പാകിസ്ഥാനില്‍ വീണ്ടും ട്വിസ്റ്റ്; നവാസ് പ്രതിപക്ഷത്തേക്ക്, ഇമ്രാനൊപ്പം പിപിപി? കളിച്ചത് ഐഎസ്ഐ
ഇസ്ലാമാബാദ്: പാകിസ്ഥാന് വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും രാജ്യത്ത് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാധ്യത തെളിഞ്ഞിട്ടില്ല. മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രിയും പാകിസ്ഥാന് മുസ്ലീം ലീഗ് (പിഎംഎല്‍-എന്‍) നേതാവുമായ നവാസ് ഷെരീഫ് മുന്‍ സഖ്യകക്ഷിയായ പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുമായി (പിപിപി) ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ ഇത് സാധ്യമായേക്കില്ല എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍-ന്യൂസ് 18-റിപ്പോര്‍ട്ട് ചെയ്യുന്നത്. നവാസ് ഷെരീഫും ഷെഹ്ബാസ് ഷെരീഫ് സഖ്യ പദ്ധതികളുമായി മുന്നോട്ടുപോകാന്‍ സാധ്യതയില്ല. നേരത്തെ നവാസ് ഷെരീഫ് തന്റെ ഇളയ സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ ഷെഹ്ബാസിനെ പിപിപി, മുത്താഹിദ ഖൗമി മൂവ്മെന്റ് - പാകിസ്ഥാന്, ജമാഅത്ത്-ഉല്-ഇസ്ലാമി (ഫസല്‍) എന്നിവരുമായി ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു.

എന്നാല്‍ പാകിസ്ഥാന് തെഹ്രീകെ ഇന്‍സാഫ് (പിടിഐ) തലവനും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന് ഖാനെ പാകിസ്ഥാന് സൈന്യം തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകയായിരുന്നുവെന്ന് ജെയുഐ-എഫ് അമീര്‍ ഫസല്‍-ഉര്-റഹ്മാന് പാക് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടു. പ്രതിപക്ഷ ബെഞ്ചുകളില്‍ ജെയുഐഎഫിനൊപ്പം ഇരിക്കാന്‍ നവാസ് ഷെരീഫിനോട് പറഞ്ഞു.
ഒരു പാര്‍ട്ടിയെന്ന നിലയില്‍ ഏറ്റവും വലിയ കക്ഷിയായിട്ടും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് ഉചിതമല്ലെന്ന് പിഎംഎല്‍-എന്‍ തോന്നിയതായാണ് വൃത്തങ്ങള്‍ പറയുന്നത്. പിപിപിയുടെ നേതാക്കളുമായി ചര്‍ച്ച നടത്തുന്നത് എളുപ്പമല്ലെന്ന് പിഎംഎല്‍-എന്‍ കരുതുന്നുവെന്നും പിടിഐ പിന്തുണയുള്ള സ്വതന്ത്രരെ ദൈനംദിന അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്.
ഈ ആഴ്ച ആദ്യം നവാസ് ഷെരീഫ് സഹോദരന് ഷെഹ്ബാസിനെ പ്രധാനമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്തെങ്കിലും, പ്രതിപക്ഷ ബെഞ്ചുകളില്‍ ഇരിക്കുന്നതാണ് നല്ലതെന്ന് പിഎംഎല്‍-എന്‍ മേധാവി ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. പാകിസ്ഥാന് ചാരസംഘടനയായ ഐ എസ് ഐ അദിയാല ജയിലില്‍ വെച്ച് ഇമ്രാന് ഖാനെ കണ്ട് കരാറുണ്ടാക്കി എന്നും അതിനുശേഷം ഇമ്രാന് ഒമര്‍ അയൂബ് ഖാനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തുവെന്നുമാണ് വിവരം.
അന്താരാഷ്ട്ര സമ്മര്‍ദത്തെ ചെറുക്കുമ്പോള്‍ തന്നെ പിടിഐയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തെ കൈകാര്യം ചെയ്യുന്നത് ഒരു ന്യൂനപക്ഷ സര്‍ക്കാരിന് എളുപ്പമല്ലെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. എണ്ണത്തില്‍ കൂടുതലുള്ള പിടിഐ സ്വതന്ത്രരുടെ ദൈനംദിന പ്രകടനങ്ങളും ലോംഗ് മാര്‍ച്ചുകളും കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും എന്ന് സര്‍ക്കാര്‍ കരുതുന്നുവെന്നും അവര്‍ പറഞ്ഞു. അതേസമയം ഇത് സംബന്ധിച്ച് പി പി പി നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ ഇമ്രാന് ഖാനെ പുറത്താക്കി സര്‍ക്കാര്‍ പിടിച്ചടക്കിയ പാകിസ്ഥാന് ഡെമോക്രാറ്റിക് മൂവ്മെന്റ് (പിഡിഎം) സഖ്യത്തിലെ കക്ഷിയാണ് ജെയുഐ-എഫ് എയും അമീര്‍ ഫസല്‍-ഉര്-റഹ്മാനും. ഇമ്രാന് ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ മുന്‍ ഐഎസ്ഐ മേധാവി ഫായിസ് ഹമീദ് തന്നോട് പറഞ്ഞതായും 2022ല്‍ ഇമ്രാന് ഖാനെ പുറത്താക്കിയ അവിശ്വാസ പ്രമേയത്തിന്റെ പ്രധാന ശില്പികളിലൊരാളാണ് പിപിപിയെന്നും അദ്ദേഹം പറഞ്ഞു.
ഇമ്രാന് ഖാനെ പുറത്താക്കാന്‍ ഹമീദിനൊപ്പം അന്നത്തെ പാകിസ്ഥാന് ആര്‍മി മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 ലെയും 2024 ലെയും തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടന്നതായി ഫസല്‍ പറഞ്ഞു. അതേസമയം സൈന്യത്തിന്റെ പിന്തുണയില്ലാതെ ജെയുഐ-എഫ് അമീറിന് ഈ പ്രസ്താവനകള്‍ നടത്താന്‍ കഴിയില്ലാണ് വിദഗ്ധരുടെ നിരീക്ഷണം. പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് പാകിസ്ഥാനില്‍ ഇമ്രാന് ഖാന് പിപിപിയുമായി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിച്ചേക്കും എന്നാണ്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications