പേന ചൂണ്ടി ഫ്ലൈറ്റ് അറ്റൻഡന്റിനെ ബന്ദിയാക്കി! എയർ ചൈന വിമാനം വഴിതിരിച്ചുവിട്ടു... അടിയന്തര ലാൻഡിങ്..

  • Written By:
Subscribe to Oneindia Malayalam

ബീജിങ്: യാത്രക്കാരൻ ഫ്ലൈറ്റ് അറ്റൻഡിനെ ബന്ദിയാക്കിയതിനെ തുടർന്ന് എയർ ചൈന വിമാനത്തിന് അടിയന്തര ലാൻഡിങ്. ഞായറാഴ്ച രാവിലെ ചാങ്സ വിമാനത്താവളത്തിൽ നിന്ന് ബീജിങിലേക്ക് പറയുന്നയർന്ന എയർ ചൈന വിമാനമാണ് നാടകീയ രംഗങ്ങൾക്കൊടുവിൽ വഴിതിരിച്ചുവിട്ട് മറ്റൊരു വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്.

വിമാനത്തിലെ ഫ്ലൈറ്റ് അറ്റൻഡന്റിനെ യാത്രക്കാരിലൊരാൾ ബന്ദിയാക്കിതിനെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ട്. കേവലം ഒരു ഫൗണ്ടേൻ പേന ഉപയോഗിച്ചായിരുന്നത്രേ യാത്രക്കാരൻ വിമാനത്തിലെ മറ്റു യാത്രക്കാരെയും ജീവനക്കാരെയും മുൾമുനയിൽ നിർത്തിയത്. എന്നാൽ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ പോലീസോ എയർ ചൈന അധികൃതരോ തയ്യാറായിട്ടില്ല.

 എയർ ചൈന...

എയർ ചൈന...

ഹുങ്നാൻ പ്രവിശ്യയിലെ ചാങ്ഷാ വിമാനത്താവളത്തിൽ നിന്നും രാവിലെ 8.40 ന് ബീജിങിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിലെ യാത്രക്കാരിലൊരാൾ ഫൗണ്ടേൻ പേന കാണിച്ച് ഫ്ലൈറ്റ് അറ്റൻഡന്റിനെ ബന്ദിയാക്കുകയായിരുന്നു. തുടർന്ന് ബീജിങിലേക്ക് പോകേണ്ട വിമാനം മറ്റൊരു ദിശയിലേക്ക് വഴിതിരിച്ചുവിട്ടു. പിന്നീട് രാവിലെ പത്ത് മണിയോടെ ഷെങ്സോ വിമാനത്താവളത്തിലാണ് വിമാനം ലാൻഡ് ചെയ്തത്. അതേസമയം, ഈ രണ്ട് മണിക്കൂറിനിടെ വിമാനത്തിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. യാത്രക്കാരിലൊരാൾ ജീവനക്കാരനെ ബന്ദിയാക്കിയെന്ന് സ്ഥിരീകരിച്ച ചൈന സിവിൽ ഏവിയേഷൻ അതോറിറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറായില്ല.

സന്ദർഭം...

സന്ദർഭം...

സംഭവത്തെക്കുറിച്ച് ചൈന സിവിൽ ഏവിയേഷൻ അതോറിറ്റി തങ്ങളുടെ വെബ്സൈറ്റിലൂടെ വിശദീകരണം നൽകിയെങ്കിലും സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. യാത്രക്കാരിലൊരാൾ ജീവനക്കാരനെ ബന്ദിയാക്കിയെന്നും, എന്നാൽ ജീവനക്കാരും എയർ ട്രാഫിക് കൺട്രോളും സംഭവം വിജയകരമായി കൈകാര്യം ചെയ്തെന്നും മാത്രമാണ് സിവിൽ ഏവിയേഷന്റെ വിശദീകരണക്കുറിപ്പിലുള്ളത്. അതേസമയം, ബന്ദിയാക്കിയ യാത്രക്കാരനെ സംബന്ധിച്ചോ ജീവനക്കാരനെ സംബന്ധിച്ചോ വിവരങ്ങളൊന്നും നൽകിയിട്ടില്ല. വിമാനം ഷെങ്സോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് മുൻപ് വിമാനത്താവളത്തിനുള്ളിലും പുറത്തും വൻ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നതായി വിവിധ ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 ബിസിനസ് ക്ലാസിൽ...

ബിസിനസ് ക്ലാസിൽ...

വിമാനത്തിന്റെ അടിയന്തര ലാൻഡിങിന് മുന്നോടിയായ ഷെങ്സോ വിമാനത്താവളത്തിൽ നിരവധി ആംബുലൻസുകളും സജ്ജമാക്കിയിരുന്നു. എന്നാൽ പോലീസ് ഉദ്യോഗസ്ഥരും ഏവിയേഷൻ അധികൃതരും കാര്യങ്ങളെല്ലാം നല്ലരീതിയിൽ കൈകാര്യം ചെയ്തെന്ന് മാത്രമാണ് എയർ ചൈനയും പ്രതികരിച്ചത്. ഷെങ്സോ വിമാനത്താവളത്തിലിറക്കിയ യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ ബീജിങിലേക്ക് കൊണ്ടുപോയി. അതേസമയം, വിമാനത്തിലെ ചില യാത്രക്കാരുടെ പ്രതികരണങ്ങൾ ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് ബന്ദിയാക്കൽ സംഭവം നടന്നതെന്നും, ഇക്കണോമി ക്ലാസിൽ സഞ്ചരിച്ചിരുന്നവർ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നുമാണ് ഒരു യാത്രക്കാരൻ പ്രതികരിച്ചത്. വിമാനം ഷെങ്സോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോഴാണ് മറ്റ് യാത്രക്കാർക്ക് സംഭവമെന്താണെന്ന് മനസിലായത്.

വിമാനത്തിൽ നിറയെ കൊതുക്! പരാതിപ്പെട്ട യാത്രക്കാരന് സംഭവിച്ചത്... ഇൻഡിഗോ വീണ്ടും പ്രതിക്കൂട്ടിൽ...

മരിച്ച് നാലാം നാൾ ആ സത്യം പുറത്തായി! ഒമ്പത് വയസുകാരിക്ക് എച്ച്ഐവി ബാധിച്ചത് ആർസിസിയിൽ നിന്ന് തന്നെ..

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Air China flight diverted after man with fountain pen tries to hold attendant hostage.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്