കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒപെക് എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചു: ഏറ്റുമുട്ടി യുഎസ്സും സൗദിയും, റഷ്യക്കുള്ള പിന്തുണയോ?

Google Oneindia Malayalam News

റിയാദ്: എണ്ണയുല്‍പ്പാദനം കുറയ്ക്കാനുള്ള ഒപെക് രാജ്യങ്ങളുടെ തീരുമാനത്തില്‍ കടുത്ത എതിര്‍പ്പുമായി അമേരിക്ക. സൗദി അറേബ്യക്കെതിരെ കടുത്ത പരാമര്‍ശങ്ങളാണ് യുഎസ് നടത്തിയത്. റഷ്യയെ സഹായിക്കുന്ന തീരുമാനമാണ് സൗദി എടുത്തിരിക്കുന്നതെന്ന് യുഎസ് പറയുന്നു. ആഗോള സംഭവ വികാസങ്ങളിലുള്ള പക്ഷം ചേരലായി വിലയിരുത്തുന്നത് പൂര്‍ണമായി തള്ളിക്കളയുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇത് യുഎസ്സിനെതിരായ തീരുമാനമല്ലെന്നും അവര്‍ വ്യക്തമാക്കി. റഷ്യയുടെ താല്‍പര്യത്തെ സംരക്ഷിക്കുന്നതാണ് ഒപെക്കിന്റെ നടപടികളെന്ന് അവര്‍ ആരോപിക്കുന്നു. രണ്ട് മില്യണ്‍ ബാരലുകളോളം ഉല്‍പ്പാദനം കുറയ്ക്കാനാണ് ഒപെക് തീരുമാനിച്ചിരിക്കുന്നത്.

1

അന്താരാഷ്ട്ര തലത്തില്‍ ഇന്ധന വില കുതിച്ച് കയറുന്നത് അതിരൂക്ഷ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. യുഎസ്സില്‍ വിലക്കയറ്റം ഏറ്റവും ഉയരത്തിലെത്തിയിരിക്കുകയാണ്. ബൈഡന്‍ സര്‍ക്കാരിനെതിരെ ജനരോഷവും ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ധന വില നിയന്ത്രിച്ചില്ലെങ്കില്‍ യുഎസ്സില്‍ വലിയ പ്രശ്‌നങ്ങളുണ്ടാവും. അതാണ് അന്താരാഷ്ട്ര തലത്തിലെ സമ്മര്‍ദം ശക്തമാക്കാന്‍ യുഎസിനെ പ്രേരിപ്പിച്ചത്.

ഏത് നിമിഷം പാര്‍ട്ടി വിടുന്നവര്‍ ധാരാളം; ഹിമാചലില്‍ ബിജെപിക്ക് പേടി ഇവരെ, വരവേല്‍ക്കാന്‍ കോണ്‍ഗ്രസ്ഏത് നിമിഷം പാര്‍ട്ടി വിടുന്നവര്‍ ധാരാളം; ഹിമാചലില്‍ ബിജെപിക്ക് പേടി ഇവരെ, വരവേല്‍ക്കാന്‍ കോണ്‍ഗ്രസ്

നവംബര്‍ മുതലാണ് ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് ഇന്ധന വിലയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച്് അവര്‍ രംഗത്തെത്തി. അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ തങ്ങള്‍ ആരുടെയും പക്ഷം പിടിക്കുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി.

ഒറ്റ മനുഷ്യരില്ല, സൈനിക ഹെലികോപ്ടര്‍ പറത്തി യുവാവ്: 2028ലെ വിശേഷങ്ങളുമായി ടൈം ട്രാവലര്‍ഒറ്റ മനുഷ്യരില്ല, സൈനിക ഹെലികോപ്ടര്‍ പറത്തി യുവാവ്: 2028ലെ വിശേഷങ്ങളുമായി ടൈം ട്രാവലര്‍

യുഎസ് ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പരസ്യമായി സൗദിക്കെതിരെ രംഗത്തെത്തി. എണ്ണ ഉല്‍പ്പാദനം കുറയ്ക്കുന്നത് റഷ്യയുടെ വരുമാനം വര്‍ധിപ്പിക്കുന്നതാണ്. അവര്‍ക്കെതിരെയുള്ള ഉപരോധങ്ങളുടെ കരുത്തും ഇതിലൂടെ കുറയും. തെറ്റായ തീരുമാനമാണിതെന്നും കിര്‍ബി കുറ്റപ്പെടുത്തി.

സൗദിയുമായുള്ള ബന്ധം പുനപ്പരിശോധിക്കാന്‍ ഒരുങ്ങുകയാണ് സൗദി. എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനുള്ള ഒപെക്കിന്റെ തീരുമാനം നയതന്ത്ര തലത്തില്‍ യുഎസ്സിനുണ്ടായ തിരിച്ചടി കൂടിയാണ്. ജൂലായില്‍ ജോ ബൈഡന്‍ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു.

ഒപെക് പ്ലസ് രാജ്യങ്ങളുടെ ഏകകണ്ഠമായ തീരുമാനത്തിന് സാമ്പത്തിക മാനങ്ങളല്ലാതെ മറ്റൊന്നും ഇല്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ഫര്‍ഹാന്‍ രാജകുമാരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എണ്ണ ഉല്‍പ്പാദകരുടെയും ഉപഭോക്താക്കളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ച് കൊണ്ടുള്ളതാണ് ഒപെക്ക് രാജ്യങ്ങളുടെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഈ രാജ്യങ്ങള്‍ ഒരിക്കല്‍ കണ്ടാല്‍ കണ്ണെടുക്കില്ല: സൗന്ദര്യത്തില്‍ ഒന്നാം നമ്പര്‍, ഏതൊക്കെയാണെന്ന് അറിയാം

യുഎസ്സിന്റെ തീരുമാനപ്രകാരം ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം വൈകിപ്പിച്ചാല്‍ പ്രതികൂലമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നാണ് സൗദി അറേബ്യ പറയുന്നത്. യുഎസ്സില്‍ മിഡ് ടേം തിരഞ്ഞെടുപ്പ് നവംബറില്‍ നടക്കാന്‍ ഇരിക്കുകയാണ്. അതാണ് സമ്മര്‍ദം ശക്തമാക്കാന്‍ കാരണം.

English summary
america saudi arabia fighting over opecs oil production cutting decision, us alleges helping russia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X