ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസ് അധികാരത്തിലേക്ക്; ഇടക്കാല സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും
ധാക്ക: ബംഗ്ലാദേശില്‍ നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും. പ്രാദേശിക സമയം രാത്രി എട്ടിനാണ് സത്യപ്രതിജ്ഞാച്ചടങ്ങുകള്‍. ബംഗ്ലാദേശ് സൈനിക മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പാരീസിലാണ് യൂനസ്. അദ്ദേഹം വ്യാഴാഴ്ചയോടെ രാജ്യത്ത് തിരിച്ചെത്തും.
ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്നും രാജ്യത്തിന് കരകയറാൻ എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കാമെന്ന് പരിശോധിക്കുമെന്ന് പാരീസിൽ മുഹമ്മദ് യൂനസ് മാധ്യമങ്ങളോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യത്തിന് ഇത്രനേരത്തേ അത് സംബന്ധിച്ച് പ്രതികരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് നൊബേല്‍ ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ മുഹമ്മദ് യൂനസിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചതായി പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ അറിയിച്ചത്. സൈനിക ഭരണത്തെയോ സൈന്യം പിന്തുണയ്ക്കുന്ന സർക്കാരിനെയോ അംഗീകരിക്കില്ലെന്നും യൂനസിനെ തന്നെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥി സംഘടനകൾ നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസഥാനത്തിലാണ് തീരുമാനം.
സാമ്പത്തിക വിദഗ്ധനായ യൂനസിന് 2006 ലാണ് നോബൽ സമ്മാനം ലഭിക്കുന്നത്. മൈക്രോക്രെഡിറ്റ് മാർക്കറ്റുകൾ വികസിപ്പിച്ചതിനായിരുന്നു പുരസ്കാരം.
അതേസമയം യുകെയിൽ രാഷ്ട്രീയ അഭയം ലഭിക്കാതിരുന്നതോടെ ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തില്‍ തുടരുകയാണ് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാജിവെച്ചതിന് പിന്നാലെ ഇന്ത്യയിലേക്കായിരുന്നു ഹസീന എത്തിയത്. തുടർന്ന് യുകെയിലേക്ക് പോകാനായിരുന്നു നീക്കം. എന്നാൽ അഭയത്തിനോ താത്കാലിക ആശ്രയത്തിനോ വേണ്ടി ബ്രിട്ടനിലേക്ക് വരാന്‍ ഒരാള്‍ക്ക് അനുമതി കൊടുക്കാൻ വ്യവസ്ഥ ഇല്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. അന്താരാഷ്‌ട്ര സംരക്ഷണം ആവശ്യമുള്ളവർ ആദ്യം എത്തിച്ചേരുന്ന സുരക്ഷിത രാജ്യത്ത് അഭയം തേടണം. അതാണ് ഏറ്റവും സുരക്ഷിത മാർഗം എന്നും യുകെ വ്യക്തമാക്കി. ഇതോടെ യു എസ്, യു എ ഇ, ബെലാറസ്, ഖത്തർ, സൗദി അറേബ്യ, ഫിൻലാൻഡ് എന്നീ രാജ്യങ്ങളിൽ രാഷ്ട്രീയ അഭയം തേടാനുള്ള സാധ്യതകൾ ഷെയ്ഖ് ഹസീന പരിശോധിക്കുന്നുണ്ട്. എന്നാൽ രാജ്യങ്ങൾ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. ഇതോടെ കുറച്ചുനാൾ കൂടി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തന്നെ തുടർന്നേക്കുമെന്നാണ് വിവരം. മൂന്നാമതൊരു രാജ്യത്ത് അഭയം തേടുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനം ഇല്ലെന്നും അവരോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
സര്‍ക്കാര്‍ ജോലിയിലെ സംവരണത്തിനെതിരേയുള്ള പ്രതിഷേധം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായതോടെയാണ് ഷെയ്ഖ് ഹസീനയ്ക്ക് രാജിവെച്ച് രാജ്യം വിടേണ്ടി വന്നത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications