Get Updates
Get notified of breaking news, exclusive insights, and must-see stories!

പെലോസിയുടെ വരവില്‍ തായ്‌വാനിട്ട് പണിഞ്ഞ് ചൈന; കയറ്റുമതിയും ഇറക്കുമതിയും തടഞ്ഞു

ബെയ്ജിങ്: യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തില്‍ കലിപ്പടങ്ങാതെ ചൈന. കടുത്ത നീക്കങ്ങളാണ് ചൈന അവര്‍ക്കെതിരെ നടക്കുന്നത്. വ്യാപാരപരമായി തായ്‌വാനെ ശരിക്കും പ്രതിരോധത്തിലാക്കാനാണ് നീക്കം. മേഖലയിലാകെ സംഘര്‍ഷമാണ്.

1

തായ്‌വാനിലെ സ്വതന്ത്ര വാദം ശക്തമാകുമെന്നാണ് ചൈന കരുതുന്നത്. ഐക്യ ചൈന എന്ന വാദത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് അവര്‍. ചൈനയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വന്‍ ചര്‍ച്ചയാണ് പെലോസിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് നടക്കുന്നത്.

തായ്‌വാനിലേക്കുള്ള മണലിന്റെ കയറ്റുമതി ചൈന നിര്‍ത്തലാക്കിയിരിക്കുകയാണ്. അതോടൊപ്പം തായ്‌വാനില്‍ നിന്നുള്ള പഴങ്ങളുടെയും മത്സ്യ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി നിര്‍ത്തിവെച്ചിരിക്കുകയാണ്. തായ്‌വാനെതിരെ കടുത്ത അച്ചടക്ക നടപടികള്‍ എടുക്കുമെന്നാണ് ചൈനയുടെ പ്രഖ്യാപനം. അതായത് തായ്‌വാനെ യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് തള്ളിയിടുകയാണ് ചൈന.

തായ്‌വാന്‍ ഫൗണ്ടേഷന്‍ ഫോര്‍ ഡെമോക്രസി, തായ്‌വാന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലെപ്‌മെന്റ് ഫണ്ടിനെതിരെയുമാണ് ചൈന നടപടിയെടുക്കുക. ഇവര്‍ സ്വതന്ത്രവാദികളുമായി നിരന്തരം ചര്‍ച്ച നടത്തുന്നുണ്ടെന്നും ചൈന ആരോപിച്ചു.

തായ്‌വാന്‍ ചൈനയില്‍ നിന്നുള്ള യാതൊരു ഇടപെടലും ഇല്ലാത്ത സ്വതന്ത്ര രാജ്യത്തിനായി വാദിക്കുന്നവരാണ് ഈ സ്വതന്ത്രവാദികള്‍. ഇവര്‍ ബെയ്ജിങ് വലിയ തലവേദനയാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാണുന്നത്. ചൈനയുടെ സോഷ്യല്‍ മീഡിയയായ വെയ്‌ബോയില്‍ വലിയ രാജ്യസ്‌നേഹ വികാരം ആളിക്കത്തുകയാണ്.

പെലോസിയുടെ വരവിന് പണികൊടുക്കണമെന്നാണ് ആവശ്യം. ദേശീയ തലത്തില്‍ രാജ്യങ്ങളെ ഒന്നിപ്പിച്ച് ഐക്യ ചൈനയ്ക്കായുള്ള ആവശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ശക്തമായിരിക്കുകയാണ്. നേരത്തെ തന്നെ തായ്‌വാന്‍ വ്യോമ മേഖലയില്‍ സൈനിക പരിശീലനം നടത്തുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു.

തായ്‌വാനെ നാല് പാട് നിന്നും ആക്രമിക്കാനാണോ ചൈന ലക്ഷ്യമിടുന്നതെന്ന് സംശയമുണ്ട്. തത്സമയ സൈനിക പരിശീലനമാണ് ചൈന നടത്തുക. ശരിക്കും വെടിവെപ്പ് അടക്കമുണ്ടാവും. അപകട മേഖലയായി കാണുന്നവയ്ക്ക് മുകളിലൂടെയുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാനും ചൈന വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വലിയ ഉപരോധം തന്നെ ചൈന ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

തങ്ങളുടെ വ്യോമപാത ഉപയോഗിക്കേണ്ടെന്നാണ് നിര്‍ദേശം. നാന്‍സി പെലോസി എത്തിയതും മറ്റൊരു സഞ്ചാര മാര്‍ഗത്തിലൂടെയാണ്. ചൈന അന്താരാഷ്ട്ര നിയമത്തെ വെല്ലുവിളിക്കുകയാണെന്നും, അതാണ് സൈനിക അഭ്യാസനത്തിലൂടെ കാണുന്നതെന്നും തായ്‌വാന്‍ പറഞ്ഞു.

അതേസമയം തായ്‌വാന്‍ അയല്‍ രാജ്യങ്ങളായ ഫിലിപ്പൈന്‍സിനോടും ജപ്പാനോടും വ്യോമപാതകള്‍ പങ്കുവെക്കാനാവുമോ എന്ന് ചോദിച്ചിട്ടുണ്ട്്. തന്നെ ചൈന എതിര്‍ക്കുന്നത് രാഷ്ട്രീയം കൊണ്ടല്ല, മറിച്ച് താന്‍ സ്ത്രീയായത് കൊണഅടാണ്. യുഎസ് സെനറ്റര്‍മാര്‍ നേരത്തെ പലപ്പോഴും തായ്‌വാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ഇല്ലാത്ത പ്രതിഷേധമാണ് ഇപ്പോഴത്തേതെന്നും പെലോസി പറഞ്ഞു.

എന്ത് പറയാനാണ് ഇതിനപ്പുറം, കലക്കി, കിടുക്കി, തിമിര്‍ത്തു, പേര്‍ളി സ്റ്റൈലില്‍ മഡോണ സെബാസ്റ്റിയന്‍, ചിത്രങ്ങള്‍ വൈറല്‍

നേരത്തെ ഇത്ര ബഹളൊന്നും ഉണ്ടായിരുന്നില്ല. സ്പീക്കറെന്ന നിലയില്‍ ഞാന്‍ വന്നതല്ല അവരുടെ പ്രശ്‌നം. യുഎസ്സില്‍ നിന്ന് അധികാരത്തിരിക്കുന്ന നിരവധി പേര്‍ തായ്‌വാനില്‍ വന്നിട്ടുണ്ടെന്നും പെലോസി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+