ലോകം അഫ്ഗാനിസ്താനെ കൈവിട്ടുവെന്ന് വിശ്വസിക്കാനാവുന്നില്ല: അനുഭവം പറഞ്ഞ് കാബൂളിൽ നിന്നെത്തിയർ
ദില്ലി: താലിബാൻ സുഹൃത്തുക്കളെ കൊലപ്പെടുത്തുമെന്ന് ഭയക്കുന്നതായി ഇന്ത്യയിലെത്തിയ യുവതി. കാബൂളിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലെത്തിയ യുവതിയുടേതാണ് വെളിപ്പെടുത്തൽ. "ഞങ്ങളുടെ സുഹൃത്തുക്കൾ കൊല്ലപ്പെടും. അവർ അവരെ കൊലപ്പെടുത്തും. ഞങ്ങളുടെ സ്ത്രീകൾക്ക് ഒരു അവകാശങ്ങളും ഇല്ലാതാവാൻ പോകുകയാണ്" ലോകം അഫ്ഗാനിസ്താനെ ഉപേക്ഷിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ദില്ലിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
തനിക്ക് രാജ്യം വിടാൻ ആഗ്രഹമില്ലെന്നും ഒരു മീറ്റിംഗിന് വേണ്ടിയാണ് ഇന്ത്യയിലേക്ക് എത്തിയിട്ടുള്ളതെന്നുമാണ് പാക്ത്യ പ്രവിശ്യയിൽ നിന്നുള്ള അഫ്ഗാൻ പാർലമെന്റ് അംഗം സാക്ഷ്യപ്പെടുത്തുന്നത്. അഫ്ഗനിസ്ഥാനിലെ സ്ഥിതി വളരെയധികം മോശമാണ്. എന്നിരിക്കിലും മീറ്റിംഗ് കഴിഞ്ഞ ശേഷം തിരിച്ചുപോകുമെന്നാണ് സയീദ് ഹസ്സൻ പക്ത്യവാൽ വ്യക്തമാക്കിയത്.

അഫ്നാസ്ഥാനിൽ അഫ്ഗാൻ സർക്കാരും താലിബാനും തമ്മിൽ സമാധാന കരാറുണ്ട്. അധികാര കൈമാറ്റ നടപടികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ സ്ഥിതി ശാന്തമാണ്. പാകിസ്താനാണ് താലിബാനെ പിന്തുണയ്ക്കുന്ന സുപ്രധാന രാജ്യം. എന്റെ കുടുംബം ഇപ്പോഴും കാബൂളിൽ തന്നെയാണുള്ളതെന്നാണ് മറ്റൊരു അഫ്ഗാൻ എംപി അബ്ദുൾ ഖാദിർ സസായ് പറയുന്നത്.
അനിശ്ചിത്വങ്ങൾക്കൊടുവിൽ കാബൂളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ഇന്ത്യയിലെത്തി രാത്രി എട്ട് മണിയോടെയാണ് ദില്ലിയിലെത്തിയത്. കാബൂളിൽ നിന്ന് 129 യാത്രക്കാരുമായി വൈകിട്ട് ആറ് മണിയോടെ പുറപ്പെട്ട വിമാനം എട്ട് മണിയോടെയാണ് ദില്ലിയിലിറങ്ങിയത്. ഇന്ന് ഉച്ചയോടെയാണ് ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനം കാബൂളിലേക്ക് പുറപ്പെട്ടത്. താലിബാൻ അഫ്ഗാനിസ്താനിൽ ആധിപത്യം സ്ഥാപിക്കുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യങ്ങളുണ്ടായാൽ ഇന്ത്യൻ പൌരന്മാരെയും ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കിക്കഴിഞ്ഞതായി കേന്ദ്രസർക്കാറും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് താലിബാൻ കാബൂളും കയ്യടക്കിയത്.
സ്ഥിതിഗതികൾ കണക്കിലെടുത്ത് ഇന്ന് സർവീസ് നടത്താനിരുന്ന ഒരു ചാർട്ടേർഡ് വിമാനം നിർത്തലാക്കിയിരുന്നു. കാബൂളിലെ വ്യോമാർതിർത്തിയിൽ സൈനിക നീക്കം വ്യാപിപ്പിച്ചതോടെയാണ് സർവീസ് റദ്ദാക്കിയത്. ഈ സാഹചര്യത്തിൽ യാത്രാവിമാനങ്ങൾ സർവീസ് നടത്തുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. താലിബാൻ തലസ്ഥാന നഗരമായ കാബൂളിലേക്ക് പ്രവേശിച്ചതോടെ ഹെലികോപ്റ്റർ അയച്ച് യുഎസ് എംബസിയിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചിരുന്നു.
കാബൂൾ താലിബാൻ വളഞ്ഞതായുള്ള വിവരം ലഭിച്ചതോടെ സമാധാനപരമായി അധികാരം കൈമാറുന്നതിന് വേണ്ടി താലിബാൻ പ്രതിനിധികളും സർക്കാരും ചർച്ചകൾ ആരംഭിച്ചിരുന്നു. ബലം പ്രയോഗിച്ച് അഫ്ഗാൻ കീഴടക്കാനില്ലെന്ന് വ്യക്തമാക്കിയ താലിബാൻ സമാധാനപരമായ അധികാര കൈമാറ്റമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനിടെ താലിബാൻ അഫ്ഗാനിസ്താന്റെ അധികാരം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. താലിബാൻ തന്നെ ഇക്കാര്യം അറിയിക്കുകയും ചെയ്തോടെ പ്രസിഡന്റ് അഷ്റഫ് ഗാനി രാജ്യം വിടുകയും ചെയ്തിട്ടുണ്ട്.ആഭ്യന്തര സംഘർഷം രൂക്ഷമായതിനെ തുടര്‍ന്ന് പ്രസിഡന്റ് അഷ്റഫ് ഗനി അഫ്ഗാനിസ്ഥാന്‍ വിട്ടതായി അഫ്ഗാന് മാധ്യമമായ ടോളോ ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്. ഇതിന് പുറമേ ആഭ്യന്തരമന്ത്രിയും നാടുവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
#WATCH | "I can't believe the world abandoned #Afghanistan. Our friends are going to get killed. They (Taliban) are going to kill us. Our women are not going to have any more rights," says a woman who arrived in Delhi from Kabul pic.twitter.com/4mLiKFHApG
— ANI (@ANI) August 15, 2021
People were rushing to banks. I didn't see any violence but I can't say that there was no violence. My family is in Afganistan. My flight was pre-planned. Many people left Kabul: Abdullah Masudi, a BBA student of Bengaluru, who arrived in Delhi from Kabul today pic.twitter.com/tFYrGdJvtN
— ANI (@ANI) August 15, 2021












Click it and Unblock the Notifications