കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്‍ഭാഗ സൗന്ദര്യം കൂട്ടിയ മോഡല്‍ ഗുരുതരാവസ്ഥയില്‍

  • By Gokul
Google Oneindia Malayalam News

വാഷിംഗ്ടണ്‍: പിന്‍ഭാഗ സൗന്ദര്യം കൂട്ടാനായി പ്ലാസ്റ്റിക് സര്‍ജറി നടത്തിയ മോഡല്‍ ഗുരുതരാവസ്ഥയില്‍. പ്രശസ്ത ബ്രസീലിയന്‍ മോഡല്‍ ആന്‍ഡ്രസ് ഉറാച്ചാണ് പ്ലാസ്റ്റിക് സര്‍ജറിമൂലം അണുബാധയേറ്റ് അത്യാസന്ന നിലയില്‍ കഴിയുന്നത്. നടിയുടെ കാലില്‍ അണുബാധയേറ്റതിനാല്‍ മുറിച്ചുകളയേണ്ടിവന്നേക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അടുത്തിടെ നടന്ന പിന്‍ഭാഗ സൗന്ദര്യ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയത് ആന്‍ഡ്രസ് ആയിരുന്നു. മത്സരത്തില്‍ ജയിക്കാനായി യുവതി പിന്‍ഭാഗത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്താണ് എത്തിയത്. മത്സരം കഴിഞ്ഞശേഷവും സൗന്ദര്യം നിലനിര്‍ത്താനായി ജെല്ലുകള്‍ കുത്തിവെക്കാന്‍ തുടങ്ങിയതോടെയാണ് ആന്‍ഡ്രസിന്റെ ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയത്.

andressa-urach

തുടക്കത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായെങ്കിലും മോഡല്‍ അത് അവഗണിച്ചു. പിന്നീട് പിന്‍ഭാഗത്തും കാലിലും വേദന പടര്‍ന്നതോടെ അവര്‍ ആശുപത്രിയിലെത്തുകയായിരുന്നു. പരിശോധനയില്‍ കാലില്‍ അണുബാധയേറ്റതായി തെളിഞ്ഞു. തുടകളില്‍ വ്രണമുണ്ടാവുകയും ചെയ്തതോടെ കാല്‍ മുറിച്ചു മാറ്റേണ്ട അവസ്ഥയിലാണ് മോഡല്‍.

നിലവില്‍ അണുബാധയ്ക്ക് ശമനമുണ്ടെന്നും യുവതി നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സൗന്ദര്യ വര്‍ദ്ധിപ്പിക്കാനായി കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മോഡല്‍ ഒരു പാഠമായിരിക്കുകയാണ്. ബ്രസീലില്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി പ്ലാസ്റ്റിക് സര്‍ജറിക്ക് തിരക്കേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മുഖം മാത്രമത്രല്ല, ജനനേന്ദ്രിയങ്ങളില്‍വരെ സൗന്ദര്യ സംരക്ഷണത്തിന് പ്ലാസ്റ്റിക് സര്‍ജറിയെ ആശ്രയിക്കുന്നുണ്ടെന്നാണ് വിവരം.

English summary
Andressa Urach, Miss BumBum contestant reveals shocking damage caused by fillers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X