എച്ച് വണ്‍ ബി വിസ വെട്ടിക്കുറങ്ങാനൊരുങ്ങി യുഎസ്; ഇന്ത്യക്ക് തിരിച്ചടി
വാഷിങ്ടണ്‍: എച്ച് വണ്‍ ബി വിസയുടെ എണ്ണം വെട്ടിക്കുറങ്ങാനൊരുങ്ങി അമേരിക്ക. ബില്‍ നിയമമായാല്‍ എച്ച് വണ്‍ ബി വിസയില്‍ ഐടി ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്ന അമേരിക്കയിലെ ഇന്ത്യന്‍ കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കും.
ബില്‍ പ്രകാരം ഇനി മുതല്‍ കമ്പനികള്‍ക്ക് ആകെയുള്ള ജീവനക്കാരില്‍ പകുതി പേരെ മാത്രമേ എച്ച് വണ്‍ ബി വിസയില്‍ റിക്രൂട്ട് ചെയ്യാന്‍ സാധിക്കൂ. ന്യൂജേഴ്‌സിയില്‍ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ബില്‍ പാസ്‌ക്രെല്ലും കാലിഫോര്‍ണിയയില്‍ നിന്നുള്ള റിപബ്ലിക്കന്‍ പ്രതിനിധി ഡാന റോച്രാബാച്ചറുമാണ് എച്ച് വണ്‍ ബി വിസാ നിയമഭേദഗതിയില്‍ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്.

നിലവിലുള്ള വിസാ നിയമത്തിലെ പഴുതുകള്‍ അടയ്ക്കാനാണ് നിയമഭേദഗതി കൊണ്ടു വരുന്നതെന്നും ഇരുവരും പറയുന്നു. എന്നാല്‍ നിയമഭേദഗതി ഇതുവരെ സെനറ്റില്‍ അവതരിപ്പിച്ചിട്ടില്ല. സെനറ്റില്‍ പാസാക്കി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ബില്ലില്‍ ഒപ്പിട്ടാല്‍ നിയമമാകും.
പാസ്‌ക്രെല്ലും ഡാനയും 2010ല്‍ സമാന ബില്‍ അവതരിപ്പിച്ചിരുന്നെങ്കിലും യുഎസ് കോണ്‍ഗ്രസില്‍ വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല. ഇന്ത്യക്കാര്‍ ധാരാളമുള്ള രണ്ട് സംസ്ഥാനങ്ങലില്‍ നിന്നുള്ളവരാണ് ബില്‍ അവതരിപ്പിച്ച ബില്ലും ഡാനയും. രാജ്യത്തെ വിദേശ ഔട്ട്‌സോവ്‌സിങ് കമ്പനികളാണ് എച്ച് വണ്‍ വിസയിലൂടെ വിദേശ ഉദ്യോഗാര്‍ത്ഥികളെ കൂടുതലും അമേരിക്കയിലേക്ക് എത്തിക്കുന്നതെന്ന് യുഎസ് കോണ്‍ഗ്രസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications