കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിക വൈറസ് അതി ഭീകരന്‍... സ്ത്രീകള്‍ രണ്ട് വര്‍ഷത്തേയ്ക്ക് ഗര്‍ഭം ധരിയ്ക്കരുതെന്ന് സര്‍ക്കാര്‍

Google Oneindia Malayalam News

മെക്‌സിക്കോ സിറ്റി: ലാറ്റിന്‍ അമേരിയ്ക്കന്‍ രാഷ്ട്രങ്ങളെ ഭീതിയിലാക്കി 'സിക്ക' വൈറസ് പടരുന്നു. എബോളയ്ക്ക് ശേഷം ലോകം നേരിടാനിരിയ്ക്കുന്ന വന്‍ വെല്ലുവിളിയാണ് 'സിക്ക' വൈറസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനിയ്ക്കുന്ന കുട്ടികളെയാണ് സിക്ക വൈറസ് ഗുരുതരമായി ബാധിയ്ക്കുന്നത്. ചെറിയ തലയുമായാണ് കുട്ടികള്‍ ജനിയ്ക്കുക. ഇവരുടെ മസ്തിഷ്‌ക വളര്‍ച്ചയേയും വൈറസ് ഗുരുതരമായി ബാധിയ്ക്കും.

ഞെട്ടിപ്പിയ്ക്കുന്ന തീരുമാനങ്ങളാണ് സിക്ക വൈറസിനെ പ്രതിരോധിയ്ക്കാന്‍ പല ലാറ്റിന്‍ അമേരിയ്ക്കന്‍ രാഷ്ട്രങ്ങളും സ്വീകരിയ്ക്കുന്നത്. രണ്ട് വര്‍ഷത്തേയ്ക്ക് ഗര്‍ഭം ധരിയ്ക്കരുതെന്നാണ് ചില രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ സ്ത്രീകളോട് നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.

സിക്ക വൈറസ്

സിക്ക വൈറസ്

കൊതുക് വഴി പരക്കുന്ന ഒരു തരം വൈറസ് ആണ് സിക്ക വൈറസ്. ഗുരുതര പ്രതിസന്ധിയാണ് ഈ വൈറസ് ലാറ്റിന്‍ അമേരിയ്ക്കന്‍ രാഷ്ട്രങ്ങളില്‍ സൃഷ്ടിയ്ക്കുന്നത്.

ആഫ്രിക്കയില്‍ നിന്ന്

ആഫ്രിക്കയില്‍ നിന്ന്

ആഫ്രിക്കയില്‍ നിന്നാണ് ഈ വൈറസ് എത്തിയതെന്നാണ് കരുതുന്നത്. ആഫ്രിയ്ക്കയില്‍ കുരങ്ങുകളില്‍ ഈ വൈറസ് ബാധ നേരത്തേ കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളെ...

കുട്ടികളെ...

കുട്ടികളെയാണ് വൈറസ് ബാധിയ്ക്കുന്നത്. പ്രത്യേകിച്ചും ഗര്‍ഭസ്ഥ ശിശുക്കളെ. കുട്ടികളില്‍ മസ്തിഷ്‌ക വളര്‍ച്ച തടയും.

ഗര്‍ഭം വേണ്ട

ഗര്‍ഭം വേണ്ട

സിക്ക വൈറസ് നിയന്ത്രണ വിധേയമല്ലാത്ത സാഹചര്യത്തില്‍ സ്ത്രീകളോട് രണ്ട് വര്‍ഷത്തേയ്ക്ക് ഗര്‍ഭം ധരിയ്ക്കരുതെന്നാണ് എല്‍ സല്‍വാദോര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. കൊളംബിയയും ഹോണ്ടുറാസും ജമൈക്കയും എല്ലാം സമാനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.

ബ്രസീലില്‍ അടിയന്തരാവസ്ഥ

ബ്രസീലില്‍ അടിയന്തരാവസ്ഥ

വൈറസ് ബാധ രൂക്ഷമായതകോടെ ബ്രസീല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. സിക്ക വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ചിട്ടുള്ളതും ബ്രസീലിനെ തന്നെയാണ്.

 അധികം അറിയില്ല

അധികം അറിയില്ല

ഈ വൈറസിനെ കുറിച്ച് ശാസ്ത്ര ലോകത്തിന് വലിയ ധാരണയൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടു തന്നെ പ്രതിരോധ മരുന്നുകളും കണ്ടെത്തിയിട്ടില്ല.

കൊതുക് വഴി

കൊതുക് വഴി

കൊതുക് വഴിയാണ് വൈറസ് പരക്കുന്നത്. അവികസിത, വികസ്വര രാഷ്ട്രങ്ങളില്‍ ഇത് വലിയ പ്രശ്‌നം തന്നെയാണ് സൃഷ്ടിയ്ക്കുക.

English summary
As Zika virus spreads, El Salvador asks women not to get pregnant until 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X