യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി അക്രമി, ഭര്‍ത്താവിന് ക്രൂര മര്‍ദനം
വാഷിംഗ്ടണ്‍: യുഎസ് പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ വീട്ടില്‍ അക്രമിയുടെ വിളയാട്ടം. അതിക്രമിച്ച് കയറി അക്രമി നാന്‍സിയുടെ ഭര്‍ത്താവ് പോള്‍ പെലോസിയെ ക്രൂരമായി മര്‍ദിച്ചു. ഇരുവരും താമസിക്കുന്ന കാലിഫോര്‍ണിയയിലെ വീട്ടിലേക്കാണ് അക്രമി അതിക്രമിച്ച് കയറിയത്. അതേസമയം ഇത് ഗുരുതര വീഴ്ച്ചയായിട്ടാണ് കാണുന്നത്.
അതേസമയം അക്രമം നടക്കുമ്പോള്‍ നാന്‍സി പെലോസി അവരുടെ വീട്ടില്‍ ഇല്ലായിരുന്നു. പെലോസിയുടെ വക്താവ് ഡ്രൂ ഹാമിലാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. പോളിന് സാരമായി പരിക്കേറ്റതായി ഡ്രൂ അറിയിച്ചു. ഇവര്‍ വീട്ടില്‍ ഇല്ലാത്തത് കൊണ്ട് വലിയ അപകടം ഒഴിവായെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം പോള്‍ പെലോസിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന് വേണ്ട ചികിത്സ ലഭിച്ചിട്ടുണ്ട്. പെട്ടെന്ന് തന്നെ അദ്ദേഹം സുഖം പ്രാപിക്കുമെന്നാണ് കരുതുന്നതെന്നും ഡ്രൂ ഹാമില്‍ പറയുന്നു. വീടു കയറി അക്രമം നടത്തിയയാള്‍ പിടിയിലായിട്ടുണ്ട്. ഇയാളിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
ഇയാള്‍ അക്രമം നടത്താനുള്ള കാരണം പോലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ പെട്ടെന്ന് പ്രതികരിച്ച് പ്രശ്‌നങ്ങളെ നിയന്ത്രണ വിധേയമാക്കിയവരോടും ഡോക്ടര്‍മാരോടും നന്ദിയുണ്ടെന്നും, തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സ്പീക്കര്‍ കുറിപ്പിലൂടെ വ്യക്തമാക്കി.
നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!
എന്താണ് അക്രമത്തിന് കാരണമെന്ന് ഇപ്പോഴും അവ്യക്തമാണ്. നാന്‍സിയുടെ വീട്ടില്‍ എങ്ങനെയാണ് അക്രമി അതിക്രമിച്ച് കയറിയതെന്ന കാര്യവും അജ്ഞാതമാണ്. യുഎസ്സില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടാഴ്ച്ച മാത്രം ബാക്കി നില്‍ക്കെയാണ് ആക്രമണം ഉണ്ടാവുന്നത്. യുഎസ് പാര്‍ലമെന്റിന്റെയും സെനറ്റിന്റെയും ഭൂരിപക്ഷം ഇതില്‍ തീരുമാനിക്കപ്പെടും.
പോള്‍ പെലോസി സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്്‌റ്റേറ്റ് ആന്‍ഡ് വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനത്തിന്റെ ഉടമയാണ്. നേരത്തെ മദ്യപിച്ച് വാഹമോടിച്ച് അപകടമുണ്ടാക്കിയതിന് അഞ്ച് ദിവസത്തെ ജയില്‍ ശിക്ഷ അദ്ദേഹത്തിന് കോടതി വിധിച്ചിരുന്നു.
ഈ വര്‍ഷമാണ് അപകടത്തെ തുടര്‍ന്ന് പരിക്കേറ്റതിനെ തുടര്‍ന്ന് പോളിന് കോടതി ശിക്ഷ വിധിച്ചത്. അതേസമയം നാന്‍സി പെലോസി യുഎസ്സിലെ അതിശക്തയായ രാഷ്ട്രീയക്കാരിയാണ്. നാലാം വട്ടമാണ് അവര്‍ പ്രതിനിധി സഭയിലേ ക്ക് സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും അവരെ പരിഗണിച്ചിരുന്നു. യുഎസ് രാഷ്ട്രീയത്തില്‍ അതുകൊണ്ട് തന്നെ പ്രത്യേക സ്ഥാനം തന്നെ കമലയ്ക്കുണ്ട്.












Click it and Unblock the Notifications