കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെ പിന്തുണച്ച് മുഖം നഷ്ടപ്പെടുത്താനില്ല: മറുകണ്ടം ചാടി ചൈന

Google Oneindia Malayalam News

ബെയ്ജിംഗ്: ഭീകരവാദ വിഷയത്തില്‍ പാകിസ്താനെ കയ്യൊഴിഞ്ഞ് ചൈന. ഭീകര സംഘടനകളിലേയ്ക്ക് ഫണ്ടുകൾ എത്തുന്നത് തടയാന്‍ നടപടികൾ സ്വീകരിക്കാത്ത പാകിസ്താനെ പിന്തുണയ്ക്കില്ലെന്നാണ് ചൈന വ്യക്തമാക്കിയത്. പാകിസ്താനെ പിന്തുണച്ച് പ്രതിച്ഛായ നഷ്ടപ്പെടുത്താനില്ലെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. ഭീകരവാദത്തിനെതിരെ പാകിസ്താൻ നടപടികൾ സ്വീകരിക്കാൻ തയ്യാറാവാത്തതിനാല്‍ അന്താരാഷ്ട്ര സമൂഹത്തിൽനിന്ന് കടുത്ത വിമർശനമുയരുന്ന സാഹചര്യത്തിലാണ് ചൈന നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.

ഭീകരവാദത്തിനെതിരെ നടപടി സ്വീകരിക്കാന്‍ പാകിസ്താൻ തയ്യാറാവാത്ത സാഹചര്യത്തിൽ അമേരിക്കയാണ് പാകിസ്താനെ ഗ്രേ ലിസ്റ്റില്‍പ്പെടുത്താനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ചത്. പാകിസ്താനെതിരെയുള്ള അമേരിക്കയുടെ നീക്കങ്ങൾക്ക് ബ്രിട്ടൻ‍, ഫ്രാൻസ്, ഇന്ത്യ എന്നീ രാജ്യങ്ങളും സമ്പൂണ്ണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് പാകിസ്താനെ ഗ്രേ ലിസ്റ്റില്‍‍ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫിനാൻഷ്യൽ ആക്ഷൻ ഫോഴ്സിന്റെ പ്രഖ്യാപനം.

പാകിസ്താൻ ഗ്രേ ലിസ്റ്റിൽ

പാകിസ്താൻ ഗ്രേ ലിസ്റ്റിൽ

ഫിനാൻഷ്യൽ ആക്ഷൻ ഫോഴ്സ് പാകിസ്താനെ ഗ്രേ ലിസ്റ്റിൽ‍ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ചൈനയുടെ നീക്കം. ഈ വിഷയത്തിൽ പാകിസ്താനെ പിന്തുണച്ച് മുഖം നഷ്ടപ്പെടുത്താനില്ലെന്ന് പാരീസ് ഉച്ചകോടിയിൽ ചൈന വ്യക്തമാക്കിയെന്നാണ് വിവരം. പാകിസ്താനെ ഗ്രേലിസ്റ്റിൽപ്പെടുത്താനുള്ള തീരുമാനം 1നെതിരെ 36 വോട്ടുകൾക്കാണ് പാരീസ് ഉച്ചകോടിയിൽ പാസാക്കിയിട്ടുള്ളത്. തുർക്കി മാത്രമാണ് എതിർത്ത് വോട്ട് രേഖപ്പെടുത്തിയത്.

 സൗദിയും ചൈനയും പിന്നോട്ട്

സൗദിയും ചൈനയും പിന്നോട്ട്


പാകിസ്താനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തിൽ ചൈനയും സൗദിയും ആണ് വിട്ടുനിന്നത്. ആദ്യ തവണ ഫെബ്രുവരി 20ന് വോട്ടെടുപ്പ് നടത്തിയപ്പോൾ ചൈന, തുർക്കി, സൗദി തുടങ്ങിയ രാജ്യങ്ങളാണ് എതിർപ്പുമായി രംഗത്തെത്തിയത്. രണ്ടാം തവണ യുഎസ് വോട്ടിംഗിന് വച്ചപ്പോഴാണ് സൗദിയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. പാകിസ്താനെ പിന്തുണച്ചാലും ഫലമില്ലെന്ന് കണ്ടാണ് ചൈന ഇത്തരം നടപടി സ്വീകരിച്ചതെന്നാണ് സൂചന.

 പാരീസിലെ എഫ്എടിഎഫ് യോഗത്തിൽ

പാരീസിലെ എഫ്എടിഎഫ് യോഗത്തിൽ

‍ പാരീസിൽ‍ വച്ച് നടന്ന ഫിനാൻഷ്യൽ‍ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ യോഗത്തിൽ ഒന്നിനെതിരെ 36 വോട്ടുകൾക്കാണ് പാകിസ്താനെ ഗ്രേലിസ്റ്റിൽ പെടുത്താനുള്ള തീരുമാനം പാസായത്. ഫിനാൻഷ്യൽ‍ ആക്ഷൻ ടാസ്ക് ഫോഴ്സിൽ വച്ച് തുർക്കി മാത്രമാണ് പാകിസ്താനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്. ബാക്കി 36 രാജ്യങ്ങളും പാകിസ്താനെതിരായാണ് വോട്ട് രേഖപ്പെടുത്തിയത്. നേരത്തെ എതിർത്ത് വോട്ട് രേഖപ്പെടുത്തിയ സൗദിയും ചൈനയും വോട്ടെടുപ്പിൽ നിന്നപ്പോൾ തുർക്കി മാത്രം നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.

പാകിസ്താനെ കാത്തിരിക്കുന്നത്

പാകിസ്താനെ കാത്തിരിക്കുന്നത്

പാകിസ്താനെ ഫിനാൻഷ്യൽ‍ ആക്ഷൻ ടാസ്ക് ഫോഴ്സ് ഗ്രേലിസ്റ്റിൽ‍ ഉൾപ്പെടുത്തിയത് പാകിസ്താന്റെ സാമ്പത്തിക മേഖലയ്ക്കാണ് തിരിച്ചടിയാവുക. ഗ്രേലിസ്റ്റിൽ പെടുത്തിയ ശേഷവും പാകിസ്താൻ ഭീകരസംഘടനകൾക്ക് എതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പാകിസ്താനെ കാത്തിരിക്കുന്നത് കരിമ്പട്ടികയാണ്. ബാങ്കുകൾക്കോ അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കോ പാകിസ്താനിൽ നിക്ഷേപങ്ങള്‍ നടത്തുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. നിയന്ത്രണത്തിന് പുറമേ സാമ്പത്തിക ഇടപാടുകൾക്ക് വിലക്കും ഏർ‍പ്പെടുത്തിയേക്കും. വിദേശരാജ്യങ്ങളിൽ നിന്ന് സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കുന്നതിനും ഇതോടെ നിയന്ത്രണങ്ങളുണ്ടാവും. പാകിസ്താന് മറ്റ് വിദേശരാജ്യങ്ങളിൽ‍ നിന്ന് ഫണ്ടുകളോ സാമ്പത്തിക സഹായം സ്വീകരിക്കുന്നതിനും ഉള്ള നിയന്ത്രണങ്ങളാണ് തിരിച്ചടിയാവുക. ഇപ്പോള്‍‍ത്തന്നെ 30,000 കോടി ഡോളറിന്റെ ബാധ്യതയാണ് പാകിസ്താനുള്ളത്. ഇതിനിടെ ഗ്രേ ലിസ്റ്റിൽ ഉള്‍പ്പെടുത്തിയിട്ടുള്ളതും പാകിസ്താനെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് ഉറപ്പാണ്.

ഭീകരവാദ ഫണ്ടിംഗ്: എതിർപ്പുകൾ വിലപ്പോയില്ല പാകിസ്താൻ ഗ്രേ ലിസ്റ്റിൽ, എതിർത്തത് തുര്‍‍ക്കി മാത്രം!!ഭീകരവാദ ഫണ്ടിംഗ്: എതിർപ്പുകൾ വിലപ്പോയില്ല പാകിസ്താൻ ഗ്രേ ലിസ്റ്റിൽ, എതിർത്തത് തുര്‍‍ക്കി മാത്രം!!

English summary
China told Pakistan last week that it didn't want to "lose face by supporting a move thats doomed to fail," by opposing a move to place Islamabad on a terrorist financing watch list, a leading Pakistani daily reported Monday, quoting an "official source."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X