കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലും ഐസിസോ?പെണ്‍കുട്ടിയെ തലയറുത്ത് കൊന്നു?

  • By Meera Balan
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ തലയറുത്ത് കൊലപ്പെടുത്തിയെന്ന പേരില്‍ പ്രചരിച്ച പെണ്‍കുട്ടിയുടെ ചിത്രം വ്യാജമെന്ന് സൗദി പൊലീസ്. ദിവസങ്ങളായി തലയറുക്കപ്പെട്ട നിലയിലുള്ള പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിയ്ക്കുകയാണ്.

തട്ടിക്കൊണ്ട് പോയശേഷം തലയറുത്ത് കൊലപ്പെടുത്തിയെന്ന പേരിലാണ് പെണ്‍കുട്ടിയുടെ ചിത്രം പ്രചരിച്ചത്. സൗദി പെണ്‍കുട്ടിയാണെന്നായിരുന്നു പ്രചാരണം. ഇത് ശ്രദ്ധയില്‍പെട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചിത്രം വ്യാജമാണെന്ന് കണ്ടെത്തിയത്.

Girl Saudi

മക്കയില്‍ നിന്നുള്ള മരിയം ഹസന്‍ അസീരി എന്ന പെണ്‍കുട്ടിയാണ് തലയറുക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് എന്നായിരുന്നു പ്രചരണം. തലവെട്ടിമാറ്റിയ നിലയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുട്ടിയുടെ ചിത്രമാണ ്‌സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിച്ചത്. രാജ്യത്ത് പെണ്‍കുട്ടികളാരും തന്നെ ഇത്തരത്തില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വാര്‍ത്ത സമ്മേളനത്തിലാണ് വ്യാജ പ്രചരണത്തെപ്പറ്റി പൊലീസ് പറഞ്ഞത്.

English summary
Saudi police denied reports that a local girl has been abducted and beheaded, saying a picture circulated on social networks is a fake.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X