ഹൂത്തികളെ അമേരിക്ക ഭീകര പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നു; സൗദിയിലേക്ക് ആക്രമണം ശക്തമാക്കി ഹൂത്തികള്‍
റിയാദ്: യമനിലെ ഹൂത്തി വിമതരെ ഭീകര പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ അമേരിക്ക നീക്കം തുടങ്ങി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആണ് ഇക്കാര്യം പറഞ്ഞത്. തന്റെ മുന്‍ഗാമി മൈക്ക് പോംപിയോ ഹൂത്തികളെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നും അത് നീക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൂത്തികളുടെ നിയന്ത്രണത്തിലാണ് യമനിലെ ഭൂരിഭാഗം പ്രദേശങ്ങളും. ഈ സാഹചര്യത്തില്‍ ഇവരെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത് കാരണം യുദ്ധഭൂമിയില്‍ സഹായങ്ങള്‍ എത്തിക്കാന്‍ ഐക്യരാഷ്ട്രസഭാ ഏജന്‍സികള്‍ക്ക് സാധിച്ചിരുന്നില്ല.

ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടിണിയുള്ള രാജ്യങ്ങളിലൊന്നാണ് യമന്‍. ഹൂത്തികളെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത് കാരണം സഹായ വസ്തുക്കള്‍ വിതരണം ചെയ്യാന്‍ പ്രയാസം നേരിടുകയാണെന്നും അത് വിപരീത ഫലം ചെയ്യുമെന്നും സന്നദ്ധ സംഘടനകള്‍ അഭിപ്രായപ്പെട്ടിരുന്നു. ബൈഡന് ഭരണകൂടം അമേരിക്കന്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് വിദേശ നയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയത്. ഹൂത്തികളുമായി സമവായത്തിലെത്തുകയും യമനില്‍ സമാധാനം പുനസ്ഥാപിക്കുകയുമാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം. ഇക്കാര്യത്തില്‍ പ്രേരണ ചെലുത്തുകയാണ് അമേരിക്ക പുതിയ തീരുമാനത്തിലൂടെ. ഹൂത്തികളെ ഭീകര പട്ടികയില്‍ നിന്ന് നീക്കുന്ന പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാകുമെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍-ചിത്രങ്ങള്‍ കാണാം
അതിനിടെ, സൗദിക്കെതിരായ ആക്രമണം ഹൂത്തികള്‍ തുടരുകയാണ്. ശനിയാഴ്ച വൈകീട്ടും അബഹ വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി. സൗദി സൈന്യം ഹൂത്തി മിസൈല്‍ ലക്ഷ്യംകാണും മുമ്പേ തകര്‍ക്കുകയായിരുന്നു. ആക്രമണം സംബന്ധിച്ച് ഹൂത്തികളും സ്ഥിരീകരിച്ചു. സൗദിയുടെ വിമാനത്താവളം തങ്ങളുടെ വ്യോമസേനാ വിഭാഗം ആക്രമിച്ചുവെന്ന് ഹൂത്തി സൈനിക വക്താവ് യഹിയ സരിയ ട്വിറ്ററില്‍ കുറിച്ചു.
-
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി












Click it and Unblock the Notifications