കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യത്തെ ജനനത്തിന് ശേഷം വീണ്ടു ഗര്‍ഭപാത്രത്തിലേക്ക്, മാസങ്ങള്‍ക്ക് ശേഷം വീണ്ടും ജനനം

ഒരു കുഞ്ഞ് രണ്ട് തവണ ജനിച്ചു എന്ന് പറഞ്ഞാല്‍ അത്ഭുതം തോന്നുന്നുവല്ലേ. ഹ്യൂസ്റ്റണിലെ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ രണ്ട് തവണ ജനിച്ച ലിന്‍ലീ എന്ന കുഞ്ഞാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.

  • By ഭദ്ര
Google Oneindia Malayalam News

ടെക്‌സാസ്: ഒരു കുഞ്ഞ് രണ്ട് തവണ ജനിച്ചു എന്ന് പറഞ്ഞാല്‍ അത്ഭുതം തോന്നുന്നുവല്ലേ. ഹ്യൂസ്റ്റണിലെ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ രണ്ട് തവണ ജനിച്ച ലിന്‍ലീ എന്ന കുഞ്ഞാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. രണ്ട് തവണ ജനിച്ച ലിന്‍ലീയ്ക്ക് ഇനി രണ്ട് ജന്മദിനങ്ങള്‍ ആഘോഷിക്കാം.

മാര്‍ഗരറ്റ് പതിനാറ് ആഴ്ച ഗര്‍ഭിണിയായിരുന്നപ്പോഴാണ് സ്‌കാനിങ്ങില്‍ കുഞ്ഞിന് ട്യൂമര്‍ ഉള്ളതായി കണ്ടെതിയത്. ഗര്‍ഭഛിദ്രം നടത്താന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടുവെങ്കിലും മാര്‍ഗരറ്റ് തയ്യാറായില്ല. പിന്നീടാണ് ഹ്യൂസ്റ്റണ്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലെ സര്‍ജന്മാരുടെ നിര്‍ദേശ പ്രകാരം കുഞ്ഞിനെ പുറത്തെടുത്ത് സര്‍ജറി നടത്താം എന്ന തീരുമാനത്തില്‍ എത്തിയത്. ഏഴ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തുന്ന ശസ്ത്രക്രിയയ്ക്ക് 50 ശതമാനം ഉറപ്പ് മാത്രമാണ് ഉണ്ടായിരുന്നത്.

 margant

23ാം ആഴ്ച്ചയില്‍ കുഞ്ഞിനെ പുറത്തെടുത്ത് ട്യൂമര്‍ മാറ്റാനുള്ള ശസ്ത്രക്രിയ നടത്തി. 20 മിനിട്ട് മാത്രം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്ത് വന്ന ലിന്‍ലീ തിരിച്ച് ഗര്‍ഭപാത്രത്തിലേക്ക് തന്നെ പോയി.

പൂര്‍ണ വളര്‍ച്ച എത്തിയതിന് ശേഷം സര്‍ജറി നടത്തി രണ്ടാം തവണയും ലിന്‍ലീ പൂര്‍ണ ആരോഗ്യവതിയായി പുറത്തു വന്നിരിക്കുകയാണ്. ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.

English summary
When Margaret Boemer went for her 16 week ultra-sound pregnancy check-up, she was told that her baby had a rare condition and would require surgery if she were to survive.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X