'നടപടിയെടുക്കൂ, അല്ലെങ്കില്‍ സ്വയം പിരിഞ്ഞുപോകൂ'; ഐക്യരാഷ്ട്ര സഭയെ വെല്ലുവിളിച്ച് യുക്രെയിന്‍ പ്രസിഡന്റ്
ജനീവ: യുക്രെനിയന്‍ നഗരമായ ബൂച്ചയില്‍ റഷ്യന്‍ സൈന്യം നടത്തിയ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ യു എന്നിനെ വെല്ലുവിളിച്ച് യുക്രെയിന്‍ പ്രസിഡന്റ് പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി രംഗത്ത്. നടപടിയെടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സ്വയം പിരിഞ്ഞുപോകുന്നതായിരിക്കും നല്ലതെന്ന് പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി പറഞ്ഞു. റഷ്യന്‍ ക്രൂരതയുടെ ഇരകളാണെന്ന് പറഞ്ഞ അദ്ദേഹം മൃതദേഹങ്ങളുടെ ഭയാനകമായ വീഡിയോയും കാണിച്ചു. ബുച്ച പോലുള്ള യുക്രേനിയന്‍ നഗരങ്ങളില്‍ റഷ്യ നടത്തിയ പ്രവര്‍ത്തനങ്ങളെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് പോലുള്ള 'ഭീകരര്‍' നടത്തുന്ന അക്രമത്തോട് ഉപമിച്ചാണ് സെലന്‍സ്‌കി സംസാരിച്ചത്.
റഷ്യയെ പുറത്താക്കി അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ 15 അംഗ കൗണ്‍സിലിനോട് സെലന്‍സ്‌കി ആവശ്യപ്പെട്ടു. സെക്യൂരിറ്റി കൗണ്‍സിലിലെ അഞ്ച് സ്ഥിരാംഗങ്ങളില്‍ ഒരാളെന്ന നിലയില്‍ റഷ്യക്ക് വീറ്റോ അധികാരം ഉണ്ട്, അത് ആഗോള വേദിയിലെ പ്രമേയങ്ങളും ചര്‍ച്ചകളും തടയാന്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചു. ബദലുകളോ മറ്റ് ഓപ്ഷനോ ഇല്ലെങ്കില്‍, അടുത്ത ഓപ്ഷന്‍ സ്വയം പിരിഞ്ഞു പോകുന്നതാണ് നല്ലതെന്ന് സെലന്‍സ്‌കി പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടന അടച്ചിടാം. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ നിങ്ങള്‍ യുഎന്‍ അടച്ചുപൂട്ടാന്‍ തയ്യാറാണോ. അന്താരാഷ്ട്ര നിയമത്തിന്റെ കാലം കഴിഞ്ഞില്ലേ. നിങ്ങളുടെ ഉത്തരം നോ എന്നാണെങ്കില്‍, നിങ്ങള്‍ ഉടന്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് സെലന്‍സ്‌കി പറഞ്ഞു. താടിയും വസ്ത്രവും ധരിച്ച്, ഇപ്പോള്‍ തന്റെ ട്രേഡ് മാര്‍ക്ക് മിലിട്ടറി ഗ്രീന്‍ ടീ-ഷര്‍ട്ട് ധരിച്ചാണ് സെലെന്‍സ്‌കി യുഎന്നിനെ അഭിസംബോധന ചെയ്തത്. യുക്രേനിയന്‍ തലസ്ഥാനമായ കൈവിനു പുറത്തുള്ള ഒരു പട്ടണമായ ബുച്ചയില്‍ സിവിലിയന്മാര്‍ക്കെതിരെ റഷ്യന്‍ സൈന്യം നടത്തിയ അതിക്രമങ്ങളെ കുറിച്ച് സെലന്‍സ്‌കി വിവരിച്ചു. നിരവധി കുട്ടികള്‍ ഉള്‍പ്പെടെയുള്ള മൃതദേഹങ്ങള്‍ തെരവില്‍ കിടക്കുന്ന വീഡിയോയും അദ്ദേഹം പുറത്തുവിട്ടു.
അവര്‍ അവരുടെ അപ്പാര്‍ട്ടുമെന്റുകളിലും വീടുകളിലും ഗ്രനേഡുകള്‍ പൊട്ടിച്ചും കൊല്ലപ്പെടുത്തി , റോഡിന് നടുവില്‍ കാറുകളില്‍ ഇരിക്കുന്നകൊണ്ട് സിവിലിയന്മാരെ ടാങ്കുകളാല്‍ തകര്‍ത്തു. അവര്‍ കൈകാലുകള്‍ മുറിച്ചും കഴുത്തറുക്കുകയും ചെയ്തു. സ്ത്രീകളെ അവരുടെ കുട്ടികളുടെ മുന്നില്‍ വെച്ച് ബലാത്സംഗം ചെയ്തു കൊന്നു, ദാഇഷിനെപ്പോലുള്ള മറ്റ് തീവ്രവാദികളില്‍ നിന്ന് വ്യത്യസ്തമല്ല, ഇവിടെ ഇത് ചെയ്യുന്നത് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിലെ അംഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രെയിനില്‍ റഷ്യന്‍ സൈന്യം അതിക്രമം നടത്തിയെന്ന ആരോപണം യു എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തില്‍ യുഎന്നിലെ മോസ്‌കോ അംബാസഡര്‍ വാസിലി നെബെന്‍സിയ തള്ളിക്കളഞ്ഞു , യുക്രെയിനിന്റെ ആരോപണത്തിന് തെളിവുകള്‍ ഒന്നമില്ലെന്നാണ് അംബാസഡര്‍ വാസിലി നെബെന്‍സിയ പറഞ്ഞത്. 'റഷ്യന്‍ സൈന്യത്തിനെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മോസ്‌കോ നിങ്ങളുടെ മനസ്സാക്ഷിയില്‍ സ്ഥാപിക്കുന്നു, ദൃക്സാക്ഷികളൊന്നും അവ സ്ഥിരീകരിച്ചിട്ടില്ലെന്ന് സെലെന്‍സ്‌കിയെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് വാസിലി നെബെന്‍സിയ പറഞ്ഞു,
74 രാജ്യങ്ങളിലെ 1.2 ബില്യണ്‍ ആളുകളെ ബാധിക്കുന്ന ഭക്ഷ്യ, ഊര്‍ജം, വളം എന്നിവയുടെ വില കുതിച്ചുയരുന്നതോടെ സംഘര്‍ഷത്തില്‍ നിന്നുള്ള ആഗോള തകര്‍ച്ചയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയാണ് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യോഗം ആരംഭിച്ചത്. യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കണമെന്നും അദ്ദേഹം യു എന്‍ യോഗത്തില്‍ വ്യക്തമാക്കി.
അതേസമയം, ബുച്ചയിലെ യുക്രേനിയന്‍ നഗരത്തില്‍ നടന്ന അതിക്രമങ്ങള്‍ക്ക് റഷ്യന്‍ സൈന്യമാണ് ഉത്തരവാദികളെന്ന് പെന്റഗണ്‍ തിങ്കളാഴ്ച അറിയിച്ചു. പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബുച്ചയിലെ അതിക്രമങ്ങള്‍ക്ക് റഷ്യന്‍ സൈന്യമാണ് ഉത്തരവാദികള്‍ എന്നത് നമുക്ക് മാത്രമല്ല, ലോകത്തിനും വളരെ വ്യക്തമാണെന്ന് ഞാന്‍ കരുതുന്നെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications