മുസ്ലീം സ്ത്രീയുടെ തട്ടം വലിച്ച് കീറിയ ശേഷം മര്‍ദ്ദിച്ചു, പള്ളിയ്ക്ക് 'തീയിട്ടു'?
ടൊറോന്റോ: പാരിസ് ആക്രമണത്തിന് പിന്നാലെ കാനഡയില്‍ മുസ്ലിങ്ങള്‍ക്ക് നേരയും പള്ളികള്‍ക്ക് നേരെയും ആക്രമണം വ്യാപകമാകുന്നു. ഇസ്ലാം വിരുദ്ധ വികാരം രാജ്യത്ത് വ്യാപിയ്ക്കുന്നതായാണ് സൂചന . മുസ്ലിങ്ങളെ വെറുക്കുന്നതിന് പിന്നിലെ പ്രധാന കാരണം പാരിസ് ആക്രമണം തന്നെയാണെന്നാണ് പൊലീസ് വിലയിരുത്തല്‍ .
മകനെ സ്‌കൂളില്‍ നിന്നും വീട്ടിലേയ്ക്ക് കൊണ്ടു വരാന്‍ പോയ മുസ്ലീം സ്ത്രീയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അവശയാക്കി. അസഭ്യം പറയുകയും തലയില്‍ നിന്ന് തട്ടം വലിച്ച് മാറ്റാന്‍ ശ്രമിയ്ക്കുകയും ചെയ്തു . മതത്തെ അപമാനിയ്ക്കുന്ന തരത്തിലും യുവാക്കള്‍ പെരുമാറി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ് . മുഖത്തും ശരീരത്തും മുറിവേറ്റ പാടുകളുമായാണ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .

പാരിസ് ആക്രമണത്തിന് പിന്നാലെ ഒന്റാറിയോ പ്രവിശ്യയില്‍ മുസ്ലീം പള്ളിയ്ക്ക് തീപിടിച്ചത് ഏറെ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു . തിപീടിത്തമല്ലെന്നും ആരോ കരുതിക്കൂട്ടി തീയിട്ടതാണെന്നുമുള്ള തരത്തിലാണ് അന്വേഷണം നീങ്ങുന്നത്. പാരിസ് ആക്രമണത്തിന് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പടെ മുസ്ലിങ്ങള്‍ക്കെതിരായ വികാരം ശക്തിപ്പെടുന്നതായാണ് റിപ്പോര്‍ട്ട് .












Click it and Unblock the Notifications