കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹണിമൂണ്‍ കഴിഞ്ഞു മടങ്ങുന്ന ബ്രിട്ടീഷ് മുസ്ലീം യുവതിയെ തീവ്രവാദിയെന്നു സംശയിച്ചു;കാരണം ഒരു പുസ്തകം !!

  • By Pratheeksha
Google Oneindia Malayalam News

ലണ്ടന്‍:ഹണിമൂണ്‍ കഴിഞ്ഞു മടങ്ങുന്ന ബ്രിട്ടീഷ് മുസ്ലീം യുവതിയ്ക്ക് എയര്‍പോര്‍ട്ടില്‍ പണികിട്ടി. യാത്രക്കിടയില്‍ ഒരു പുസ്തകം വായിച്ചതിനാണ് 27 കാരിയായ ഫൈസ ഷഹീമിനെ എയര്‍പോര്‍ട്ടില്‍ തടഞ്ഞ് ചോദ്യം ചെയ്തത്. 20 മിനിറ്റോളം ചോദ്യം ചെയ്ത ശേഷം പിന്നീട് വിട്ടയക്കുകയായിരുന്നു.

യുവതി വായന തുടങ്ങിയപ്പോള്‍ തന്നെ അധികൃതര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സിറിയയുടെ കലയെയും സംസ്‌ക്കാരത്തെയും കുറിച്ചു പരാമര്‍ശിക്കുന്ന മാലു ഹലസയുടെ 'സിറിയ സ്പീക്ക്‌സ്- ആര്‍ട്ട് ആന്റ കള്‍ച്ചര്‍ ഫ്രം ദി ഫ്രണ്ട് ലൈന്‍' എന്ന പുസ്തകമാണ് ഫൈസ വായിച്ചിരുന്നത്. അധികൃതര്‍ സിറിയ എന്നുകണ്ട് തീവ്രവാദ ബന്ധമുണ്ടെന്നു കരുതി സംശയിക്കുകയായിരുന്നു.

കോടതിക്ക് താന്‍ പറയുന്നതു കേള്‍ക്കാന്‍ താത്പര്യമില്ല;വാദത്തിനിടെ പ്രതി ജഡ്ജിക്കുനേരെ ചെരിപ്പെറിഞ്ഞുകോടതിക്ക് താന്‍ പറയുന്നതു കേള്‍ക്കാന്‍ താത്പര്യമില്ല;വാദത്തിനിടെ പ്രതി ജഡ്ജിക്കുനേരെ ചെരിപ്പെറിഞ്ഞു

syria-04-1

യഥാര്‍ത്ഥത്തില്‍ കവിതകളും ലേഖനങ്ങളുമെല്ലാമടങ്ങിയ പുസ്തമാണ് സിറിയ സ്പീക്ക്‌സ്. തുര്‍ക്കിയില്‍ നിന്നും ഹണിമൂണ്‍ കഴിഞ്ഞു നാട്ടിലേക്കു മടങ്ങുന്ന വഴിയാണ് ബ്രിട്ടന്‍ എയര്‍പോര്‍ട്ടില്‍ ഫൈസയെ തടഞ്ഞത്. തനിക്കുണ്ടായ നിര്‍ഭാഗ്യത്തെ കുറിച്ച് ഫൈസ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെല്ലാം ഷെയര്‍ ചെയ്തിട്ടുണ്ട്.

English summary
A British-Muslim woman was detained at a UK airport and questioned under terror laws after a cabin crew member spotted her reading a book on Syrian culture on board her honeymoon flight.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X