Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനും ഇറാഖും വിട്ടുപോരണം; ബഹ്‌റൈന്റെ മുന്നറിയിപ്പ്, പരിഹാരത്തിന് ഖത്തര്‍, ഗള്‍ഫില്‍ നടക്കുന്നത്

Recommended Video

cmsvideo
    ഇറാനും ഇറാഖും വിട്ടുപോരണം; ബഹ്‌റൈന്റെ മുന്നറിയിപ്പ് | Oneindia Malayalam

    മനാമ/ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കം യുദ്ധത്തിന്റെ വക്കിലെത്തിയ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ ഇടപെടല്‍. ഭിന്നത പരിഹരിക്കാനും മേഖലയില്‍ സമാധാനം നിലനിര്‍ത്താനും ഖത്തര്‍ ഭരണകൂടം ഇടപെടുന്നു. ഖത്തര്‍ വിദേശകാര്യ മന്ത്രി ഇറാനിലെത്തി ഹസന്‍ റൂഹാനി ഭരണകൂടവുമായി ചര്‍ച്ച നടത്തി.

    അതേസമയം, യുദ്ധസാഹചര്യം മുന്‍കൂട്ടി കണ്ട് ബഹ്‌റൈന്‍ സ്വന്തം പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇറാനിലേക്കും ഇറാഖിലേക്കും പൗരന്‍മാര്‍ പോകരുതെന്ന് ബഹ്‌റൈന്‍ ആവശ്യപ്പെട്ടു. നേരത്തെ അവിടെയുള്ളവര്‍ ഉടന്‍ തിരിച്ചുവരണമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അമേരിക്ക-ഇറാന്‍ തര്‍ക്കത്തില്‍ ചേരിതിരിയുന്ന കാഴ്ചയാണ് കാണുന്നത്....

     ഇറാനിലോ ഇറാഖിലോ

    ഇറാനിലോ ഇറാഖിലോ

    ബഹ്‌റൈന്‍ പൗരന്‍മാര്‍ ഇറാനിലോ ഇറാഖിലോ ഒരു നിമിഷം പോലും തങ്ങരുതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഗള്‍ഫ് മേഖലയിലെ അമേരിക്കയുടെ സഖ്യരാജ്യമാണ് ബഹ്‌റൈന്‍. മേഖലയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.

     അപകടകരമായ സാഹചര്യം

    അപകടകരമായ സാഹചര്യം

    അപകടകരമായ സാഹചര്യം രൂപപ്പെട്ടുവരുന്നുണ്ടെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മുന്‍കരുതല്‍ എന്ന നിലയിലാണ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമേരിക്ക ഇറാന്‍ തീരത്തേക്ക് യുദ്ധക്കപ്പല്‍ അയച്ച സാഹചര്യത്തിലാണ് ബഹ്‌റൈന്‍ ഇടപെടല്‍.

    ഇറാഖിലും നില്‍ക്കരുത്

    ഇറാഖിലും നില്‍ക്കരുത്

    ഇറാന്റെ അയല്‍രാജ്യമായ ഇറാഖിലും നില്‍ക്കരുതെന്നാണ് ബഹ്‌റൈന്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇറാഖിലെ ഏതാനും ചിലരൊഴിച്ച് എല്ലാ ഉദ്യോഗസ്ഥരെയും കഴിഞ്ഞദിവസം അമേരിക്ക പിന്‍വലിച്ചിരുന്നു. ഇറാഖിലെ ഷിയാ വിഭാഗത്തിന്റെ സാന്നിധ്യമാണ് അമേരിക്കയെ ഭയപ്പെടുത്തുന്നത്.

     പശ്‌നപരിഹാരത്തിന് ഖത്തര്‍

    പശ്‌നപരിഹാരത്തിന് ഖത്തര്‍

    അതിനിടെ പ്രശ്‌നപരിഹാരത്തിന് ഖത്തര്‍ ശ്രമിക്കുന്നുണ്ട്. അമേരിക്കയുമായും ഇറാനുമായും അടുത്ത ബന്ധം നിലനിര്‍ത്തുന്ന രാജ്യമാണ് ഖത്തര്‍. പ്രശ്‌നത്തില്‍ നിന്ന് ഇരുവിഭാഗവും പിന്‍മാറണമെന്നാണ് ഖത്തറിന്റെ നിലപാട്.

    കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല

    കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല

    ഇറാനിലെത്തി വിദേശകാര്യമന്ത്രി ജവാദ് സരീഫുമായി ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ചര്‍ച്ച നടത്തി. അല്‍ജസീറയാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാല്‍ ഇറാന്‍ പ്രസിഡന്റ് റൂഹാനിയുമായി അദ്ദേഹം ചര്‍ച്ച നടത്തിയോ എന്ന് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

     അമേരിക്ക വളരെ തിടുക്കുത്തല്‍

    അമേരിക്ക വളരെ തിടുക്കുത്തല്‍

    അമേരിക്ക വളരെ തിടുക്കുത്തല്‍ കഴിഞ്ഞദിവസം പശ്ചിമേഷ്യയില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ തുടങ്ങി. ഏതാനും ഉദ്യോഗസ്ഥരെ ഒഴിച്ച് ഇറാഖിലുള്ള ബാക്കി എല്ലാവരോടും അമേരിക്കയിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടു അമേരിക്കന്‍ വിദേശകാര്യ വകുപ്പ്. ഇതും അമേരിക്കയും ഇറാനും തമ്മിലുള്ള ഭിന്നത ലോകയുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്ക പരക്കാന്‍ ഇടയാക്കി.

    ഇറാന്‍ കഴിഞ്ഞാല്‍

    ഇറാന്‍ കഴിഞ്ഞാല്‍

    ഇറാന്‍ കഴിഞ്ഞാല്‍ ഷിയാ വിഭാഗത്തിന് നിര്‍ണായക സ്വാധീനമുള്ള അയല്‍രാജ്യമാണ് ഇറാഖ്. ഇവിടെയുള്ള ഒട്ടേറെ സംഘങ്ങള്‍ക്ക് ഇറാനുമായി അടുത്ത ബന്ധമുണ്ട്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ സൈനികര്‍ക്ക് നേരെ ആക്രമണ സാധ്യതയുണ്ടെന്ന് പറയുന്നതും ഉദ്യോഗസ്ഥര്‍ നാട്ടിലേക്ക് തിരിക്കണമെന്ന് ആവശ്യപ്പെട്ടതും.

    ആക്രമിച്ചേക്കാമെന്ന്

    ആക്രമിച്ചേക്കാമെന്ന്

    ബഗ്ദാലിലെ അമേരിക്കന്‍ എംബസിയിലെയും ഇര്‍ബിലിലെ കോണ്‍സുലേറ്റിലെയും ഉദ്യോഗസ്ഥരോടാണ് നാട്ടിലേക്ക് മടങ്ങാന്‍ അമേരിക്ക ആവശ്യപ്പെട്ടത്. കൂടാതെ അമേരിക്കന്‍ പൗരന്‍മാര്‍ക്കും മുന്നറിയിപ്പ് നല്‍കി. ഇറാനോ, ഇറാനുമായി ബന്ധമുള്ള സംഘങ്ങളോ ആക്രമിച്ചേക്കാമെന്നാണ് അമേരിക്ക പറയുന്നത്.

    വിസാ സേവനങ്ങള്‍

    വിസാ സേവനങ്ങള്‍

    ബഗ്ദാദിലെയും ഇര്‍ബിലിലെയും കാര്യാലയങ്ങളില്‍ നടന്നിരുന്ന വിസാ സേവനങ്ങള്‍ തല്‍ക്കാലികമായി റദ്ദാക്കിയെന്ന് അമേരിക്ക അറിയിച്ചു. കഴിഞ്ഞാഴ്ച യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഗള്‍ഫിലേക്ക് അമേരിക്ക വിന്യസിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഫുജൈറ തീരത്ത് ആക്രമണമുണ്ടായത്. ഇതിന് പിന്നില്‍ ഇറാന്‍ സംഘങ്ങളാണെന്നാണ് അമേരിക്കയുടെ ആരോപണം.

    മറ്റു രാജ്യങ്ങള്‍ക്കും ആശങ്ക

    മറ്റു രാജ്യങ്ങള്‍ക്കും ആശങ്ക

    ഇറാഖിലെ സൈനികര്‍ക്ക് ജര്‍മനി നല്‍കിവന്നിരുന്ന സൈനിക പരിശീലനം നിര്‍ത്തിവച്ചു. ആക്രമണം നടക്കുമെന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടില്ല. പക്ഷേ, സുരക്ഷ കണക്കിലെടുത്താണ് തീരുമാനനമെന്ന് ജര്‍മന്‍ സൈനിക വക്താവ് പറഞ്ഞു. ഇറാഖ് സൈനികര്‍ക്ക് പരിശീലനം നല്‍കുന്നതിന് 160 ജര്‍മന്‍ സൈനികരെ വിന്യസിച്ചരുന്നു.

    നെതര്‍ലാന്റ്‌സും സ്‌പെയിനും

    നെതര്‍ലാന്റ്‌സും സ്‌പെയിനും

    പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലിന്റെ വക്താവ് അറിയിച്ചു. ഇറാഖിലെ പ്രവര്‍ത്തനങ്ങള്‍ നെതര്‍ലാന്റ്‌സ് നിര്‍ത്തിവെച്ചു. സുരക്ഷയില്ലാത്തത് കാരണമാണ് നിര്‍ത്തുന്നതെന്ന് ഡച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക അഭ്യാസത്തിന് അമേരിക്ക യുദ്ധക്കപ്പലുകള്‍ക്കൊപ്പമുണ്ടായിരുന്ന സ്‌പെയിനിന്റെ പടക്കപ്പല്‍ പശ്ചിമേഷ്യയില്‍ നിന്ന് പിന്‍മാറി.

     പങ്കില്ലെന്ന് ഇറാന്‍

    പങ്കില്ലെന്ന് ഇറാന്‍

    സംഘര്‍ഷ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ എംബസികള്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ലബ്‌നാന്‍, ഇറാഖ്, യുഎഇ എന്നീ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസികളാണ് മുന്നറിയിപ്പ് നല്‍കിയത്. കൂടാതെ തുര്‍ക്കുമെനിസ്താനിലെ യുഎസ് എംബസിയും സമാനമായ മുന്നറിയിപ്പ് നല്‍കി. ഫുജൈറ തീരത്തെ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കിയിട്ടുള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+