കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14 മണിക്കൂര്‍ വെള്ളത്തിനടിയില്‍ കിടന്ന പിഞ്ചുകുഞ്ഞിനെ രക്ഷപെടുത്തി

  • By Aiswarya
Google Oneindia Malayalam News

വാഷിങ്ടണ്‍:14 മണിക്കൂര്‍ വെള്ളത്തിനടിയില്‍ കിടന്ന പിഞ്ചുകുഞ്ഞിനെ അത്ഭുതകരമായി രക്ഷപെട്ടു. യൂട്ടാ നദിയില്‍ മുങ്ങിയ കാറില്‍ നിന്നാണ്14 മണിക്കൂറിനു ശേഷം 18 മാസം പ്രായമായ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപെടുത്തിയത്. പതിനെട്ട് മാസം പ്രായമുള്ള ലില്ലി ഗ്രോസ്‌ബെക്ക് എന്ന കുഞ്ഞിനെയാണ് അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപെടുത്തിയത്. വെള്ളിയാഴ്ച രാത്രി 10.30ഓടെ ഉത്തയിലാണ് അപകടമുണ്ടായത്.

മകളോടൊപ്പം സ്പിങ്‌വില്ലയിലെ വീട്ടിലേക്ക് പോവുകയായിരുന്ന ലിന്‍ ഗ്രോസ്‌ബെക്കിന്റെ (25) കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ സിമന്റ് തിട്ടയിലിടിച്ച് നദിയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ലിന്‍ തല്‍ക്ഷണം മരിച്ചു. രാത്രിയില്‍ ശബ്ദം കേട്ട അയല്‍വാസികള്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല.

car.jpg

ശനിയാഴ്ച ഉച്ചയ്ക്കാണ് ഒരു മീന്‍ പിടുത്തക്കാരന്‍ വെള്ളത്തില്‍ തലകീഴായി കിടക്കുന്ന കാര്‍ കണ്ടത്. ഇയാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കാര്‍ പൊളിച്ച് സീറ്റില്‍ കുടുങ്ങിക്കിടന്ന കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. സീറ്റില്‍ മുകളില്‍ നിന്നും താഴേക്ക് കുടുങ്ങിക്കിടന്നതിനാല്‍ താഴെ വെള്ളമുണ്ടായിരുന്നിട്ടും കുഞ്ഞ് അതില്‍ വീഴാതെ രക്ഷപെടുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.

സോള്‍ട്ട് ലേക്ക് സിറ്റിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെപ്പറ്റി സ്പാനിഷ് ഫോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റും ഉത്ത ഹൈവേ പട്രോളും അന്വേഷണം നടത്തി വരികയാണ്.

English summary
An 18-month-old girl was found alive strapped into her baby seat in her mother’s overturned car up to 14 hours after it crashed into a freezing river in Utah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X