Get Updates
Get notified of breaking news, exclusive insights, and must-see stories!

കുതിച്ചെത്തി റോക്കറ്റുകള്‍!! പിന്നാലെ ഡ്രോണ്‍; അമേരിക്കയെ വിറപ്പിച്ച് 47 ആക്രമണങ്ങള്‍... 2500 സൈനികര്‍

ബഗ്ദാദ്: അത്യാധുനിക നശീകരണ ആയുധങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ട് എന്നാണ് ഇറാഖില്‍ അധിനിവേശം നടത്താന്‍ 2003ല്‍ അമേരിക്ക പറഞ്ഞ പല ന്യായങ്ങളിലൊന്ന്. മാസങ്ങള്‍ മാത്രം പിന്നിട്ടപ്പോള്‍ ഇറാഖ് ഭരണകൂടം വീഴുകയും സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. മൂന്ന് വര്‍ഷത്തിന് ശേഷം തൂക്കിലേറ്റി. നേരത്തെ പറഞ്ഞ ആയുധങ്ങളൊന്നും ഇറാഖില്‍ നിന്ന് കണ്ടെത്തിയില്ല. എന്നാല്‍ സദ്ദാമിന്റെ വധശിക്ഷ നടപ്പാക്കിയ ശേഷം ഇറാഖില്‍ നിന്ന് മടങ്ങാന്‍ അമേരിക്കക്ക് സാധിച്ചതുമില്ല.

സദ്ദാമിന്റെ അനുകൂലികള്‍ ആയുധമെടുത്തു. ഇപ്പോഴും അമേരിക്കന്‍ സൈന്യത്തിനെതിരെ ഇറാഖില്‍ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം അമേരിക്കയുടെ രണ്ട് കേന്ദ്രങ്ങളിലാണ് ആക്രമണത്തിന് നീക്കമുണ്ടായത്...

1

സുന്നി നേതാവായി വാഴ്ത്തപ്പെട്ട സദ്ദാമിന്റെ അനുകൂലികള്‍ക്ക് ഇന്നും കണ്ണിലെ കരടാണ് അമേരിക്ക. 2011ല്‍ അധിനവേശം നിര്‍ത്തിയതായി അമേരിക്ക പ്രഖ്യാപിക്കുകയും ചില സൈനികരെ പിന്‍വലിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ഐസിസ് തീവ്രവാദികളുടെ വരവ്. അതോടെ അമേരിക്കന്‍ സൈന്യം അവരെ നേരിടാനെന്ന പേരില്‍ വീണ്ടും ഇറാഖില്‍ തുടര്‍ന്നു.

2

സദ്ദാം വീണതോടെ ഇറാഖിലെ ശിയാക്കള്‍ വളരെ സന്തോഷത്തിലായി. പിന്നീട് ഭരണം ലഭിച്ചത് ശിയാക്കള്‍ക്ക്. ഇവര്‍ക്ക് ഇറാന്റെ പിന്തുണയും ലഭിച്ചു. എന്നാല്‍ സദ്ദാമിന്റെ അനുകൂലികള്‍ സായുധരായി എത്തിയതോടെ വീണ്ടും യുദ്ധം തുടര്‍ന്നു. നൂറ്റാണ്ടുകളുടെ ചരിത്രങ്ങള്‍ പറയാനുള്ള മണ്ണ് ഇപ്പോഴും ചോര വീണ് ചുവന്നിരിക്കുന്നു എന്നതാണ് ബാക്കി ചിത്രം.

3

സദ്ദാമിന്റെ അനുകൂലികളില്‍ ഒരു വിഭാഗമാണ് ഐസിസിനൊപ്പം ചേര്‍ന്നത് എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മറ്റു സുന്നി സായുധ സംഘങ്ങളും ഇറാഖില്‍ സജീവമാണ്. ഇവരെ നേരിടാന്‍ ശിയാ സംഘങ്ങളും. ശിയാ സംഘങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി അമേരിക്കയും ഇറാഖും ഇറാനും രംഗത്തുണ്ട്. എന്നാല്‍ അമേരിക്കയോട് പകയുള്ള ശിയാ സംഘങ്ങളും നിരവധി.

4

അമേരിക്കയുടെ ഇറാഖിലെ കേന്ദ്രങ്ങളൊന്നും സുരക്ഷിതമല്ല എന്ന് പറയാം. കാരണം സുന്നികളുടെ മാത്രമല്ല, ശിയാ സംഘങ്ങളും അമേരിക്കക്കെതിരെ ആക്രമണം നടത്തുന്നുണ്ട്. ഇപ്പോള്‍ ഇറാഖില്‍ 2500 അമേരിക്കന്‍ സൈനികരാണുള്ളത്. ഐസിസിനെ ചെറുക്കാനെന്ന പേരിലാണ് ഇവരെ നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇവരും ആക്രമണ ഭീഷണിയിലാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

5

ഈ വര്‍ഷം ഇറാഖില്‍ അമേരിക്കയ്‌ക്കെതിരെ 47 ആക്രമണങ്ങളാണ് നടന്നത്. റോക്കറ്റാക്രമണവും ഡ്രോണ്‍ ആക്രണവും ഇപ്പോഴും തുടരുന്നു. തലസ്ഥാനമായ ബഗ്ദാദിലെ ശക്തമായ സുരക്ഷാ മേഖലയില്‍ പോലും അമേരിക്കന്‍ ഓഫീസുകള്‍ക്ക് നേരെ റോക്കറ്റുകള്‍ വരുന്നു എന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍.

6

കഴിഞ്ഞ ദിവസം ബഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ ആക്രമണ ശ്രമമുണ്ടായി. എംബസിക്ക് മുകളില്‍ ആയുധങ്ങളുമായി ഡ്രോണുകള്‍ എത്തി. സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ട ഉടനെ വെടിവച്ചിടുകയായിരുന്നു. ഇതിന് തൊട്ടുമുമ്പ് അമേരിക്കന്‍ സൈനികരുടെ വ്യോമതാവളത്തിന് നേരെ റോക്കറ്റാക്രണമുണ്ടായി. റോക്കറ്റ് ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് തന്നെ സൈന്യം വെടിവച്ചു.

Recommended Video

cmsvideo
    Drink beer and get vaccinated says joe biden
    7

    ഇറാഖിലെ കുര്‍ദ് മേഖലയായ അര്‍ബിലിലും അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഡ്രോണുകളാണ് സായുധ സംഘങ്ങള്‍ ഉപയോഗിക്കുന്നത്. അതിന് പിന്നാലെയാണ് ഐനുല്‍ അസദ് താവളത്തിന് നേരെ മറ്റൊരു ആക്രമണം. ബഗ്ദാദില്‍ വിമാനത്താവളത്തില്‍ അമേരിക്കന്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇവിടെ മൂന്ന് ഡ്രോണുകളാണ് ആഴ്ചകള്‍ക്ക് മുമ്പ് എത്തിയത്. ആക്രമണത്തെ കുറിച്ചുള്ള വിവരം കൈമാറുന്നവര്‍ക്ക് 30 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+