മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം; ഇന്ത്യയിലെത്താന്‍ പോകുന്നത് ബഹുരാഷ്ട്ര കമ്പനികളുടെ വന്‍ നിക്ഷേപം
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യയിലെത്താന്‍ പോകുന്നത് വമ്പന്‍ നിക്ഷേപ പദ്ധതികള്‍. ടെക് ഭീമന്‍മാരായ ഗൂഗിളും ആമസോണും മൈക്രോസോഫ്റ്റും ഇന്ത്യയില്‍ നിക്ഷേപം നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കായി മൂലധന നിക്ഷേപങ്ങളും സാങ്കേതിക സഹകരണവുമാണ് മൂന്ന് ബഹുരാഷ്ട്ര കമ്പനികളും പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 15 ബില്യണ്‍ ഡോളര്‍ അധികമായി നിക്ഷേപിക്കും എന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്. ഇത് കമ്പനിയുടെ മൊത്തം ഇന്ത്യയിലെ നിക്ഷേപം 26 ബില്യണ്‍ ഡോളറായി ഉയര്‍ത്തും. ഗൂഗിള്‍ തങ്ങളുടെ ആഗോള ഫിന്‍ടെക് ഓപ്പറേഷന്‍ സെന്റര്‍ ഗുജറാത്തില്‍ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളാണ് മൈക്രോസോഫ്റ്റ് തേടുന്നത്.

ലോകത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലമായ ഡെവലപ്പര്‍, സ്റ്റാര്‍ട്ട്-അപ്പ് ഇക്കോസിസ്റ്റങ്ങളില്‍ ഒന്നാണ് ഇന്ത്യ എന്നാണ് പ്രധാനമന്ത്രിയുമായുള്ള യോഗത്തിന് ശേഷം മൈക്രോസോഫ്റ്റ് പ്രസ്താവനയില്‍ പറഞ്ഞത്. ഇന്ത്യന്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ മൈക്രോസോഫ്റ്റ് അങ്ങേയറ്റത്തെ പ്രതിജ്ഞാബദ്ധത പുലര്‍ത്തുന്നുണ്ടെന്നും ഇത് ഇന്ത്യയെയും ലോകമെമ്പാടുമുള്ള വിപണികളെയും സ്വാധീനിക്കുമെന്നും കമ്പനി അറിയിച്ചു.
മൊബൈല്‍ ഉപകരണങ്ങളില്‍ എഐ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ടായ ജുഗല്‍ബന്ദി മൈക്രോസോഫ്റ്റ് കഴിഞ്ഞ മാസം ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. സംസാരിക്കുന്നതോ ടൈപ്പ് ചെയ്തതോ ആയ ഒന്നിലധികം ഭാഷകളിലെ ചോദ്യങ്ങള്‍ ഇത് മനസ്സിലാക്കും. അതേസമയം ഇന്ത്യയുടെ ഡിജിറ്റൈസേഷന്‍ ഫണ്ടില്‍ ഗൂഗിള്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്ന കാര്യം പ്രധാനമന്ത്രിയെ അറയിച്ചതായി ഗൂഗിള്‍ സിഇഒ സുന്ദര്‍ പുച്ചൈ പറഞ്ഞു.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചും കയറ്റുമതി സാധ്യമാക്കുന്നതിനെക്കുറിച്ചും ഡിജിറ്റലൈസേഷനെക്കുറിച്ചും ചര്‍ച്ച നടത്തിയതായി ആമസോണ്‍ സിഇഒ ആന്‍ഡി ജാസിയും പറഞ്ഞു. 10 മില്യണ്‍ ചെറുകിട ബിസിനസുകള്‍ ഡിജിറ്റൈസ് ചെയ്യുമെന്ന് ആമസോണ്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. 2025 ഓടെ ഇന്ത്യയില്‍ 2 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ആമസോണ്‍ വാഗ്ദാനം ചെയ്തു.
ആപ്പിള്‍ മേധാവി ടിം കുക്ക്, ഫ്‌ലെക്സ് സിഇഒ രേവതി അദ്വൈതി, ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍, എഫ്എംസി കോര്‍പ്പറേഷന്‍ പ്രസിഡന്റും സിഇഒയുമായ മാര്‍ക്ക് ഡഗ്ലസ് എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി. മൈക്രോണ്‍ ടെക്നോളജിയും ഇന്ത്യ സെമികണ്ടക്ടര്‍ മിഷനും ചേര്‍ന്ന് ഗുജറാത്തില്‍ 2.75 ബില്യണ്‍ ഡോളര്‍ ചെലവില്‍ അര്‍ധചാലക അസംബ്ലിയും ടെസ്റ്റ് സൗകര്യവും നിര്‍മ്മിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നേരത്തെ ന്യൂയോര്‍ക്കില്‍ വച്ച് സ്പേസ് എക്സ് മേധാവി എലോണ്‍ മസ്‌കുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. യു എസ് സന്ദര്‍ശനത്തിന്റെ അവസാന ദിവസം അര്‍ധചാലകങ്ങള്‍, നിര്‍മ്മാണം, ബഹിരാകാശം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ വ്യവസായ മേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ബഹിരാകാശ പര്യവേക്ഷണത്തിനുള്ള ആര്‍ട്ടെമിസ് കരാറിലും ഇന്ത്യ ഒപ്പുവച്ചു.












Click it and Unblock the Notifications