കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ ഖ്വായ്ദയ്ക്ക് പുതിയ തലവന്‍... കാസിം അല്‍ റിമി

Google Oneindia Malayalam News

സന:അല്‍ ഖ്വായ്ദ നേതാവ് നാസിര്‍ അല്‍ വുഹൈഷി ഇപ്പോള്‍ ജീവനോടെ ഇല്ല. ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ അറബ് പെനിന്‍സുലയില്‍ അല്‍ ഖ്വായ്ദയുടെ പ്രവര്‍ത്തനം ശീതീകരിക്കപ്പെടുമോ...?

ഇല്ല. അങ്ങനെയൊന്ന് സംഭവിയ്ക്കുകയേ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വുഹൈഷിയുടെ പിന്‍ഗാമിയായി കാസിം അല്‍ റിമിയെ നിയമിച്ചുകഴിഞ്ഞു.

Terrorist

അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിലാണ് വുഹൈഷി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇതോടെ സംഘടനയുടെ പ്രഹര ശേഷി കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അല്‍ റിമിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രത്യാക്രമണങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണകാലം മുതലേ അല്‍ഖ്വായ്ദയിലെ പ്രമുഖരില്‍ ഒരാളാണ് റിമി.

യെമനില്‍ വുഹൈഷിയുടെ പ്രതിപുരുഷനെ പോലെ ആയിരുന്നു കാസിം അല്‍ റിമി പ്രവര്‍ത്തിച്ചിരുന്നത്. അഞ്ച് ദശലക്ഷം അമേരിക്കന്‍ ഡോളറാണ് അമേരിക്ക റിമിയുടെ തലയ്ക്കിട്ടിരിയ്ക്കുന്ന വില.

ഒസാമ ബിന്‍ ലാദനും വുബൈഷിയ്ക്കും ഒപ്പം പ്രവര്‍ത്തിച്ച റിമിയാണ് അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ അല്‍ ഖ്വായ്ദ ശക്തമാക്കിയത്. സംഘടനയുടെ ഏറ്റവും മികച്ച റിക്രൂട്ടര്‍മാരില്‍ ഒരാളായിട്ടാണ് റിമി അറിയപ്പെടുന്നത്. ഷാര്‍ളി ഹെബ്ദോ, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണങ്ങള്‍ക്കായി ചാവേറുകളെ റിക്രൂട്ട് ചെയ്തത് റിമിയാണെന്നാണ് റിപ്പോര്‍ട്ട്. പാശ്ചാത്യ രാഷ്ട്രങ്ങളോട് കടുത്ത ശത്രുതയാണ് ഇയാള്‍ക്ക്.

English summary
Nasir al-Wuhayshi the leader of the al-Qaeda in the Arab Peninsula is dead. Qassim Al-Rimi has already been appointed to succeed Wuhayshi.
Read in English: Meet al-Qaeda's new boss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X