ഐസിസ് ഏഴു പേരുടെ തലയറുത്തു, മൃതദേഹങ്ങളുമായി രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്!
കാബൂള്‍: ഐസിസ് തീവ്രവാദികള്‍ സ്ത്രീകളടക്കം ഏഴു പേരുടെ തലയറുത്തു കൊന്നു. ഞെട്ടിപ്പിക്കുന്ന സംഭവം നടക്കുന്നത് അഫ്ഗാനിസ്ഥാനിലെ കാബൂളിലാണ്. കൊലപാതകത്തിനെതിരെ കാബൂളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. കൊലപ്പെട്ടവരുടെ മൃതദേഹവുമായി ആയിരക്കണക്കിനാളുകള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തി.
ഷിയാ ഹസാര വംശജരായ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ഏഴ് പേരെയാണ് ഐസിസ് കൊന്നൊടുക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഹസാര വംശജരാണ് കാബൂളില്‍ പ്രതിഷേധിച്ചിറങ്ങിയത്. കനത്ത മഞ്ഞും മഴയും വകവയ്ക്കാതെയാണ് അഫ്ഗാനിസ്ഥാനില്‍ പ്രതിഷേധം. രാഷ്ട്രപതി ഭവനിലേക്ക് കല്ലേറും നടന്നു.

തലയറുത്തു കൊന്നു
രണ്ട് സ്ത്രീയും ഒരു കുട്ടിയും അടക്കം ഏഴു പേരെയാണ് ഐസിസ് തലയറുത്തു കൊന്നത്. ഇവരുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്.

തട്ടിക്കൊണ്ടുപോയി
ഒരു മാസം മുന്‍പാണ് ഇവരെ ഐസിസ് തട്ടിക്കൊണ്ടു പോയതെന്ന് പറയപ്പെടുന്നു. ഷിയാ ഹസാര വംശജരാണ് കൊല്ലപ്പെട്ടവര്‍.

കൊലയ്ക്കു പിന്നില്‍ താലിബാന്‍
ഐസിസ് തീവ്രവാദികളെ അനുകൂലിക്കുന്ന താലിബാനാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് കാബൂള്‍ ജനത ആരോപിക്കുന്നു.

പ്രതിഷേധം രാഷ്ട്രപതി ഭവനിലേക്ക്
ഇന്നു അവര്‍ ഞങ്ങളെ കൊന്നു, നാളെ അവര്‍ നിങ്ങളെ കൊല്ലും എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. ബാനറുകളും മരിച്ചവരുടെ ഫോട്ടോകളും ഉയര്‍ത്തി പിടിച്ചാണ് മാര്‍ച്ച് നടന്നത്.

പ്രതിഷേധം അക്രമാസക്തമായി
ജീവിക്കാനുള്ള സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി എത്തിയ പ്രതിഷേധക്കാര്‍ രാഷ്ട്രപതി ഭവനിലേക്ക് കല്ലെറിയുകയും ചെയ്തു. പ്രതിഷേധം അക്രമാസക്തമായപ്പോള്‍ സൈന്യം വെടിവെക്കുകയായിരുന്നു. അഫ്ഗാനിസ്ഥാന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം നടന്നു.












Click it and Unblock the Notifications