കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്ഥാനില്‍ മണ്ണിടിച്ചില്‍: മരണം 2100 കവിഞ്ഞു

  • By Aswathi
Google Oneindia Malayalam News

കാബുള്‍: വടക്കു കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ബദാക്ഷനിലുണ്ടായ ശക്തമായ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 2,100 കവിഞ്ഞു. മുന്നൂറോളം കുടുംബങ്ങള്‍ താമസിച്ചിരുന്ന അബ് ബറീക്ക് ഗ്രാമം പൂര്‍ണമായും അപ്രത്യക്ഷമായി. വെള്ളിയാഴ് ഉച്ചയോടെയാണ് ശക്തമായ മഴയില്‍ ഒരു മലയുടെ ഗണ്യമായ ഭാഗം രണ്ടു തവണ ഇടിഞ്ഞുവീണത്.

ആരാധനാലയങ്ങളുള്‍പ്പടെ വനിരവധി വീടുകള്‍ തകര്‍ന്നു. 4,000 പേരുടെ കിടപ്പാടം നഷ്ടപ്പെട്ടു. ഹോബോ ഗ്രാമത്തില്‍ തകര്‍ന്നു വീണ കൂറ്റന്‍ പാറക്കെട്ടിനടയില്‍ തന്നെ നൂറോളം വീടുകള്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

afghanistan-landslide-death-toll-rises-2100

പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയും നിറഞ്ഞു. വീണ്ടും ഉരുള്‍പ്പൊട്ടലിന് സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനുവും ദുഷ്‌കരമാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കില്‍ മണ്ണിനടിയില്‍പ്പെട്ടട്ടവര്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ത്രീകളെയും കുട്ടികളെയുമടക്കം കാണാതായ 2,500 പേരും മരിച്ചിട്ടുണ്ടാകാനാണ് സാധ്യതയെന്ന് ബദാക്ഷന്‍ ഗവര്‍ണര്‍ എ എഫ് പിയോടു പറഞ്ഞു. താജിക്കിസ്ഥാനോടും ചൈനയോടും പാകിസ്താനോടും അതിര്‍ത്തി പങ്കിടുന്ന മലയോര പ്രവിശ്യയാണ് ബദാക്ഷന്‍

English summary
Villagers and a few dozen police, equipped with only basic digging tools, resumed their search when daylight broke on Saturday, but it soon became clear there was no hope of finding survivors buried in up to 100 metres of mud.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X