അമേരിക്കയെ ഞെട്ടിച്ച് നീക്കം; ഗനിയുടെ സഹോദരന് താലിബാനൊപ്പം ചേര്‍ന്നു, നിലപാട് മാറ്റി ബ്രിട്ടന്
കാബൂള്‍: താലിബാന് അഫ്ഗാന്റെ ഭരണം പിടിക്കുമെന്ന് ഉറപ്പായ വേളയിലാണ് പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടത്. കിട്ടയതെല്ലാം എടുത്ത് രക്ഷപ്പെട്ട അദ്ദേഹം ഒടുവവില്‍ യുഎഇയില്‍ കുടുംബത്തോടൊപ്പം കഴിയുന്നു എന്നാണ് വാര്‍ത്തകള്‍. തന്നെ കൈയ്യില്‍ കിട്ടിയാല്‍ താലിബാന്‍കാര്‍ വധിക്കുമെന്നാണ് ഗനി പിന്നീട് വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്.
അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഗനി യുഎസ് സൈന്യം രാജ്യം വിടുമെന്ന് പ്രഖ്യാപിച്ചതോടെ രക്ഷാമാര്‍ഗങ്ങള്‍ തേടിയിരുന്നു. എന്നാല്‍ ഗനിയെയും അമേരിക്കയെയും ആശ്ചര്യപ്പെടുത്തുന്ന വാല്ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഗനിയുടെ സഹോദരന് താലിബാനൊപ്പം ചേര്‍ന്നു. വിശദ വിവരങ്ങള്‍ ഇങ്ങനെ...
ഓണമാഘോഷിച്ച് നടി കീര്‍ത്തി സുരേഷ്; താരത്തിന്റെ അടിപൊളി ചിത്രങ്ങള്‍

ഹഷ്മത് ഗനി അഹമ്മദ് സായി ആണ് താലിബാനൊപ്പം ചേര്‍ന്നിരിക്കുന്നത്. കുചിസ് ഗ്രാന്റ് കൗണ്‍സിലിന്റെ മേധാവിയാണ് ഹഷ്മത്. താലിബാന് നേതാക്കളായ ഖലീലുര്‍ റഹ്മാന്, മുഫ്തി മഹ്മൂദ് സാക്കിര്‍ എന്നിവര്‍ക്കൊപ്പം ഹഷ്മത്ത് നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. അന്തര്‍ദേശീയ തലത്തില്‍ താലിബാന് കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ ഇടയാക്കുന്നതാണ് ഹഷ്മത്തിന്റെ നീക്കം.

അതേസമയം, താലിബാനോട് മൃദുസമീപനം സ്വീകരിച്ച് ബ്രിട്ടന് രംഗത്തുവന്നു. ആവശ്യമായി വന്നാല്‍ താലിബാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പറഞ്ഞു. അഫ്ഗാനില്‍ സമാധാനം പുലരണമെന്നാണ് ആഗ്രഹിക്കുന്നത്. അക്കാര്യത്തില്‍ താലിബാനുമായി സഹകരിക്കണമെങ്കില്‍ മടിക്കില്ലെന്നും ബോറിസ് ജോണ്സണ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയ്ക്ക് ശേഷം അഫ്ഗാനില്‍ നിന്ന് 1615 പേരെയാണ് ബ്രിട്ടന് രക്ഷപ്പെടുത്തിയത്. ഇതില്‍ 399 ബ്രിട്ടീഷ് പൗരന്മാരും ഉള്‍പ്പെടും. 320 എംബസി ജീവനക്കാരും 420 അഫ്ഗാന് പൗരന്മാരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അഫ്ഗാന് വിഷയത്തില്‍ അല്‍പ്പം കടുപ്പിച്ച നിലപാടുമായി ചൈന രംഗത്തുവന്നു. നേരത്തെ താലിബാനുമായി സഹകരിക്കുമെന്ന് ചൈന സൂചന നല്‍കിയിരുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാനിസ്താന് വീണ്ടും വേദിയാകരുതെന്ന് ചൈന വ്യക്തമാക്കി. ഇത്തരം ശക്തികള്‍ക്കെതിരായ നീക്കത്തിന് ചൈന സഹായം നല്‍കും. അഫ്ഗാനിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാരാകണം നിലവില്‍ വരേണ്ടതെന്ന് ചൈന നേരത്തെ ആവശ്യപ്പെട്ടിരുന്നു. സിന്ജിയാങിലുള്ളവര് അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്നുവെന്ന വാര്‍ത്തകളില്‍ ചൈന ആശങ്ക പ്രകടിപ്പിച്ചു.

ചൈനയും താലിബാനും നേരത്തെ ബന്ധം നിലനിര്‍ത്തിയിരുന്നു. അമേരിക്കന്‍ സൈന്യത്തിനെതിരെ പോരാടാന്‍ താലിബാന് വെള്ളവും വളവും നല്‍കിയത് ചൈനയാണ് എന്ന ആരോപണമുണ്ട്. താലിബാന് നേതാക്കള്‍ മുല്ല അബ്ദുല്‍ ഗനി ബറാദറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം ചൈന സന്ദര്‍ശിക്കുകയും നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

അതേസമയം, അഫ്ഗാനില്‍ പുതിയ സര്‍ക്കാര്‍ വൈകാതെ താലിബാന് പ്രഖ്യാപിക്കുമെന്നാണ് വിവരം. താലിബാന് സ്ഥാപകരില്‍ ഒരാളായ ബറാദര്‍ കാബൂുളിലെത്തി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയാണ്. താലിബാന് നേതാക്കള്‍ നേരത്തെ ഹാമിദ് കര്‍സായി ഉള്പ്പെടെയുള്ളലവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബറാദറിന്റെ വരവ്. ഇതോടെ സര്‍ക്കാര്‍ രൂപീകരണം വൈകാതെ സാധ്യമാകുമെന്നാണ് വിവരം.

സോവിയറ്റ് അധിനിവേശ കാലത്ത് ആയുധമെടുത്ത വ്യക്തിയാണ് ബറാദര്‍. മുല്ല ഉമര്‍ താലിബാന് രൂപീകരിക്കുമ്പോള്‍ ഇദ്ദേഹം കൂടെയുണ്ടായിരുന്നു. 2010ല്‍ പാകിസ്താനില്‍ വച്ച് അറസ്റ്റിലാകുകയും എട്ട് വര്‍ഷത്തിന് ശേഷം മോചിതനാകുകയും ചെയ്തു. ശേഷം ഖത്തര്‍ കേന്ദ്രമായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. അഫ്ഗാന്റെ പുതിയ പ്രസിഡന്റാകാന്‍ സാധ്യത കല്‍പ്പിക്കുന്ന വ്യക്തികളില്‍ ഒരാളാണ് ബറാദര്‍.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications