കാഠ്മണ്ഡു വിമാന അപകടം: മരിച്ചവരുടെ എണ്ണം 50ലെത്തി, 31 പേര്‍ തല്‍ക്ഷണം മരിച്ചു!!

 • Written By:
Subscribe to Oneindia Malayalam
cmsvideo
  കാഠ്മണ്ഡു വിമാനാപകടം: 50 മരണം, രക്ഷിച്ചത് 17 പേരെ | Oneindia Malayalam

  കാഠ്മണ്ഡു: നേപ്പാളില്‍ ബംഗ്ലാദേശ് വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 50 ആയി. 31 പേര്‍ അപകടം നടന്ന സ്ഥലത്തുവെച്ചും ഒമ്പത് പേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. പോലീസ് വക്താവ് മനോജ് ന്യൂപനെയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎഫ്പിയാണ് റിപ്പോര്‍ട്ട് ചെയ്തത്. 23 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 71 പേരുമായി സഞ്ചരിച്ച ബംഗ്ലാദേശി വിമാനം കാഠ്ണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് തകര്‍ന്നുവീണത്. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ലാ‍ന്‍ഡിംഗിനിടെയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന 17 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്ന് പുറപ്പെട്ട യുഎസ്- ബംഗ്ല എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നുവീണത്. തകര്‍ന്നുവീണയുടനെ വിമാനത്തിന് തീപിടിക്കുകയായിരുന്നു.

  വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് എയര്‍പോര്‍ട്ട് വക്താവ് ബൈരേന്ദ്ര പ്രസാദ് ശ്രേഷ്ഠ വ്യക്തമാക്കിയിട്ടുണ്ട്. തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങളാണ് തുടര്‍ന്നുവരുന്നത്. യുഎസ്- ബംഗള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് ലാന്‍ഡിംഗിനിടെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തകര്‍ന്നൂവീണിട്ടുള്ളത്. 2014 ജൂലൈയിലാണ് ബംഗ്ലാദേശിനും കാഠ്മണ്ഡുവിനും ഇടയില്‍ സര്‍വ്വീസ് ആരംഭിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ നിരവധി വിമാന അപകടങ്ങളാണ് നേപ്പാളില്‍ ഉണ്ടായിട്ടുള്ളത്. 2016ല്‍ ഒട്ടര്‍ ടര്‍ബോ പ്രോപ് വിമാനം പര്‍വ്വതത്തിലിടിച്ച് നേപ്പാളില്‍ 23 പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് ദിവസത്തിന് ശേഷം രണ്ട് പൈലറ്റുമാരും ചെറുവിമാനം തകര്‍ന്ന് മരിച്ചിരുന്നു.

  plane-25-

  67 യാത്രക്കാര്‍ക്ക് പുറമേ നാല് ക്രൂ ​അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് എയര്‍പോര്‍ട്ട് വക്താവ് പ്രേം നാഥ് ഠാക്കൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിക്കേറ്റ 20ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. പോലീസും സൈന്യവും സംയുക്തമായാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം നടത്തിവരുന്നത്. റണ്‍വേയില്‍ വച്ച് വിമാനം തകര്‍ന്നുവീണതോടെ കാഠ്മണ്ഡു അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടുകയും വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. നേരത്തെ 1992ല്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തായ് വിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടിരുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  A Bangladeshi aircraft carrying 67 passengers crashed on Monday while coming in to land at the airport in the Nepali capital, Kathmandu, an airport official said, adding that 17 people on board had been rescued.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്