Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറും താലിബാനും ഉടക്കി; കരാര്‍ കിട്ടിയത് യുഎഇക്ക്... ചര്‍ച്ച നടത്തിയ തുര്‍ക്കിയുടെ മോഹവും നടന്നില്ല

ദുബായ്: കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് അഫ്ഗാനിസ്താന്റെ ഭരണം വീണ്ടും താലിബാന്റെ കൈകളില്‍ വന്നു ചേര്‍ന്നത്. അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ താലിബാന്‍ കാബൂളിന്റെ നിയന്ത്രണം പിടിച്ചിരുന്നു. അതുവരെ അഫ്ഗാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷാ ചുമതല അമേരിക്കന്‍ സൈന്യത്തിനോ അവര്‍ നിര്‍ദേശിച്ചവര്‍ക്കോ ആയിരുന്നു.

അമേരിക്കന്‍ സൈന്യം രാജ്യം വിട്ടതോടെ അഫ്ഗാനിസ്താനെ സഹായിക്കാന്‍ ആദ്യമെത്തിയ രാജ്യങ്ങളിലൊന്ന് ഖത്തറായിരുന്നു. അഫ്ഗാന്‍ കൂടുതല്‍ അസ്ഥിരതയിലേക്ക് പോകാതിരിക്കാന്‍ കാരണവും ഖത്തര്‍ നടത്തിയ ഫലപ്രദമായ ഇടപെടലായിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ അഫ്ഗാനിലെ സുപ്രധാന കരാര്‍ സ്വന്തമാക്കിയിരിക്കുന്നത് യുഎഇയാണ്. ഖത്തറും തുര്‍ക്കിയും നിരന്തരം ചര്‍ച്ച നടത്തി വരവെയാണ് അപ്രതീക്ഷിതമായി യുഎഇയുടെ ഇടപെടല്‍...

1

അഫ്ഗാനിലെ സുപ്രധാന വിമാനത്താവളങ്ങളുടെ നടത്തിപ്പ് കരാര്‍ ലഭിച്ചിരിക്കുന്നത് യുഎഇയിലെ കമ്പനിക്കാണ്. ഖത്തറും തുര്‍ക്കിയും താലിബാന്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തിയിരുന്നു എങ്കിലും കരാര്‍ കിട്ടിയില്ല. യുഎഇയുമായി താലിബാന്‍ ഭരണകൂടം അടുക്കുന്നോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. താലിബാന്‍ നേതാവ് കഴിഞ്ഞാഴ്ച യുഎഇ സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു.

2

താലിബാന് വിദേശത്ത് ഓഫീസ് തുറക്കാന്‍ വേദി ഒരുക്കിയ രാജ്യമാണ് ഖത്തര്‍. അമേരിക്കയുമായുള്ള സന്ധി സംഭാഷണങ്ങള്‍ നടന്നത് ദോഹയിലെ താലിബാന്റെ ഓഫീസില്‍ വച്ചായിരുന്നു. ഇവിടെ നടന്ന ചര്‍ച്ചകളാണ് അമേരിക്ക അഫ്ഗാന്‍ വിടുന്നതിന് വഴിയൊരുക്കിയത്. അമേരിക്കക്കും താലിബാനുമിടയില്‍ മധ്യസ്ഥന്റെ റോളിലായിരുന്നു ഖത്തര്‍. എന്നാല്‍ ഇപ്പോള്‍ ഖത്തറും താലിബാനും അത്ര അടുപ്പത്തിലല്ല എന്നാണ് വാര്‍ത്ത.

3

അഫ്ഗാനിലെ പ്രധാന നഗരങ്ങളാണ് കാബൂള്‍, ഹിറാത്, കാണ്ഡഹാര്‍ എന്നിവ. ഈ നഗരങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നടത്തിപ്പ് കരാര്‍ ലഭിച്ചിരിക്കുന്നത് യുഎഇക്കാണ്. ഇതുസംബന്ധിച്ച പ്രഖ്യാപനം അഫ്ഗാന്‍ ഭരണകൂടം നടത്തുകയും ചെയ്തു. ധാരണാപത്രം ഒപ്പുവച്ചുവെന്ന് അഫ്ഗാന്‍ അറിയിച്ചു. അഫ്ഗാന്‍ ഉപപ്രധാനമന്ത്രിയും താലിബാന്റെ മുതിര്‍ന്ന നേതാവുമായ അബ്ദുല്‍ ഗനി ബറാദര്‍ കരാര്‍ ഒപ്പുവയ്ക്കലിന് സാക്ഷിയായി.

4

യുഎഇയുമായുള്ള കരാറില്‍ വലിയ പ്രതീക്ഷയിലാണ് താലിബാന്‍. അമേരിക്ക രാജ്യം വിട്ടതോടെ വിദേശ വിമാന സര്‍വീസ് അവതാളത്തിലായിരുന്നു. പല വിദേശ രാജ്യങ്ങളും അഫ്ഗാനുമായുള്ള ബന്ധം മരവിപ്പിച്ചു. എന്നാല്‍ വിദേശ വിമാന സര്‍വീസ് യുഎഇ ഏറ്റെടുക്കുന്നതോടെ വിദേശ വിമാന കമ്പനികള്‍ അഫ്ഗാനിലേക്ക് സര്‍വീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബറാദര്‍ പറഞ്ഞു.

ഇതെന്ത് ചിരിയാണ് നമിത പ്രമോദ്?... കൈയ്യടിച്ച് ആരാധകര്‍, നടിയുടെ വൈറല്‍ ചിത്രങ്ങള്‍

5

കഴിഞ്ഞ എട്ട് മാസമായി താലിബാന്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തി വരികയായിരുന്നു ഖത്തറും തുര്‍ക്കിയും. എന്നാല്‍ വളരെ വേഗത്തിലാണ് യുഎഇയുടെ ഇടപെടലുണ്ടായത്. ബറാദറിന്റെ യുഎഇ സന്ദര്‍ശനം ഖത്തറിനെ അമ്പരപ്പിക്കുന്നതായിരുന്നു. അഫ്ഗാന്റെ ആസ്തികള്‍ അമേരിക്ക മരവിപ്പിച്ചിരിക്കെയാണ് യുഎഇയുടെ ഇടപെടല്‍ എന്നതും ശ്രദ്ധേയമാണ്. ഇനി അഫ്ഗാനിലേക്ക് കൂടുതല്‍ നിക്ഷേപമെത്തുമെന്നാണ് താലിബാന്‍ കരുതുന്നത്.

6

യുഎഇയിലെ ജിഎഎസി എന്ന ഗ്രൂപ്പാണ് അഫ്ഗാനിലെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് കരാര്‍ സ്വന്തമാക്കിയത്. താലിബാന് മുമ്പുണ്ടായിരുന്ന ഭരണകൂടവമായും ഇവര്‍ കരാറുണ്ടാക്കിയിരുന്നു. അമേരിക്ക രാജ്യം വിടുന്ന വേളയില്‍ അഫ്ഗാന്‍ വീണ്ടും ആഭ്യന്തര യുദ്ധത്തിലേക്ക് എത്തുമോ എന്ന ആശങ്കയുണ്ടായിരുന്നു. അന്ന് അഫ്ഗാനില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് സുരക്ഷിത പാത ഒരുക്കിയത് ഖത്തറാണ്.

7

അഫ്ഗാന്‍ വിമാനത്താവളത്തില്‍ ഖത്തര്‍ സൈന്യം യൂണിഫോം ധരിക്കുന്നതിനെ താലിബാന്‍ എതിര്‍ത്തിരുന്നുവെന്ന് ഖത്തറിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രക്കാരെ വിമാനത്താവളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചില നിബന്ധനകള്‍ താലിബാന് മുമ്പാകെ ഖത്തര്‍ വച്ചിരുന്നു. എന്നാല്‍ ഇത് താലിബാന്‍ അംഗീകരിച്ചില്ല. വനിതാ ജോലിക്കാര്‍ക്ക് താലിബാന്‍ നിയന്ത്രണമേര്‍പ്പെടുത്തിയതും ഖത്തര്‍ എതിര്‍ത്തു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഖത്തര്‍ മുഖ്യ വിഷയമാക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാമാണ് താലിബാനും ഖത്തറും തമ്മില്‍ അകല്‍ച്ചയ്ക്ക് ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+