അര്‍ജന്റീന; ചുവപ്പു കാര്‍ഡ് കാണിച്ച റഫറിയെ ഫുട്‌ബോള്‍ താരം വെടിവെച്ചുകൊന്നു
കൊര്‍ഡോബ: കളിക്കിടെ ഫൗള്‍ ചെയ്ത താരത്തിന് ചുവപ്പു കാര്‍ഡ് കാണിച്ച റഫറിയ കെളിക്കാരന്‍ വെടിവെച്ചുകൊന്നു. അര്‍ജന്റീനയിലെ കൊര്‍ഡോബയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 48 വയസുകാരനായ സെസാര്‍ ഫ്‌ലോറസാണ് വെടിയേറ്റുമരിച്ച ഹതഭാഗ്യന്‍. ശിരസിലും കഴുത്തിലും നെഞ്ചിലും വെടിയേറ്റ ഫ്‌ലോറസ് തല്‍ക്ഷണം മരിച്ചു. മറ്റൊരു കളിക്കാരനും പരിക്കേറ്റിട്ടുണ്ട്.
കളിക്കിടെ റഫറി ചുവപ്പുകാര്‍ഡ് കാണിച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ താരം റഫറിയുമായി കടുത്ത വാഗ്വാദത്തിനുശേഷമാണ് കളിക്കളത്തിന് പുറത്തുപോയത്. ബാഗില്‍ സൂക്ഷിച്ചിരുന്ന തോക്കുമായി ഗ്രൗണ്ടിലേക്ക് മടങ്ങിയത്തിയ ഉടനെ റഫറിക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്തു. തടയാന്‍ ശ്രമിക്കവെയാണ് വാള്‍ട്ടര്‍ സരറ്റെയെന്ന കളിക്കാരിന് പരിക്കേറ്റത്.

കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ പോലീസ് തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അമേച്വര്‍ മത്സരത്തിനിടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. പ്രതി ക്രിമിനല്‍ സ്വഭാവമുള്ളയാളാണെന്നും നേരത്തെയും കളിക്കളത്തില്‍ പ്രശ്‌നമുണ്ടാക്കിയ കളിക്കാരനാണെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ജൂണില്‍ മറ്റൊരു റഫറിക്കും കളിക്കളത്തില്‍ വെച്ച് ഗുരുതരമായ പരിക്കേറ്റിരുന്നു. ഒരു കളിക്കാരന് മഞ്ഞക്കാര്‍ഡ് കാണിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവം. മത്സരം പിന്നീട് ഉപേക്ഷിച്ചു. അര്‍ജന്റീന ഒന്നാം ഡിവിഷന്‍ ലീഗില്‍ കളിക്കാരുടെ വഴക്കിനെ തുടര്‍ന്ന് 5 പേര്‍ക്ക് മാര്‍ച്ചിങ് ഓര്‍ഡര്‍ നല്‍കിയതും അടുത്തിടെയാണ്.












Click it and Unblock the Notifications