ബാങ്കില്‍ നിന്ന് 2ലക്ഷം രൂപ വിദ്യാര്‍ഥി കവര്‍ന്നു

ബാങ്കില്‍ എത്തിയശേഷം താന്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കുറ്റവാളിയാണെന്നും എത്രയും വേഗം പണം തരണമെന്നും ഇല്ലെങ്കില്‍ വെടി വയ്ക്കുമെന്നും ബാങ്കിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. മുഖം മറച്ച ശേഷമാണ് മോഷണം നടത്തിയത്.
കുട്ടിയുടെ മുറിയില്‍ ഇത്രയധികം പണവും ആയുധവും കണ്ടെത്തിയതിനെത്തുടര്‍ന്ന് മോഷണം നടത്തിയെന്ന് മനസിലാക്കിയ അമ്മ തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുട്ടി ബോധപൂര്‍വ്വം കുറ്റം ചെയ്തതല്ലെന്നും വീഡിയോ ഗെയിം അനുകരിയ്ക്കുകയായിരുന്നെന്നും അഭിഭാഷകന്‍ പറഞ്ഞു.എന്നാല്‍ വിഷയം ഗൗരവതരമാണെന്നാണ് ജഡ്ജി അഭിപ്രായപ്പെട്ടത്.
മറ്റുള്ളവരുടെ ആഢംബരം ജീവിതം കണ്ട് ഭ്രമിച്ചാണ് കുട്ടി മോഷണത്തിന് മുതിര്‍ന്നതെന്ന് അമ്മ പറഞ്ഞു. നന്നായി പഠിയ്ക്കുന്ന കുട്ടിയ്‌ക്കെതിരെ സ്‌കൂളില്‍ പോലും ഒരു പാതിയും നില നില്‍ക്കുന്നില്ല. കേസിന്റെ വിധി ഒക്ടോബര്‍ 15 ന് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി പ്രഖ്യപിയ്ക്കും.












Click it and Unblock the Notifications