ഐസിസിന് ബോക്കോ ഹറാമിന്റെ പിന്തുണ... ലോകസമാധാനം നഷ്ടമായി
ബാഗ്ദാദ്: ലോകത്തിലെ ഏറ്റവും ക്രൂരന്‍മാരായ തീവ്രവാദികള്‍ ഒരുമിക്കുന്നു. അതെ ഐസിസും ബോക്കോ ഹറാമും. ബോക്കോ ഹറാം നേതാവാണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്.
ലോകത്തെ ഏറ്റവും സ്ത്രീ വിരുദ്ധ സംഘടനകള്‍ കൂടിയാണ് ഇവ. നൈജീരിയയില്‍ മുസ്ലീം പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് വിലക്കുന്നവരാണ് ബോക്കോ ഹറാമുകാര്‍. ഇതിനെ മറികടക്കുന്ന പെണ്‍കുട്ടികളെ ഇവര്‍ ലൈംഗിക അടിമകളായി വില്‍ക്കും. ഇറാഖിലെ യസീദി പെണ്‍കുട്ടികളോട് ഐസിസ് കാണിക്കുന്ന ക്രൂരതകളും ലോകം കണ്ടിട്ടുണ്ട്.

ബോക്കോ ഹറാമിന്റെ തലവന്‍ അബൂബക്കര്‍ ഷെഖാവുവിന്റേതെന്ന പേരിലുള്ള വീഡിയോ സന്ദേശത്തിലാണ് ഐസിസിനുള്ളപിന്തുണ വ്യക്തമാക്കുന്നത്. അറബിയിലാണ് സന്ദേശം. ട്വിറ്ററിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്.
2002 ല്‍ ആണ് നൈജീരിയയിലെ ഇസ്ലാമിക തീവ്രവാദികള്‍ ബോക്കോ ഹറാം രൂപീകരിക്കുന്നത്. പാശ്ചാത്യ വിദ്യാഭ്യാസത്തിനെതിരായിട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. പിന്നീടിത് വന്‍ കൂട്ടക്കൊലകളിലേക്ക് മാറി. അല്‍ ഖ്വായ്ദ ശക്തമായിരുന്ന കാലത്ത് ബോക്കോ ഹറാം തീവ്രവാദികള്‍ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇസ്ലാമിക ഖിലാഫത്ത് ഭരണം സ്ഥാപിക്കുക എന്നതാണ് ഐസിസിന്റഎ ലക്ഷ്യം. ഈ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ തങ്ങളും കൂടെ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ ബോക്കോ ഹറാം തീവ്രവാദികളും പറയുന്നത്.












Click it and Unblock the Notifications