‍മാര്‍ ചോദിക്കുന്നത്. കാരണം ഇവരെ പുറത്താക്കില്ലെന്ന് എന്ത് ഉറപ്പാണ് ഉള്ളെന്നാണ് ചോദ്യം. എന്നാല്‍ കമ്പനിയിലെ വിവിധ പൊസിഷനുകളിലേക്ക് ആളുകളെ വേണമെന്നത് കമ്പനി സ്ഥിരീകരിക്കുന്നു.

accenture

ലിങ്ക്ഡിന്നില്‍ പരിശോധിച്ചാല്‍ പല തരം ഒഴിവുകള്‍ അക്‌സെന്‍ഷ്വറില്‍ ഉള്ളതായി കാണാം. സര്‍വീസസ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് പാര്‍ട്ണര്‍, മീഡിയ റിലേഷന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്, അനലിസ്റ്റ് റിലേഷന്‍, റൈറ്റര്‍ സ്‌പെഷ്യലിസ്റ്റ് അടക്കം നിരവധി പൊസിഷനുകളിലേക്കാണ് ആളുകളെ ആവശ്യമുള്ളത്. അതേസമയം ജോലി കളയാന്‍ പല ജീവനക്കാര്‍ക്കും താല്‍പര്യമില്ല. അവരും ഇവരുടെ എച്ച്ആര്‍ ടീമുമായി സംസാരിക്കുന്നുണ്ട്.

അക്‌സെന്‍ഷ്വറിന്റെ മൊത്തം ജീവനക്കാരില്‍ 2.5 ശതമാനത്തെ പിരിച്ചുവിടല്‍ ബാധിക്കുമെന്ന് നേരത്തെ കമ്പനി അറിയിച്ചിരുന്നു. ഉടന്‍ തന്നെ ജീവനക്കാരെ പറഞ്ഞുവിടില്ലെന്നാണ് കമ്പനി നേരത്തെ അറിയിച്ചിരുന്നത്. 18 മാസത്തോളം നീളുന്ന പിരിച്ചുവിടല്‍ നടപടിയിലൂടെ മാത്രമേ ഇവരെ പുറതാക്കൂ. 2023 അവസാനം വരെ അക്‌സെന്‍ഷ്വര്‍ പുതിയ നിയമനങ്ങള്‍ നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.

അതാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. നേരത്തെ ചെലവ് ചുരുക്കേണ്ട ആവശ്യം കമ്പനിയില്‍ ഉണ്ടായിരുന്നു. അതേ തുടര്‍ന്നാണ് ജീവനക്കാരെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതിസന്ധിയിലും കൂടുതല്‍ തൊഴിലവസരം അക്‌സെന്‍ഷ്വര്‍ നല്‍കുന്നുണ്ട്.അതേസമയം ആവശ്യമുള്ളതിലും അധികം ജീവനക്കാരെ അക്‌സെന്‍ഷ്വര്‍ വാങ്ങിയിരുന്നു. അതാണ് പിരിച്ചുവിടാനുള്ള പ്രധാന കാരണം.

ഈ ജാപ്പനീസ് ഫുഡ് ജപ്പാനില്‍ ആരും കഴിക്കാറില്ല, പക്ഷേ വേള്‍ഡ് ഫേമസാണ്; കഴിച്ചുനോക്കണം

ഇതിലൂടെ മാത്രമേ ചെലവ് ചുരുക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ആവശ്യമായ ഡിമാന്റ് വന്നപ്പോഴാണ് കമ്പനി കൂടുതല്‍ പേരെ കമ്പനിയിലേക്ക് കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ 7,38000 ആയി കമ്പനിയുടെ അംഗ സംഖ്യ ഉയര്‍ന്നിരുന്നു. 2022 ഫെബ്രുവരിയില്‍ ഇത് 6,99000 ആയിരുന്നു. ആമസോണും, ഗൂഗിളും, മൈക്രോസോഫ്റ്റും, മെറ്റയും അടക്കമുള്ള കമ്പനികള്‍ ആയിരക്കണക്കിന് പേരെ നേരത്തെ പുറത്താക്കിയതാണ്. ന്നൊല്‍ ഇവരൊന്നും കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+