അമേരിക്കന്‍ മാധ്യമങ്ങള്‍ ബൈഡനെ വെള്ള പൂശാന്‍ ശ്രമിക്കുന്നു; ആരോപണവുമായി ട്രംപ്
വാഷിങ്ടണ്‍: അമേരിക്കയിലേ മുഖ്യധാര മാധ്യമങ്ങളേയും ടെക്കി കമ്പനികളേയും നിശിതമായി വിമര്‍ശിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ മുഖ്യ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനെതിരെ ഉയര്‍ന്നു വന്ന അഴിമതി കേസ് മുഖ്യധാര മാധ്യമങ്ങളും ടെക്കി കമ്പനികളും ചേര്‍ന്ന് മറച്ചു വെക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം . ഇതുവരെ നമ്മള് കാണാത്ത ചില കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മാധ്യമങ്ങളുടെയും വന്‍കിട ടെക്കി കമ്പനികളുടേയും ഏറ്റവും മോശവും സങ്കടകരവുമായ കാലഘട്ടത്തിലൂടെയാണ് നമ്മള് കടന്നു പോകുന്നതെന്നും ഡൊണ്ള്ഡ് ട്രംപ് കുറ്റപ്പെടുത്തി .തിരഞ്ഞെടുപ്പ് പ്രചരണത്തിനു പോകുന്നതിനു തൊട്ടു മുന്‍പ് വൈറ്റ് ഹൗസില്‍ ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തിലാണ് ട്രംപിന്റെ പരാമര്‍ശം.
കമ്പനികള്‍ എന്തുകൊണ്ടാണ് അഴിമതികള്‍ പുറത്തു കൊണ്ടുവരാന്‍ തയാറാവാത്തതെന്ന് ചോദിച്ച ട്രംപ്, അഴിമതിയിലൂടെ തങ്ങളെ സമ്പനന്നാനാക്കാന് ബൈഡനു മാത്രമേ കഴിയൂവെന്ന ബോധ്യം കൊണ്ടാണ് കമ്പനികള്‍ അഴിമതി പുറത്തു കാട്ടാന്‍ തയാറാവാത്തതെന്നും ആരോപിച്ചു. മാധ്യമങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് മാധ്യമ സ്വാതന്ത്ര്യമല്ല. യഥാര്‍ത്തില്‍ ഇപ്പോള്‍ നടക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരാണെന്നും ട്രംപ് കുറ്റപ്പെടുത്തി.

മാധ്യമങ്ങളേയും വന്‍കിട കമ്പനികളേയും കുറ്റപ്പെടുത്തി ട്രംപിന്റെ മകനായ ഡൊണാള്‍ഡ് ട്രംപ് ജൂനിയറും രംഗത്തെത്തി . വന്‍കിട കമ്പനികളും മാധ്യമങ്ങളും ചേര്‍ന്ന് ഡെമോക്രാറ്റിക് സ്ഥനാര്‍ഥി ജോ ബൈഡനുവേണ്ടി ഇലക്ഷന് കാമ്പയിന് നടത്തുകയാണെന്ന് ട്രംപ് ജൂനിയര്‍ ആരോപിച്ചു. മുഖ്യധാര മാധ്യമങ്ങള്‍ സ്വയം സെന്‍സര്‍ഷിപ്പ് ചെയ്താണ് വാര്‍ത്തകള്‍ പുറത്തുവിടുന്നതെന്നും . ബൈഡനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എതിരേ ഒരു വാര്‍ത്തയും നല്കാന് തയാറാവുന്നില്ലെന്നും ട്രംപ് ജൂനിയര്‍ കുറ്റപ്പെടുത്തി .
വിന്കോന്സിന് സ്റ്റേറ്റിലെ ബാറ്റില്‍ ഗ്രൗണ്ടില്‍ നടന്ന ഇലക്ഷന് റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപിന്റെ മകന്. ഈ വരുന്ന നവംബര്‍ മൂന്നിനാണ്് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക് സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ജോ ബൈഡനും തമ്മിലാണ് മത്സരം. രാജ്യത്തുണ്ടായ കൊവിഡ് വ്യാപനം തടയാന്‍ സാധിക്കാതിരുന്നതും ട്രംപിന്റെ വിവാദ പരാമര്‍ശങ്ങളുമെല്ലാം തങ്ങള്‍ക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ജോ ബൈഡനും കൂട്ടരും. രാജ്യത്തെ സാമ്പത്തികമായി ഉന്നതിയിലെത്തിച്ചെന്ന വാദമാണ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ അവകാശ വാദം
-
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ്












Click it and Unblock the Notifications