കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്‌റൈനില്‍ പാളയത്തില്‍ പട; ഖത്തറിനെ അനുകൂലിച്ച് പ്രമുഖന്‍, മന്ത്രിസഭയെ കോടതി കയറ്റി!! ഒടുവില്‍

അഭിഭാഷകനായ ഈസയെ ബഹ്‌റൈന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഖത്തറുകാരെ ബഹ്‌റൈനില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ശരിയല്ലെന്നാണ് ഈസ കോടതിയില്‍ പ്രധാനമായും വാദിച്ചത്.

  • By Ashif
Google Oneindia Malayalam News

മനാമ: ഖത്തറിനെതിരേ സൗദിയും ബഹ്‌റൈനും യുഎഇയും ചേര്‍ന്ന് ഉപരോധം പ്രഖ്യാപിച്ചതാണ് ഗള്‍ഫ് പ്രതിസന്ധിക്ക് കാരണം. ഈ പ്രശ്‌നം ലോകത്തുടനീളം ചര്‍ച്ചയായിരിക്കെ, ബഹ്‌റൈനില്‍ നിന്നു വേറിട്ട റിപ്പോര്‍ട്ട്. ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ നടപടി തെറ്റാണെന്ന് പ്രമുഖ അഭിഭാഷകന്‍ തുറന്നടിച്ചു.

ഇക്കാര്യം പറയുക മാത്രമല്ല, സര്‍ക്കാര്‍ നടപടിക്കെതിരേ അദ്ദേഹം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയുമുണ്ടായി. ഖത്തറിനെതിരേ സ്വീകരിച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈസ ഫറാജ് അര്‍ഹമ അല്‍ ബുര്‍ഷൈദ് ആണ് സര്‍ക്കാരിനെതിരേ കോടതിയെ സമീപിച്ചത്.

പോലീസ് അറസ്റ്റ് ചെയ്തു

പോലീസ് അറസ്റ്റ് ചെയ്തു

എന്നാല്‍ അധിക സമയം കഴിഞ്ഞില്ല. അഭിഭാഷകനായ ഈസയെ ബഹ്‌റൈന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഖത്തറുകാരെ ബഹ്‌റൈനില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ശരിയല്ലെന്നാണ് ഈസ കോടതിയില്‍ പ്രധാനമായും വാദിച്ചത്.

കാബിനറ്റംഗങ്ങള്‍ പ്രതി

കാബിനറ്റംഗങ്ങള്‍ പ്രതി

കാബിനറ്റിനെയും ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളെയും എതിര്‍കക്ഷിയാക്കിയാണ് ഈസ സുപ്രീം അഡ്മിനിസ്‌ട്രേറ്റീവ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഖത്തറിനെതിരായ ഉപരോധം തോന്ന്യാസമാണെന്ന് ഈസ പറയുന്നു.

ബന്ധങ്ങള്‍ തകര്‍ക്കും

ബന്ധങ്ങള്‍ തകര്‍ക്കും

കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്നതാണ് ഈ ഉപരോധം. മാത്രമല്ല, ബഹ്‌റൈനിലെ എല്ലാ കുടുംബങ്ങളും വിഷയത്തില്‍ മാനസികമായി തകര്‍ന്നിരിക്കുകയണ്. ഖത്തറുമായി നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നത് ബഹ്‌റൈന്റെ ഭരണഘടനയ്ക്കും നിയമത്തിനും എതിരാണെന്നും ഈസ പറയുന്നു.

ഈസ ഉത്തരവ് ലംഘിച്ചു

ഈസ ഉത്തരവ് ലംഘിച്ചു

അതേസമയം, ബഹ്‌റൈന്‍ ഭരണകൂടം കഴിഞ്ഞദിവസം ഇറക്കിയ ഉത്തരവ് ലംഘിച്ചതിനാണ് ഈസയെ അറസ്റ്റ് ചെയ്തത്. ഖത്തറുമായി താല്‍പ്പര്യം പ്രകടിപ്പിക്കുകയോ അവരെ അനുകൂലിക്കുകയോ ചെയ്യുന്നത് അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റമാണെന്ന് കഴിഞ്ഞ ദിവസം ഭരണകൂടം ഉത്തരവിട്ടിരുന്നു.

ചോദ്യം ചെയ്യാന്‍ പാടില്ല

ചോദ്യം ചെയ്യാന്‍ പാടില്ല

ഖത്തറിനെതിരേ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും ഖത്തറിനെ അനുകൂലിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇത് ലംഘിക്കുകയാണ് ഈസ ചെയ്തിരിക്കുന്നത്. യുഎഇയും സമാനമായ ഉത്തരവിറക്കിയിരുന്നു.

യുഎഇയില്‍ 15 വര്‍ഷം തടവ്

യുഎഇയില്‍ 15 വര്‍ഷം തടവ്

യുഎഇയില്‍ ഖത്തറിനെ അനുകൂലിച്ച് സംസാരിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നതും 15 വര്‍ഷം തടവ് ലഭിക്കുന്ന കുറ്റമാണ്. ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ ഖത്തറിനെ അനുകൂലിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലായിരുന്നു ഇരുരാജ്യങ്ങളുടെയും നടപടി.

സോഷ്യല്‍ മീഡിയ പ്രചാരണം

സോഷ്യല്‍ മീഡിയ പ്രചാരണം

ദേശീയ ഐക്യത്തിന് എതിരായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിനാണ് ഈസയെ അറസ്റ്റ് ചെയ്തതെന്ന് അഴിമതി വിരുദ്ധ വിഭാഗം ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന് യാതൊരു വിലയും കല്‍പ്പിക്കാത്ത ഈസയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും ഡയറക്ടര്‍ ജനറലിന്റെ ഓഫീസ് വ്യക്തമാക്കി.

ഈസയെ വിചാരണ ചെയ്യും

ഈസയെ വിചാരണ ചെയ്യും

ഈസയെ കോടതിയില്‍ വിചാരണ ചെയ്യും. സര്‍ക്കാരിനെതിരേ പ്രവര്‍ത്തിച്ചു, സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചു, ദേശീയ ഐക്യം തകര്‍ക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്നീ വകുപ്പുകളാണ് ഈസക്കെതിരേ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ജിസിസി രാജ്യങ്ങള്‍ ഐക്യത്തോടെ നില്‍ക്കുമെന്ന ഭരണഘടനയിലെ അനുഛേദത്തിന് ലംഘനമാണ് സര്‍ക്കാര്‍ നടപടിയെന്ന് ഈസ പരാതിയില്‍ പറയുന്നു.

ഐക്യരാഷ്ട്ര സഭ അംഗീകരിച്ചിട്ടില്ല

ഐക്യരാഷ്ട്ര സഭ അംഗീകരിച്ചിട്ടില്ല

ഖത്തര്‍ ഭീകരവാദത്തെ അനുകൂലിച്ചുവെന്ന ബഹ്‌റൈന്റെ വാദം ഐക്യരാഷ്ട്ര സഭാ രക്ഷാസമിതി അംഗീകരിച്ചിട്ടില്ല. രക്ഷാസമിതി അംഗീകരിക്കാത്ത ഒരു കാര്യം കുറച്ച് രാജ്യങ്ങള്‍ ചേര്‍ന്ന് പ്രഖ്യാപിക്കുന്നത് തെറ്റാണ്, നിയമലംഘനമാണ് എന്നാണ് ഈസയുടെ ഹര്‍ജിയിലെ വാദം. ഈ വിഷയം കോടതി പരിഗണിക്കുമോ എന്ന് വ്യക്തമല്ല.

ഖത്തര്‍ അമീര്‍ പിന്തുണ നല്‍കി

ഖത്തര്‍ അമീര്‍ പിന്തുണ നല്‍കി

ബഹ്‌റൈനില്‍ മുമ്പ് നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് ഖത്തര്‍ അമീര്‍ പിന്തുണ നല്‍കിയെന്ന് ആരോപണമുണ്ടായിരുന്നു. ബഹ്‌റൈനിലെ ഷിയാ വിഭാഗത്തില്‍പ്പെട്ടവരാണ് സര്‍ക്കാരിനെതിരേ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. ഈ പ്രക്ഷോഭം സൗദി സൈന്യത്തിന്റെ സഹായത്തോടെ അടിച്ചമര്‍ത്തുകയായിരുന്നു.

English summary
A prominent human rights lawyer in Bahrain has been arrested after launching a lawsuit against the government over its restrictions imposed on neighbouring Qatar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X