ഖത്തറിനെതിരേ പടയെടുത്ത് ബഹ്‌റൈന്‍; ഗള്‍ഫില്‍ യുദ്ധഭീതി, അതിര്‍ത്തി തര്‍ക്കം വീണ്ടും

  • Written By:
Subscribe to Oneindia Malayalam

മനാമ: ഖത്തറുമായി വീണ്ടും കൊമ്പുകോര്‍ക്കാന്‍ തയ്യാറെടുത്ത് ബഹ്‌റൈന്‍. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചിരിക്കെയാണ് ബഹ്‌റൈന്‍ പുതിയ നീക്കം നടത്തുന്നത്. ഖത്തറിന്റെ നിയന്ത്രണത്തിലുള്ള അതിര്‍ത്തി പ്രദേശം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ബഹ്‌റൈന്‍ വാദിക്കുന്നത്. ഇതുസംബന്ധിച്ച് ബഹ്‌റൈന്‍ പുതിയ പ്രസ്താവന ഇറക്കി.

സൗദി അറേബ്യ പൊട്ടിത്തെറിയുടെ വക്കില്‍; പഞ്ചനക്ഷത്ര ഹോട്ടലില്‍ 49 പ്രമുഖര്‍!! വിപണി കൂപ്പുകുത്തി

സൗദി അറേബ്യയിലെ പണച്ചാക്കുകള്‍; ഒറ്റദിവസം കൊണ്ട് പാപ്പരായി!! ആപ്പിളും ട്വിറ്ററും കുത്തുപാളയെടുക്കും?

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ യുദ്ധത്തിന്റെ വക്കിലെത്തിച്ച സംഭവമാണ് ഇപ്പോള്‍ വീണ്ടും പൊടിതട്ടിയെടുക്കുന്നത്. അന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ തീര്‍പ്പ് കല്‍പ്പിച്ചതാണ് വിഷയം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ബഹ്‌റൈന്‍ വീണ്ടും അവകാശവാദം ഉന്നയിക്കുന്നു. ഇനിയും ഗള്‍ഫ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. പുതിയ സാഹചര്യങ്ങള്‍ വിശദീകരിക്കാം...

ബഹ്‌റൈന്‍ വാദിക്കുന്നത്

ബഹ്‌റൈന്‍ വാദിക്കുന്നത്

ഖത്തറിന്റെ നിയന്ത്രണത്തിലുള്ള പ്രദേശം തങ്ങളുടേതാണെന്നാണ് ബഹ്‌റൈന്‍ വാദിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ബഹ്‌റൈന് എല്ലാ അവകാശങ്ങളുമുണ്ട്. കാരണം തങ്ങളുടെ ഭൂമിയായിരുന്നു അത്. പിന്നീട് ഖത്തര്‍ നിയന്ത്രണത്തിലാക്കിയതാണ്- എന്നാണ് ബഹ്‌റൈന്‍ ഇറക്കിയിരിക്കുന്ന പ്രസ്താവന.

വിറപ്പിച്ചിരുന്ന അതിര്‍ത്തി തര്‍ക്കം

വിറപ്പിച്ചിരുന്ന അതിര്‍ത്തി തര്‍ക്കം

ഗള്‍ഫ് മേഖലയെ ഒരുകാലത്ത് വിറപ്പിച്ചിരുന്ന അതിര്‍ത്തി തര്‍ക്കമാണ് ബഹ്‌റൈന്‍ പുതിയ പ്രസ്താവനയില്‍ സൂചിപ്പിക്കുന്നത്. 2001ല്‍ അന്താരാഷ്ട്ര കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഈ പ്രദേശം സൈനികമായി കൈയടക്കാന്‍ ബഹ്‌റൈന്‍ ശ്രമിക്കുമോ എന്ന കാര്യം പ്രസ്താവനയില്‍ പറയുന്നില്ല. എങ്കിലും പുതിയ ഭീതി ഉയര്‍ന്നിരിക്കുകയാണ്.

കൂടുതല്‍ വഷളാക്കും

കൂടുതല്‍ വഷളാക്കും

ഖത്തറുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഭിന്നത ശക്തമായ പശ്ചാത്തലത്തിലാണ് പുതിയ വിവാദം ഉയരുന്നത്. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ച സൗദി സഖ്യം ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചിട്ട് അഞ്ച് മാസമായി. ഇതുവരെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഒരു രാജ്യത്തിനും സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ പുതിയ പ്രശ്‌നം ഉയരുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കും.

 റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

സൗദി അറേബ്യ, ബഹ്‌റൈന്‍,യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്. ഖത്തറിലേക്കുള്ള കര, ജല, വ്യോമ മാര്‍ഗങ്ങളെല്ലാം ഈ രാജ്യങ്ങള്‍ അടച്ചിരിക്കുകയാണ്. ജൂണ്‍ അഞ്ചിന് പ്രഖ്യാപിച്ച ഉപരോധത്തില്‍ ഇതുവരെ ഇളവ് വരുത്തിയിട്ടില്ല. പുതിയ പ്രശ്‌നം ഇനിയും രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജിസിസി രാജ്യങ്ങളുടെ ഉച്ചകോടി

ജിസിസി രാജ്യങ്ങളുടെ ഉച്ചകോടി

പുതിയ സാഹചര്യത്തില്‍ കുവൈത്തില്‍ നടക്കേണ്ട ജിസിസി രാജ്യങ്ങളുടെ ഉച്ചകോടി നടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഖത്തര്‍ പങ്കെടുക്കുകയാണെങ്കില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍ വ്യക്തമാക്കി. അടുത്ത മാസമാണ് ഉച്ചകോടി. കുവൈത്ത് രമ്യതയുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഏതെങ്കിലും ഒരു രാജ്യം സഹകരിച്ചില്ലെങ്കില്‍ ഉച്ചകോടി നടക്കില്ലെന്ന് കുവൈത്തും ഒമാനും വ്യക്തമാക്കിയിരുന്നു.

വിസ നടപടികള്‍ ശക്തമാക്കി

വിസ നടപടികള്‍ ശക്തമാക്കി

ഉപരോധം പ്രശ്‌നത്തിന്റെ കൂടെ അതിര്‍ത്തി തര്‍ക്കം കൂടി വരുമ്പോള്‍ ജിസിസി യോഗം നടക്കില്ലെന്ന് ഉറപ്പാണ്. പ്രശ്‌നങ്ങള്‍ മുറുകുന്ന കാഴ്ചയാണിപ്പോള്‍. ഖത്തര്‍ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും ബഹ്‌റൈന്‍ വിസ നടപടികള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

1990കളുടെ മധ്യത്തില്‍

1990കളുടെ മധ്യത്തില്‍

1990കളുടെ മധ്യത്തിലാണ് ഖത്തറും ബഹ്‌റൈനും തമ്മില്‍ അതിര്‍ത്തി തര്‍ക്കം ഉടലെടുക്കുന്നത്. പ്രധാനമായും ഹവാര്‍ ദ്വീപുകളും സുബാറ നഗരവും ആരുടെതാണ് എന്ന കാര്യത്തിലായിരുന്നു തര്‍ക്കം. 1991ല്‍ ഖത്തര്‍ വിഷയം അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു.

ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്

ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്

സൗദി അറേബ്യ ഏറെകാലം സമാധാനത്തിന് ശ്രമിച്ചു പരാജയപ്പെട്ടപ്പോഴാണ് ഖത്തര്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. അന്ന് സൈനിക നീക്കം ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. പുതിയ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും സൈനികമായി ശക്തരാണെന്നതും വിദേശ സൈനിക സാന്നിധ്യം ഗള്‍ഫിലുള്ളതും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.

അന്താരാഷ്ട്ര കോടതി പരിഹരിച്ച വിഷയം

അന്താരാഷ്ട്ര കോടതി പരിഹരിച്ച വിഷയം

2001ലാണ് വിഷയം അന്താരാഷ്ട്ര കോടതി പരിഹരിച്ചത്. ഹവാര്‍ ദ്വീപുകളില്‍ ബഹ്‌റൈന്‍ അവകാശമുന്നയിച്ചെങ്കിലും സുബാറയും ജനാന്‍ ദ്വീപുകളും ഖത്തറിന് വിട്ടുകൊടുത്തായിരുന്നു വിധി. 16 വര്‍ഷം മുമ്പ് തീരുമാനം ആയ വിഷയമാണ് ഇപ്പോള്‍ വീണ്ടും ഉയരുന്നത്. മേഖലയില്‍ ബഹ്‌റൈന്‍ തീരെ അവകാശമില്ലെന്ന് ഇതുവരെ ഒരു കോടതിയും തീരുമാനം എടുത്തിട്ടില്ലെന്നാണ് ബഹ്‌റൈന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

പലതും ബഹ്‌റൈന്‍ ത്യജിച്ചിട്ടുണ്ട്

പലതും ബഹ്‌റൈന്‍ ത്യജിച്ചിട്ടുണ്ട്

ഗള്‍ഫ് മേഖലയുടെ ഐക്യത്തിന് വേണ്ടി പലതും ബഹ്‌റൈന്‍ ത്യജിച്ചിട്ടുണ്ട്. അതില്‍പ്പെട്ടതാണ് ഖത്തറിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ വിട്ടുതരണമെന്ന ആവശ്യം. പല അവകാശങ്ങളും തങ്ങള്‍ തല്‍ക്കാലം മൗനം പാലിച്ച് നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇനി മൗനം വെടിയുകയാണ്. തങ്ങളുടെ പ്രദേശം തങ്ങളുടേത് മാത്രമാണെന്നും ബഹ്‌റൈന്‍ വ്യക്തമാക്കുന്നു.

English summary
Bahrain re-opens border dispute with Qatar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്