പരിപാടി അവതരിപ്പിച്ചുക്കൊണ്ടിരിക്കെ റേഡിയോ ജോക്കി വെടിയേറ്റു മരിച്ചു
ബ്രസിലിയ: പരിപാടി അവതരിപ്പിച്ചുക്കൊണ്ടിരിക്കെ എഫ്.എം റേഡിയോ ജോക്കി വെടിയേറ്റു മരിച്ചു. ബ്രസീലിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടക്കുന്നത്. രണ്ട് ഗണ്‍മാന്‍ സ്റ്റുഡിയോനുള്ളില്‍ കയറി പരിപാടി നടന്നുക്കൊണ്ടിരിക്കുന്ന സമയത്ത് അവതാരകനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.
ഡി.ജെ ഗ്ലിഡ്‌സണ്‍ കാര്‍വാല്‍ഹോ ആണ് കൊല്ലപ്പെട്ടത്. ബ്രസീലിലെ കാമോസിന്‍ എന്ന നഗരത്തിലെ എഫ്.എം റേഡിയോ ജോക്കിയാണ് ഗ്ലിഡ്‌സണ്‍. ഇയാള്‍ അഴിമതി വിരുദ്ധ ക്യാമ്പയിനിന് നേത്യത്വം നല്‍കിയതാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. അക്രമികളെ റിസപ്ഷനിസ്റ്റ് തടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

അക്രമികള്‍ അതി ശക്തമായി ഇടിച്ചുക്കയറുകയാണുണ്ടായത്. മിസ്റ്റര്‍ കാര്‍വാല്‍ഹോവിനുനേരെ അക്രമികള്‍ മൂന്നു തവണ വെടിയുതിര്‍ത്തു. നെഞ്ചിലും തലയ്ക്കുമായിരുന്നു വെടിയേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിക്കാന്‍ നോക്കിയെങ്കിലും മരണപ്പെടുകയായിരുന്നു.
കൃത്യം നിര്‍വഹിച്ച് അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെടുകയാണ് ഉണ്ടായത്. വര്‍ഷങ്ങളായി ഗ്ലിഡ്‌സണ്‍ കാര്‍വാല്‍ഹോ സര്‍ക്കാര്‍ അഴിമതി പ്രചാരണത്തിന് മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചയാളാണ്. പോലീസ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.












Click it and Unblock the Notifications