കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ല; പെലെ ഗുരുതരാവസ്ഥയില്‍, പ്രാര്‍ത്ഥനയോടെ ഫുട്‌ബോള്‍ ലോകം

Google Oneindia Malayalam News

സാവോപോളോ: ഫുട്‌ബോള്‍ ഇതിഹാസം പെലയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്നു. അടിയന്തര സാഹചര്യമില്ലെന്ന് മകള്‍ നേരത്തെ അറിയിച്ചെങ്കിലും നില വഷളായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ക്യാന്‍സറിനുള്ള കീമോതെറാപ്പിയോട് പെലെ ഇപ്പോള്‍ പ്രതികരിക്കുന്നില്ല, തുടര്‍ന്ന് 'പാലിയേറ്റീവ് കെയറിലേക്ക്' മാറ്റിയെന്നാണ് ആന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

1

ക്യാന്‍സര്‍ ചികിത്സ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ശ്വാസകോശത്തില്‍ അണുബാധയുണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ വര്‍ഷമാണ് പെലയ്ക്ക് വന്‍ കുടലില്‍ ക്യാന്‍സര്‍ ബാധിതനായെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇപ്പോള്‍ കീമോതെറാപ്പി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്, വേദനയും ശ്വാസതടസ്സവും പോലുള്ള രോഗലക്ഷണങ്ങള്‍ക്ക് മാത്രം ചികിത്സിക്കുന്ന അദ്ദേഹത്തെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരിക്കുകയാണ്.

2

കഴിഞ്ഞ ദിവസമാണ് 82കാരനായ പെലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാന്‍സറിന് ചികിത്സ തേടുന്ന പെലയെ ഹൃദയ സംബന്ധമായ അസുഖങ്ങളും അലട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ മകളാണ് ഇക്കാര്യം അറിയിച്ചത്.

3

ബ്രസീലിനായി മൂന്ന് തവണ ഫുട്‌ബോള്‍ ലോകകപ്പ് നേടിയ ഇതിഹാസ താരമാണ് പെലെ. ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളാണ്. ആക്രമണ ഫുട്‌ബോളിന്റെ സൗന്ദര്യമാര്‍ന്ന ശൈലി ലോകത്തിനു കാട്ടിക്കൊടുത്ത അദ്ദേഹത്തെ കറുത്ത മുത്ത് എന്നാണ് ലോകം വിളിക്കുന്നത്.

4

'അത് വെറും ഇൻഫാക്ചുവേഷൻ, വീട്ടിൽ നിന്നും ചീത്ത കിട്ടി'; പൊളി പ്രായം 40 തന്നെ, ചിരിപ്പിച്ച് മഞ്ജു പത്രോസ്'അത് വെറും ഇൻഫാക്ചുവേഷൻ, വീട്ടിൽ നിന്നും ചീത്ത കിട്ടി'; പൊളി പ്രായം 40 തന്നെ, ചിരിപ്പിച്ച് മഞ്ജു പത്രോസ്

പന്തടക്കത്തിലും ഇരുകാലുകള്‍ക്കൊണ്ടുമുള്ള ഷൂട്ടിങ്ങിലും അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതിലും പെലെ വലിയ മികവു പ്രകടിപ്പിച്ചിരുന്നു . ആയിരത്തിലേറെ ഗോളുകള്‍ സ്വന്തം പേരില്‍ക്കുറിച്ചിട്ടുണ്ട്. കളിക്കളത്തില്‍ എതിരാളികളുടെ ചലനങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനൊപ്പം രണ്ട് കാലുകളാലും പന്ത് അടിക്കുന്നതില്‍ പെലെ മിടുക്കനായിരുന്നു.

English summary
Brazil football legend Pele Not Responding To Chemotherapy: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X